India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍ വാങ്ങാനുള്ള വിദേശനാണ്യമില്ല, പമ്പിന് മുന്നില്‍ ക്യൂ നില്‍ക്കേണ്ടെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍

Google Oneindia Malayalam News

കൊളംബോ: രാജ്യത്ത് പെട്രോള്‍ ലഭ്യമല്ലെന്നും പമ്പുകള്‍ക്ക് മുമ്പില്‍ വരി നില്‍ക്കേണ്ട എന്നും ജനങ്ങളോട് ശ്രീലങ്കന്‍ സര്‍ക്കാര്‍. പെട്രോള്‍ വാങ്ങാന്‍ ആവശ്യമായ വിദേശനാണ്യം തങ്ങളുടെ പക്കലില്ല എന്നാണ് ശ്രീലങ്കന്‍ ഇടക്കാല സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ രാജ്യത്ത് ഡീസല്‍ ശേഖരമുണ്ടെന്നും അവശേഷിക്കുന്ന പെട്രോള്‍ ആംബുലന്‍സുകള്‍ അടക്കമുള്ള അവശ്യ സേവനങ്ങള്‍ക്ക് വേണ്ടി മാറ്റി വെച്ചിരിക്കുകയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

പെട്രോളുമായി ഒരു കപ്പല്‍ ലങ്കന്‍ തീരത്തുണ്ട്. എന്നാല്‍ അത് വാങ്ങാന്‍ ആവശ്യമായ വിദേശനാണ്യം കൈവശമില്ല എന്ന് ഊര്‍ജമന്ത്രി കാഞ്ചന വിജേശേഖര ഇന്ന് പാര്‍ലമെന്റിനെ അറിയിച്ചു. കപ്പലിന്റെ കാര്യത്തില്‍ എത്രയും പെട്ടെന്ന് തീരുമാനമെടുക്കാന്‍ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാഞ്ചന വിജേശേഖര കൂട്ടിച്ചേര്‍ത്തു. ഇതേ വിതരണക്കാരില്‍ നിന്ന് നേരത്തെ 53 മില്യണ്‍ ഡോളറിന്റെ പെട്രോള്‍ കടം വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അതിനിടെ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ലോക ബാങ്ക് നല്‍കി വരുന്ന 160 മില്യണ്‍ ഡോളറിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും അദ്ദേഹം ബുധനാഴ്ച പാര്‍ലമെന്റിനെ അറിയിച്ചു എന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ഏറ്റവും അപകടകരമായ നിലയിലാണെന്ന് പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ദ്വീപ് രാഷ്ട്രം അതിന്റെ സ്വതന്ത്ര ചരിത്രത്തിലെ ഏറ്റവും മോശം സാമ്പത്തിക തകര്‍ച്ചയിലാണ്.

ഭക്ഷണം മുതല്‍ പാചക വാതകം വരെയുള്ള എല്ലാറ്റിന്റെയും ദൗര്‍ലഭ്യം ഏഷ്യയിലെ ഏറ്റവും വേഗതയേറിയ പണപ്പെരുപ്പത്തിന് കാരണമായി. അവശ്യ സാധനങ്ങളുടെ അടക്കം വില ഏകദേശം 30% വര്‍ധിച്ചു. ഇതോടെ രാജ്യംഅശാന്തിയിലേക്കും രാഷ്ട്രീയ പ്രക്ഷുബ്ധതയിലേക്കും കടന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തില്‍ ലങ്കയില്‍ പ്രതിഷേധം കലാപത്തിലേക്ക് വഴിമാറിയിരുന്നു. ഇതിന് പിന്നാലെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും മഹിന്ദ രജപക്‌സെ രാജിവെച്ചിരുന്നു.

ഐമാക്, ഐപാഡ്, ഐഫോണ്‍ എന്നിവ തിരിച്ചു നല്‍കണം; സായ് ശങ്കര്‍ കോടതിയില്‍ഐമാക്, ഐപാഡ്, ഐഫോണ്‍ എന്നിവ തിരിച്ചു നല്‍കണം; സായ് ശങ്കര്‍ കോടതിയില്‍

റനില്‍ വിക്രമസിംഗെ ഒരാഴ്ച മുന്‍പാണ് പ്രധാനമന്ത്രിയായി ചുമതലയേറ്റത്. അതേസമയം ഓപ്പണ്‍ മാര്‍ക്കറ്റില്‍ ഡോളര്‍ നേടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ജനങ്ങള്‍ കുറച്ച് ത്യാഗങ്ങള്‍ സഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജൂണിലെ ശ്രീലങ്കയുടെ ഇന്ധന ആവശ്യം 530 മില്യണ്‍ ഡോളറാണെന്ന് വിജേശേഖര പറഞ്ഞു.

ഡൗട്ടുള്ളപ്പോള്‍ ഓറഞ്ചോ...? പ്രിയാമണിയുടെ കിടിലന്‍ ചിത്രങ്ങള്‍ കാണാം

cmsvideo
  74,000 ടൺ ഇന്ധനം നൽകി ഇന്ത്യ, ശ്രീലങ്കൻ അഭയാർഥികൾ ഇന്ത്യയിലേക്ക് | Oneindia Malayalam

  അതേസമയം ദിവസ വേതനക്കാരും നിലവിലെ പ്രതിസന്ധി കാരണം ജോലി നഷ്ടപ്പെട്ടവരും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ കൊളംബോ ആസ്ഥാനമായുള്ള ഒരു ട്രസ്റ്റ് നല്‍കുന്ന ഭക്ഷണം ലഭിക്കാന്‍ കൊളംബോയിലെ ഗാലെ ഫെയ്‌സില്‍ ക്യൂ നില്‍ക്കുന്ന വാര്‍ത്തയും പുറത്ത് വന്നിരുന്നു.

  English summary
  Sri Lanka crisis: interim government says it does not have enough foreign exchange to buy petrol
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X