കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മാര്‍ട്ട്ഫോണില്‍ നിന്ന് ചോര്‍ത്തിയത്

  • By Meera Balan
Google Oneindia Malayalam News

ലണ്ടന്‍: നിങ്ങളുടെ ഫോണില്‍ നിന്ന് നിങ്ങളറിയാതെ വിവരങ്ങള്‍ ചോര്‍ത്തപ്പെടുന്നുവെന്ന് അറിയാമോ. കേട്ടിട്ട് വിശവ്‌സിയ്ക്കാനുകുന്നില്ല അല്ലേ. നിങ്ങളുടെ ഫോണിലെ രഹസ്യങ്ങള്‍ മൊബൈല്‍ ആപ്ളിക്കേഷനുകള്‍ വഴി ചോര്‍ത്തിയെടുക്കാം.

നിങ്ങള്‍ ആംഗ്രി ബേര്‍ഡ്ഡ് ഓപ്പണ്‍ ചെയ്തുവെന്ന് കരുതിനക. ഗെയിമിന്റെ ലഹരിയില്‍ നിങ്ങളിരിയ്ക്കുമ്പോള്‍ ഫോണില്‍ സൂക്ഷിച്ചിട്ടുള്ള നിങ്ങളുടെ പേര്, നാട്, എന്ന് വേണ്ട എല്ലാവിവരങ്ങളും മറ്റൊരാള്‍ക്ക് മനസിലാക്കാം. ബ്രിട്ടീഷ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ രഹസ്യ ഫയലുകളില്‍ നിന്ന് ലഭിച്ച വിവരമാണിത്.

ബ്രിഷ് രഹസ്യാനേഷ്വണ വിഭാഗവും നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയും ചേര്‍ന്നാണ് ഇത്തരത്തില്‍ ആളുകളുടെ വ്യക്തിഗത വിവരങ്ങള്‍ പരിശോധിയ്ക്കുന്നത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനാണ് ഇത്തരം നീക്കങ്ങളെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. 2007 മുതല്‍ ഇത്തരത്തില്‍ ഫോണുകളിലൂടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു.സ്മാര്‍ട്ട് ഫോണുകളില്‍ നിന്ന് നിങ്ങള്‍ സന്ദര്‍ശിച്ച സൈറ്റുകള്‍, നിങ്ങളുടെ ഫോണിലെ കോണ്‍ടാക്ട് ലിസ്റ്റ്, എന്നിങ്ങനെ ഒട്ടേറെ വിവരങ്ങള്‍ ഈ രാജ്യങ്ങള്‍ പരിശോധിച്ചിട്ടുണ്ട്.

ഒരു വ്യക്തിയുടെ ലൊക്കേഷന്‍, മറ്റ് ബന്ധങ്ങള്‍ എന്നിവയെല്ലാം ഇതിലൂടെ മനസിലാക്കാം. വിവരങ്ങള്‍ ചോര്‍ത്താന്‍ ഉപയോഗിയ്ക്കുന്ന ആപ്പഌക്കേഷനുവകളെ ലീക്കി ആപ്പ്‌സ് എന്നാണ് വിളിയ്ക്കുന്നത്. എന്നാല്‍ സാധാരണക്കാരന്റെ സ്വകാര്യതയിലേയ്ക്കുള്ള ഇത്തരം കടന്നു കയറ്റങ്ങള്‍ തടയുന്നതിനും അമേരിയ്ക്ക തന്നെയാണ് മുന്‍കൈ എടുത്തിരിയ്ക്കുന്നത്.

ഇത്തരം നിരീക്ഷണങ്ങള്‍ക്ക് പുതിയ നിയന്ത്രണമേര്‍പ്പെടുത്തുന്നതായി അമേരിയ്ക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ പറഞ്ഞിരുന്നു. സാധാരണക്കാരന്റെ സ്വകാര്യതയിലേയ്ക്കുള്ള അമേരിയ്ക്കയെപ്പോലുള്ള രാജ്യങ്ങളുടെ കടന്ന് കയറ്റത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

English summary
Spy agencies scour phone apps for personal data
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X