Get Updates
Get notified of breaking news, exclusive insights, and must-see stories!

വളര്‍ത്തി വലുതാക്കി ഭാര്യയാക്കാന്‍ 4 വയസുകാരിയെ തട്ടിക്കൊണ്ട് പോയി

കൊളംബോ: കാമുകിമാര്‍ ഉപേക്ഷിച്ച് പോകുന്നതിലുള്ള നിരാശ മൂലം യുവാവ് നാല് വയസുകാരിയെ തട്ടിക്കൊണ്ട് പോയി. എന്തിനായിരുന്നു തട്ടിക്കൊണ്ട് പോകലെന്നറിയാമോ, കുഞ്ഞിനെ വളര്‍ത്തി വലുതാക്കി കല്യാണം കഴിയ്ക്കാന്‍. ശ്രീലങ്കയിലാണ് സംഭവം നടക്കുന്നത്. നാല് വയസലുകാരിയും ബന്ധുവുമായ പെണ്‍കുട്ടിയെയാണ് യുവാവ് തട്ടിക്കൊണ്ട് പോയത്.

രാത്രിയില്‍ കുട്ടിയുടെ വീടിന്റെ ജനാല തകര്‍ത്ത് ഉറങ്ങുകയായിരുന്ന കുഞ്ഞിനെ ഇയാള്‍ കടത്തിക്കൊണ്ട് പോവുകായിയരുന്നു. പിന്നീട് ദിവസങ്ങളോളം വല്ലേവ കാട്ടിനുള്ളില്‍ പാര്‍പ്പിച്ചു. കുഞ്ഞിന് ഭക്ഷണം നല്‍കുന്നതിനായി വീടുകളില്‍ നിന്ന് മോഷണവും നടത്തി.

Wedding

കാട്ടിനുള്ളില്‍ കുട്ടിയ പാര്‍പ്പിയ്ക്കുന്നത് അപകടമാണെന്ന് മനസിലാക്കിയ ഇയാള്‍ സ്വന്തം വീട്ടില്‍ ഇരുട്ട് മുറിയിലാക്കി കുട്ടിയെ ഒളിപ്പിച്ചു. കുഞ്ഞിന്റെ ശബ്ദം പുറത്ത് കേള്‍ക്കാതിരിയ്ക്കാനിയ വായ് മൂടി കെട്ടി.

എന്നാല്‍ കുഞ്ഞിനെ പ്രതിയുടെ സഹോദരന്‍ തന്നെ വീട്ടിനുള്ളില്‍ കണ്ടെത്തി. കുഞ്ഞിനെ രക്ഷിച്ച് ബന്ധുക്കള്‍ക്ക് നല്‍കാന്‍ ശ്രമിയ്ക്കുന്നതിനിടെ കത്തി കാട്ടി പ്രതി സഹോദരനെ ആക്രമിച്ചു. എന്നാല്‍ അത് വകവയ്ക്കാതെ പ്രതിയെ നേരിട്ട സഹോദരന്‍ കുഞ്ഞിനെ രക്ഷിച്ചു. പിന്നീട് കുട്ടിയെ ബന്ധുക്കള്‍ക്ക് കൈമാറി. പ്രതിയെ നാട്ടുകാര്‍ പിടികൂടെ പൊലീസില്‍ ഏല്‍പ്പിച്ചു

താന്‍ പ്രണയിത്ത് സ്ത്രീകളെല്ലാം വഞ്ചിച്ചതിലുള്ള നിരാശമൂലമാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്ന് യുവാവ്. കുട്ടിയ നല്ല രീതിയില്‍ വളര്‍ത്തി വലുതാക്കി തനിയ്ക്ക് കല്യാണം കഴിയ്ക്കാനായിരുന്നു ഉദ്ദേശമെന്നും യുവാവ്.മുന്‍പും പ്രതി മൂന്നോളം കുട്ടികളെ തട്ടിക്കൊണ്ട് പോയതായി ആരോപണമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+