കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീലങ്കയിൽ അടിയന്തരാവസ്ഥ: ബുദ്ധ- മുസ്ലിം സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു! പത്ത് ദിവസം മാത്രം!!

Google Oneindia Malayalam News

കൊളംബോ: ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത് സാമുദായിക കലാപം പടർന്നുപിടിച്ചതോടെയാണ് സ്ഥിതിഗതികൾ ശാന്തമാക്കുന്നതിന് വേണ്ടി ശ്രീലങ്കയിൽ രാജ്യവ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയിരുന്നു. സർക്കാർ വക്താവാണ് ഇക്കാര്യം അറിയിച്ചത്. ശ്രീലങ്കയിലെ ഭൂരിപക്ഷമായ ബുദ്ധമത വിശ്വാസികളും മുസ്ലിങ്ങളും തമ്മിൽ ഉടലെടുത്ത സാമുദായിക കലാപങ്ങളെ തുടര്‍ന്നാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനം. കഴിഞ്ഞ ഒരു വർഷമായി രാജ്യത്ത് മുസ്ലിങ്ങളും ബുദ്ധമത വിശ്വാസികളും തമ്മിലുള്ള സംഘർഷങ്ങൾ നടന്നുവരികയാണ്. ഇതിനിടെയാണ് പുതിയ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.

കഴിഞ്ഞ ഒരു വർഷമായി രാജ്യത്ത് മുസ്ലിങ്ങളും ബുദ്ധമത വിശ്വാസികളും തമ്മിലുള്ള സംഘർഷങ്ങൾ നടന്നുവരികയാണ്. ഇതിനിടെയാണ് പുതിയ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ബുദ്ധമത വിശ്വാസികളെ മുസ്ലിങ്ങൾ മതംമാറ്റത്തിന് നിര്‍ബന്ധിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു തര്‍ക്കങ്ങള്‍ ഉടലെടുക്കുന്നത്. ബുദ്ധമതിവിശ്വാസികളുടെ പുരാവസ്തുുകേന്ദ്രങ്ങളും തല്ലിത്തകർത്തിരുന്നു. ബുദ്ധ ഭൂൂരിപക്ഷ രാഷ്ട്രമായ മ്യാന്‍മാറില്‍ നിന്നെത്തിയ റോഹിങ്ക്യൻ മുസ്ലിങ്ങള്‍ക്ക് രാജ്യത്ത് അഭയം നൽകിയതിനെതിരെ രാജ്യത്ത് ബുദ്ധമതവിശ്വാസികളുടെ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.

 പ്രഖ്യാപനം ക്യാബിനറ്റില്‍

പ്രഖ്യാപനം ക്യാബിനറ്റില്‍

ചൊവ്വാഴ്ച ചേര്‍ന്ന പ്രത്യേക ക്യാബിനറ്റ് യോഗത്തിലാണ് രാജ്യ വ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. സമുദായിക കലാപം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്ക് കൂടി വ്യാപിക്കുന്നത് തടയുന്നതിന് വേണ്ടിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്. ശ്രീലങ്കൻ സര്‍ക്കാർ വക്താവ് ദയാസിരി ജയശേഖരയെ ഉദ്ധരിച്ച് റോയിറ്റേഴ്സാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഫേസ്ബുക്ക് വഴി അക്രമം ആളിക്കത്തിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ശ്രീലങ്കൻ സര്‍ക്കാർ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്.

 ട്രക്ക് ഡ്രൈവറുടെ മരണം

ട്രക്ക് ഡ്രൈവറുടെ മരണം


ശ്രീലങ്കയിലെ സെന്‍ട്രല്‍ കാന്‍ഡി ജില്ലയിലാണ് മുസ്ലിം സമുദായത്തില്‍പ്പെട്ടവരും ബുദ്ധമത വിശ്വാസികളും തമ്മിലുള്ള സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സിംഹളീസ് ബുദ്ധിസ്റ്റ് സമുദായത്തില്‍പ്പെട്ട ട്രക്ക് ഡ്രൈവറുടെ മരണാനന്തര ചടങ്ങുകള്‍ക്ക് പിന്നാലെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. തിങ്കളാഴ്ച മുസ്ലിം യുവാക്കളുമായുള്ള വാക്കേറ്റത്തിലാണ് ഇയാള്‍ കൊല്ലപ്പെടുന്നത്.

 കടകള്‍ ആക്രമിച്ചു

കടകള്‍ ആക്രമിച്ചു

ബുദ്ധമത വിശ്വാസിയായ ട്രക്ക് ഡ്രൈവറുടെ മരണത്തിന് പിന്നാലെ സിംഹളീസ് ജനക്കൂട്ടം മുസ്ലിം സമുദായത്തില്‍പ്പെട്ടവരുടെ കടകള്‍ ആക്രമിക്കുകയായിരുന്നു. ശ്രീലങ്കന്‍ പോലീസാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇതിന് പിന്നാലെ ഒരു മുസ്ലിം യുവാവിന്റെ കത്തിക്കരിഞ്ഞ ശരീരവും ഒരു വീടിനുള്ളില്‍ നിന്ന് കണ്ടെത്തിയിരുന്നു. ചൊവ്വാഴ്ചയായിരുന്നു ഈ സംഭവം. 21 മില്യണ്‍ ജനസംഖ്യയുള്ള ശ്രീലങ്കയില്‍ ഒമ്പത് ശതമാനം മാത്രമാണ് മുസ്ലിങ്ങളുള്ളത്. അവശേഷിക്കുന്ന 7൦ ശതമാനവും തമിഴ് വംശജരാണ്. 13 ശതമാനത്തോളം ജനസംഖ്യ സംഭാവന ചെയ്യുന്നത് ഹിന്ദുമത വിശ്വാസികളാണ്.

 നിരോധനാജ്ഞയും സൈന്യവും

നിരോധനാജ്ഞയും സൈന്യവും

ബുദ്ധിസ്റ്റ്- മുസ്ലിം സംഘര്‍ഷം ശക്തമായതോടെ ശ്രീലങ്കന്‍ സര്‍ക്കാര്‍ പ്രശ്ന ബാധിത പ്രദേശങ്ങളിലേയ്ക്ക് സര്‍ക്കാര്‍ സേനയെ അയച്ചിരുന്നു. കാണ്ടിയിലെ രണ്ട് ജില്ലകളില്‍ ചൊവ്വാഴ്ച തന്നെ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. തമിഴ് വിമതരെ പരാജയപ്പെടുത്തിയതോടെയാണ് 26 വര്‍ഷം നീണ്ടുനിന്ന ആഭ്യന്തര യുദ്ധം 2009ല്‍ അവസാനിക്കുന്നത്.

English summary
sri Lanka declared a nationwide state of emergency for 10 days on Tuesday to stop the spread of communal violence, a government spokesman said, after clashes erupted between majority Buddhists and members of the minority Muslim community.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X