കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ് വംശജരെ കയ്യിലെടുക്കാന്‍ രജപക്സെ: തമിഴ് തടവുകാരെ മോചിപ്പിക്കും!! ടിഎന്‍എയെ പോക്കറ്റിലാക്കി

  • By Desk
Google Oneindia Malayalam News

കൊളംബോ: ശ്രീലങ്കന്‍ തമിഴ് ന്യൂനപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാന്‍ ഒരുങ്ങി പ്രധാനമന്ത്രി മഹിന്ദ രാജ്പക്സെ. ശ്രീലങ്കന്‍ ജയിലുകളില്‍ കഴിയുന്ന തമിഴ് വംശജരെ വിട്ടയയ്ക്കുന്നത് സംബന്ധിച്ച് രജപക്സെയില്‍ നിന്ന അനുകൂല നീക്കമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. രജ്പക്സെയ്ക്ക് തമിഴ് പാര്‍ലമെന്റ് അംഗങ്ങളുടെ പിന്തുണ ലഭിക്കുന്നതിന് വേണ്ടിയാണ് ഇതെന്നും സൂചനയുണ്ട്. ശ്രീലങ്കയിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ ഏറെക്കാലമായി ഉന്നയിക്കുന്ന ആവശ്യമാണിത്.

<strong>അയ്യപ്പ ഭക്തന്‍മാരെ തടഞ്ഞാല്‍ സംസ്ഥാനത്ത് ഗുരുതര ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്ന് എംടി രമേശ്‌</strong>അയ്യപ്പ ഭക്തന്‍മാരെ തടഞ്ഞാല്‍ സംസ്ഥാനത്ത് ഗുരുതര ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്ന് എംടി രമേശ്‌

പാര്‍ലമെന്റ് അംഗവും മഹീന്ദ രജപക്സെയുടെ മകനുമായ നമളാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുള്ളത്. പ്രസിഡന്റ് മൈത്രിപാല സിരിസേനയും പ്രധാനമന്ത്രി മഹീന്ദ രജ്പക്സെയും ഇത് സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്നാണ് തമിഴിലുള്ള ട്വീറ്റ് വ്യക്തമാക്കുന്നത്. റെനില്‍ വിക്രംസിംഗെയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ മഹീന്ദ രാജ്പക്സെ പരസ്യമായി പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ആഹ്വാനം നല്‍കിയിരുന്നു.

രജപക്സെ മറുകണ്ടം ചാടി!!

രജപക്സെ മറുകണ്ടം ചാടി!!



ശ്രീലങ്കയില്‍ തമിഴ് രാഷ്ട്രം വേണമെന്ന് ആവശ്യപ്പെട്ട് തമിഴ് ലിബറേഷന്‍ ടൈഗേര്‍സ് ഓഫ് തമിഴ് ഇളം ഒരു സൈനിക ക്യാമ്പെയിന്‍ നടത്തുന്നുണ്ട്. എന്നാല്‍ 2009ല്‍ ശ്രീലങ്കന്‍ സൈന്യം എല്‍ടിടിഇ തലവന്‍ വേലുപ്പിള്ളെ പ്രഭാകരനെ വധിച്ചിരുന്നു. 30 വര്‍ഷത്തോളമായി എല്‍ടിടിഇ ഉന്നയിക്കുന്ന ആവശ്യമാണ് പ്രത്യേക തമിഴ് രാഷ്ട്രം രൂപീകരിക്കുന്നത്. മഹീന്ദ രജപക്സെ ശ്രീലങ്കന്‍ പ്രസിഡന്റായിരുന്ന കാലത്താണ് എല്‍ടിടിഇയ്ക്കെതിരെയുള്ള പോരാട്ടം സര്‍ക്കാര്‍ ശക്തമാക്കിയത്. എന്നാല്‍ പോരാട്ടം തമിഴ് വംശജര്‍ക്കെതിരെ അല്ലെന്ന് രജപക്സെ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു.

 എല്‍ടിടിഈക്കാര്‍ രാഷ്ട്രീയ തടവുകാരല്ല!!

എല്‍ടിടിഈക്കാര്‍ രാഷ്ട്രീയ തടവുകാരല്ല!!

