കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീലങ്ക;കൊല്ലപ്പെട്ടവരുടെ കണക്കെടുക്കുന്നു

  • By Meera Balan
Google Oneindia Malayalam News

Sri Lanka
കൊളംബോ: ആഭ്യന്തര യുദ്ധകാലത്ത് കൊല്ലപ്പെട്ടവരുടെ കണക്കെടുക്കാന്‍ ഒടുവില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ തയ്യാറാവുന്നു. ലോക രാജ്യങ്ങളില്‍ നിന്ന് നേരിടുന്ന കടുത്ത സമ്മര്‍ദ്ദത്തെതുടര്‍ന്നാണ് നീക്കം. യുദ്ധകാലത്ത് നടന്ന വംശഹത്യകളെക്കുറിച്ചും കാണാതായവരെക്കുറിച്ചുമുള്ള കണക്കാണ് ശ്രീലങ്ക തയ്യാറാക്കാനൊരുങ്ങുന്നത്. ആറ് മാസത്തിനുള്ളില്‍ കണക്കുകള്‍ നല്‍കാനാണ് നീക്കം.നവംബര്‍ 28 വ്യാഴാഴ്ച മുതല്‍ കണക്കെടുപ്പ് ആരംഭിച്ചു.

കണക്കെടുക്കുന്നതിന്റെഭാഗമായി 16,000 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. 1983 മുതല്‍ 2009 വരെ നടന്ന ആഭ്യന്തര കലാപങ്ങളില്‍ ഒരു ലക്ഷത്തോളം പേര്‍ കൊല്ലപ്പെ
ട്ടതായാണ് വിശ്വസിയ്ക്കപ്പെടുന്നത്. തമിഴ് പുലികളും, ശ്രീലങ്കന്‍ സൈന്യവും തമ്മില്‍ നടന്ന പോരാട്ടങ്ങളിലാണ് ജീവഹാനി അധികവും സംഭവിച്ചത്. നിരായുധരായ 40,000ത്തോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് യുഎന്‍ പറയുന്നത്.

1982 മുതലുള്ള നാശനഷ്ടങ്ങളുടെ കണക്കുകള്‍ പരിശോധിയ്ക്കുകയാണെന്ന് സെന്‍സസ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് മേധാവി ഡിസിഎ ഗുണവര്‍ദ്ധന പറഞ്ഞു.എന്നിരുന്നാലും നഷ്ടക്കണക്കുകള്‍ പൂര്‍ണമായും ലഭിയ്ക്കുകയില്ലെന്നാണ് അദ്ദേഹം പറയുന്നത്.

മാര്‍ച്ചിനുള്ളില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ യുദ്ധകാല കുറ്റകൃത്യങ്ങളെപ്പറ്റിയും മറ്റുമുള്ള അന്വേഷണം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അന്താരാഷ്ട്രതലത്തില്‍ അന്വേഷണം നടത്തുമെന്ന് ബ്രിട്ടീഷ് പ്രധാധമന്ത്രി ഡേവിഡ് കാമറോണ്‍ പറഞ്ഞു.

കൊല്ലപ്പെട്ടതും കാണാതായതുമായ തമിഴ് വംശജരുടെ കണക്കിനെപ്പറ്റി സര്‍ക്കാരിനിടയില്‍ തന്നെ കൃത്യമായ കണക്കുകള്‍ ഇല്ല. ഇതിനെപ്പറ്റി തര്‍ക്കം നില നില്‍ക്കുന്നു. 40,000ത്തോളം തമിഴ് വംശജര്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക വിവരം.

രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്ന് കാണാതായവരെപ്പറ്റി അന്വേഷിയ്ക്കാന്‍ മഹിന്ദ രജപക്‌സെ ഒരു കമ്മീഷനെ ചുമതലപ്പെടുത്തിയിരുന്നു. 1990 മുതല്‍ 2009 വരെയുള്ള കാലയളവില്‍ കാണാതായവരെപ്പറ്റിയാണ് കമ്മീഷന്‍ അന്വേഷിച്ചത്. 8,000 പരാതികളാണ് ലഭിച്ചത്. ഇതില്‍ പകുതിയും സൈനികരുടെ കുടുംബാംഗങ്ങള്‍ നല്‍കിയ പരാതിയായിരുന്നു.

English summary
Sri Lanka began counting the dead from its 26-year civil war on Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X