കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീലങ്കയിലെ പള്ളികള്‍ക്ക് നേരെ വീണ്ടും ആക്രമണം; രാജ്യമെമ്പാടും കര്‍ഫ്യൂ പ്രഖ്യാപിച്ചു

  • By S Swetha
Google Oneindia Malayalam News

Recommended Video

cmsvideo
ശ്രീലങ്കയിലെ പള്ളികള്‍ക്ക് നേരെ വീണ്ടും ആക്രമണം

കൊളംബോ: ഈസ്റ്റര്‍ ഞായറാഴ്ച ഇസ്ലാമിക് തീവ്രവാദികള്‍ നടത്തിയ ബോംബ് സ്‌ഫോടനത്തിന് പ്രത്യാക്രമണമായി ശ്രീലങ്കയിലെ മുസ്ലീം ഉടമസ്ഥതയിലുള്ള കടകള്‍ക്കും മോസ്‌ക്കുകള്‍ക്കും നേരെ വ്യാപക ആക്രമണം. ആക്രമണം നടത്തിയ യുവാക്കളെ പിരിച്ചു വിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലെ മുസ്ലിങ്ങള്‍ക്ക് നേരെയാണ് ആള്‍ക്കൂട്ട ആക്രമണമുണ്ടായത്.

കര്‍ണാടകയില്‍ വന്‍ ട്വിസ്റ്റ്; സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും? ജെഡിഎസ് സഖ്യംവിടും, ഉപതിരഞ്ഞെടുപ്പിന്കര്‍ണാടകയില്‍ വന്‍ ട്വിസ്റ്റ്; സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും? ജെഡിഎസ് സഖ്യംവിടും, ഉപതിരഞ്ഞെടുപ്പിന്

കൊളംബോയിലെ ക്രിസ്ത്യന്‍ പള്ളികളും ഹോട്ടലുകളും ലക്ഷ്യമിട്ട് ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 250ഓളം പേരാണ് കൊല്ലപ്പെട്ടത്. ഇതോടെ രാജ്യത്തെ മുസ്ലീം ന്യൂനപക്ഷം ഇപ്പോള്‍ അരക്ഷിതാവസ്ഥായാണ് നേരിടുന്നത്. മാത്രമല്ല 10 വര്‍ഷത്തിന് മുന്‍പ് അവസാനിച്ച ആഭ്യന്തര യുദ്ധത്തിന് ശേഷം രാജ്യത്ത് വീണ്ടും അസ്വസ്ഥതകള്‍ പുകയുകയാണ്.

 പള്ളികളും കടകളും തകര്‍ത്തു

പള്ളികളും കടകളും തകര്‍ത്തു

'നൂറുകണക്കിന് കലാപകാരികള്‍ ആക്രമണം നടത്തിയപ്പോള്‍, പോലീസും സൈന്യവും അത് കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അവര്‍ ഞങ്ങളുടെ പള്ളികള്‍ കത്തിക്കുകയും മുസ്ലിംകളുടെ ഉടമസ്ഥതയിലുള്ള നിരവധി കടകള്‍ തകര്‍ക്കുകയും ചെയ്തുവെന്ന് പ്രദേശവാസികള്‍ പറയുന്നു.
'ഞങ്ങള്‍ വീടിന് പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുമ്പോള്‍ പൊലീസ് തടയുന്നു. ദേശീയ തലത്തില്‍ പൊലീസ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന് വക്താവ് റുവേന്‍ ഗുണശേഖര പറയുന്നു.

 വാട്സ്ആപ്പിനും വിലക്ക്

വാട്സ്ആപ്പിനും വിലക്ക്

മെസ്സേജിംഗ് ആപ്ലിക്കേഷനായ വാട്ട്‌സ് ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയ സൈറ്റുകള്‍ക്കും ഭരണകൂടം താല്‍ക്കാലികമായി വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലെ ചില സ്ഥലങ്ങളില്‍ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.
ശ്രീലങ്കയിലെ ജനസംഖ്യയില്‍ 10 ശതമാനം മാത്രമാണ് മുസ്ലീം ന്യൂനപക്ഷം അതേ സമയം 22 ദശലക്ഷമാണ് ഭൂരിപക്ഷമായ സിംഹളക്കാരായ ബുദ്ധമത വിശ്വാസികള്‍. വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലെ മധുലയില്‍ ഡസന്‍ കണക്കിന് സിംഹള യുവാക്കളാണ് അക്രമം അഴിച്ചു വിട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പള്ളികള്‍ കൊള്ളയടിച്ചു

പള്ളികള്‍ കൊള്ളയടിച്ചു

കിനിയാമ പട്ടണത്തിലെ അര്‍ബാര്‍ മസ്ജിദിന് നേരെയും കല്ലേറുണ്ടായി. പള്ളിയുടെ ജനലുകളും വാതിലുകളും തകര്‍ക്കുകയും ഖുറാന്റെ പതിപ്പുകള്‍ വലിച്ചെറിയുകയും ചെയ്തു. സമീപത്തെ 105 ഏക്കര്‍ (43 ഹെക്ടര്‍) തടാകത്തില്‍ പൊലീസ് പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് ചില ബുദ്ധ സന്യാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ മസ്ജിദില്‍ പരിശോധന ആവശ്യപ്പെട്ട് ആക്രമണം തുടങ്ങിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കുളങ്ങളിലും കിണറുകളിലും അക്രമികള്‍ ആയുധങ്ങള്‍ സൂക്ഷിച്ചതായി അധികൃതര്‍ സംശയിക്കുന്നു.

 പോലീസ് സഹായത്തോടെ ആളുകളെ ഒഴിപ്പിച്ചു

പോലീസ് സഹായത്തോടെ ആളുകളെ ഒഴിപ്പിച്ചു


150നും 200നും ഇടയിലുള്ള അക്രമികള്‍ പള്ളിയുടെ നേര്‍ക്ക് വന്നതായും ആ സമയം പൊലീസിന്റെ സഹായത്തോടെയാണ് പള്ളിക്കകത്തെ ആളുകള്‍ ഇവരെ ഒഴിപ്പിച്ചത്. ഫേസ്ബുക്കില്‍ പ്രകോപനപരമായ പോസ്റ്റ് ഇട്ടതിന് 38കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. രാജ്യത്ത് സമാധാനം നിലനിര്‍ത്താന്‍ താല്‍ക്കാലികമായി സോഷ്യല്‍ മീഡിയ നിരോധിച്ചതായി സര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ നളക്ക കല്‍വേവ പറഞ്ഞു.

English summary
Sri Lanka declares curfue after attack against mosques ans institutions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X