2009ലാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ എല്‍ടിടിഇയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നത്. എന്നാല്‍ ജയിലില്‍ അടച്ച എല്‍ടിടി അംഗങ്ങളെ രാഷ്ട്രീയ തടവുകാരായി വിട്ടയയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. എന്നാല്‍ തടവുകാര്‍ക്കെതിരെ കൃത്യമായ ഭീകരവിരുദ്ധ നിയമം ചുമത്തിയല്ല ദീര്‍ഘകാലമായി ജയിലില്‍ പാര്‍പ്പിച്ചിട്ടുള്ളതെന്നാണ് തമിഴ് വംശജര്‍ ചൂണ്ടിക്കാണിക്കുന്നത്.

 ഭൂരിപക്ഷം ഉറപ്പിക്കാന്‍

ഭൂരിപക്ഷം ഉറപ്പിക്കാന്‍


നമളിന്റെ ട്വീറ്റ് ശ്രീലങ്കയിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളായ തമിഴ് നാഷണല്‍ അലിയന്‍സിനെ കയ്യിലെടുക്കാനുള്ളതാണെന്നും സൂചനയുണ്ട്. പാര്‍ലമെന്റില്‍ രജപക്സെയ്ക്ക് ഭൂരിപക്ഷം ഉറപ്പാക്കണമെങ്കില്‍ പാര്‍ട്ടികളുടെ പിന്തുണ അനിവാര്യമാണ്. 225 അംഗ നിയമസഭയില്‍ രജപക്സെയ്ക്ക് 100 എംപിമാരാണുള്ളത്. പുറത്താക്കിയ പ്രധാനമന്ത്രി രെനില്‍ വിക്രംസിംഗെക്ക് 103 എംപിമാരുടെ പിന്തുണയുമുണ്ട്. അവശേഷിക്കുന്ന 22 എംപിമാര്‍ രജ്പക്സെയെ എതിര്‍ക്കുന്ന ടിഎന്‍എയില്‍ നിന്നുള്ളവരാണ്. ടിഎന്‍എയില്‍ നിന്ന് തങ്ങളെ പിന്തുണച്ചാല്‍ മന്ത്രി പദം നല്‍കാമെന്ന് രജപക്സെ ക്യാമ്പ് ഒരു എംപിക്ക് ഉറപ്പുനല്‍കുകയും ചെയ്തിട്ടുണ്ട്. നാല് എംപിമാര്‍ രജപക്സെയെ പിന്തുണയ്ക്കുന്നതോടെ ടിഎന്‍എയുടെ എംപിമാരുടെ എണ്ണം 15 ലേക്ക് ചുരുങ്ങും. ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിന് അവിശ്വാസ പ്രമേയത്തിന് ഒരുങ്ങേണ്ട സാഹചര്യമാണ് പാര്‍ലമെന്റിലുള്ളത്. അതേ സമയം ടിഎന്‍എ രജപക്സെയെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ രജ്പക്സെയുടെ നിയമനം ഭരണഘടനയുടെ 19ാം ഭേദഗതിയുടെ ലംഘനമാണെന്ന് ടിഎന്‍എ പ്രസ്താവനയില്‍ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു.

 വിശ്വാസ വോട്ടെടുപ്പില്‍ തൂത്തുവാരും

വിശ്വാസ വോട്ടെടുപ്പില്‍ തൂത്തുവാരും

വിശ്വാസവോട്ടെടുപ്പില്‍ തനിക്ക് ഭൂരിപക്ഷം തെളിയിക്കാനാവുമെന്ന് രജപക്സെ വ്യക്തമാക്കിയിരുന്നു. റെനില്‍ പക്ഷത്തുനിന്ന് ആറ് പേര്‍ കൂറുമാറി തനിക്കൊപ്പം ചേരുമെന്നാണ് രജപക്സെയുടെ വാദം. പ്രസിഡന്റ് സിരിസേനയാണ് പ്രധാനമന്ത്രി റെനില്‍ വിക്രംസിംഗെയെ പുറത്താക്കിയത്. ഒക്ടോബര്‍ 26നായിരുന്നു സംഭവം. എന്നാല്‍ കൃത്യമായ ഭൂരിപക്ഷമുള്ള റെനില്‍ വിക്രംസിംഗെയെ പുറത്താക്കിയത് അനധികൃതവും ഭരണഘടനാവിരുദ്ധവുമായ നടപടിയാണെന്ന് സ്പീക്കര്‍ ചൂണ്ടിക്കാണിച്ചിരുന്നു. താന്‍ തന്നെയാണ് പ്രധാനമന്ത്രിയെന്ന വാദമാണ് വിക്രംസിംഗെ ഉയര്‍ത്തുന്നത്.

English summary
Sri Lanka crisis: Tamil prisoners may be released to tilt scales in favour of rajapaksa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X