India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download
LIVE

ശ്രീലങ്കന്‍ പ്രതിസന്ധി: ധനമന്ത്രിയില്ലാതെ പ്രസിഡന്റ് ഗോതാബയ രജപക്‌സെ വീണ്ടും മന്ത്രിസഭ വിപുലീകരിച്ചു

Google Oneindia Malayalam News

Newest First Oldest First
11:17 AM, 24 May
നിലവിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ ഇടക്കാല മന്ത്രിസഭയില്‍ മന്ത്രിമാര്‍ പ്രവര്‍ത്തിക്കും.
9:17 AM, 24 May
എസ് എല്‍ പി പി, എസ് എല്‍ എഫ് പി, വടക്കന്‍ തമിഴ് ന്യൂനപക്ഷ പാര്‍ട്ടിയായ ഇ പി ഡി പി എന്നിവയില്‍ നിന്നാണ് പുതിയ മന്ത്രിമാരെ തെരഞ്ഞെടുത്തിരിക്കുന്നത്
8:29 AM, 24 May
പ്രസിഡന്റ് ഗോതബയ രാജപക്സെ എട്ട് മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തി മന്ത്രിസഭ വിപുലീകരിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ ധനമന്ത്രിയെ നിയമിച്ചില്ല.
3:30 PM, 23 May
ഇന്ത്യ ഒരു വലിയ സഹോദരനാണെന്നും തങ്ങൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ലെന്നും മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സയുടെ മകൻ നമൽ രാജപക്‌സ
10:26 AM, 23 May
ശ്രീലങ്കൻ എംപിമാർക്ക് ഇരട്ട പൗരത്വം നൽകുന്നത് വിലക്കുന്ന ഭരണഘടനാ ഭേദഗതി ഇന്ന് മന്ത്രിസഭയിൽ അവതരിപ്പിക്കും
9:57 AM, 23 May
ശ്രീലങ്ക പോലുള്ള രാജ്യങ്ങളിലും വിപ്ലവത്തിന് സാധ്യതയെന്ന് ലോകബാങ്ക് മുന്നറിയിപ്പ്
1:18 AM, 23 May
'ഇന്ത്യയില്‍ നിന്ന് പാല്‍പ്പൊടി, അരി, മരുന്നുകള്‍ എന്നിവയുള്‍പ്പെടെ 2 ബില്യണ്‍ മൂല്യമുള്ള മാനുഷിക സഹായം ശ്രീലങ്കയ്ക്ക് ലഭിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഞങ്ങളുടെ ആത്മാര്‍ത്ഥമായ നന്ദി, പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ ട്വീറ്റ് ചെയ്തു.
1:17 AM, 23 May
ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗോപാല്‍ ബഗ്ലേ 9000 മെട്രിക് ടണ്‍ അരിയും 50 മെട്രിക് ടണ്‍ പാല്‍പ്പൊടിയും 25 മെട്രിക് ടണ്‍ മരുന്നുകളും മെഡിക്കല്‍ സപ്ലൈകളും കൈമാറി.
7:56 PM, 22 May
ഇന്ത്യന്‍ ജനത ശ്രീലങ്കയ്‌ക്കൊപ്പമുണ്ടാകുമെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍
6:08 PM, 22 May
ഇന്ത്യയിൽ നിന്ന് 2 ബില്യൺ എസ്എൽആർ വിലയുള്ള അരി, പാൽപ്പൊടി, മരുന്നുകൾ എന്നിവയുമായി മറ്റൊരു ചരക്ക് ഞായറാഴ്ച കൊളംബോയിൽ എത്തും.
12:30 PM, 22 May
ശ്രീലങ്കയിലെ പല ഭാഗങ്ങളിലും പത്ത് മണിക്കൂറോളം ജലവിതരണം തടസ്സപ്പെടും.
10:30 AM, 22 May
ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു. നിയമം കടുപ്പിക്കാനുള്ള തീരുമാനം പാര്‍ലമെന്റ് അനുമതിക്കായികൊണ്ടുവരേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു
12:28 PM, 21 May
ശ്രീലങ്കയിലേക്ക് അയച്ച ദുരിതാശ്വാസ സാമഗ്രികൾ നിറച്ച കപ്പൽ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ബുധനാഴ്ച ചെന്നൈയിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്തു.
11:48 AM, 21 May
പ്രതിസന്ധിയിലായ ശ്രീലങ്കയിലെ ജനങ്ങൾക്ക് ആവശ്യമായ അരി, മരുന്നുകൾ, പാൽപ്പൊടി തുടങ്ങിയ അടിയന്തര ദുരിതാശ്വാസ സാമഗ്രികളുമായി ഒരു ഇന്ത്യൻ കപ്പൽ ഞായറാഴ്ച കൊളംബോയിൽ എത്തും.
8:54 AM, 21 May
ടെമ്പിൾ ട്രീസിലും ഗാലി ഫെയ്‌സ് ഗ്രീൻ സൈറ്റിലും പ്രതിഷേധക്കാർക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് 484 ഫോട്ടോഗ്രാഫുകളും 73 വീഡിയോകളും ലഭിച്ചതായി ശ്രീലങ്കൻ പോലീസ് മീഡിയ വക്താവ് (എസ്‌എസ്‌പി) നിഹാൽ തൽദുവ പറഞ്ഞു.
8:27 AM, 21 May
ശ്രീലങ്കയിൽ, പെട്രോളിന്റെ ദൗർലഭ്യം കാരണം മിക്ക ആളുകളും വീട്ടിൽ തന്നെ കഴിയുന്നതിനാൽ പൊതുഗതാഗതം കുറഞ്ഞു
12:43 AM, 21 May
അടുത്ത രണ്ട് മാസങ്ങളിൽ പണപ്പെരുപ്പം 40 ശതമാനമായി ഉയരും
9:41 PM, 20 May
വിദ്യാര്‍ത്ഥി പ്രക്ഷോഭകരെ പിന്തിരിപ്പിക്കാന്‍ പോലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു
7:54 PM, 20 May
വിളവെടുപ്പ് വര്‍ദ്ധിപ്പിക്കുന്നതിന് അടുത്ത നടീല്‍ സീസണിലേക്ക് ആവശ്യമായ വളം സര്‍ക്കാര്‍ വാങ്ങുമെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി
5:59 PM, 20 May
പുതിയ ലങ്കന്‍ മന്ത്രിസഭയില്‍ ധനമന്ത്രിയില്ല
3:20 PM, 20 May
മന്ത്രിസഭയില്‍ 25 പേര്‍ മാത്രമാണ് ഉണ്ടാവുക. പ്രസിഡന്റും പ്രധാനമന്ത്രിയും അടക്കമാണിത്‌
2:57 PM, 20 May
ശ്രീലങ്കയില്‍ പുതിയ 9 മന്ത്രിമാര്‍ ചുമതലയേറ്റു
9:18 AM, 20 May
പെട്രോള്‍ എത്തിച്ച വകയില്‍ ഇപ്പോഴുള്ള വിതരണക്കാരന് 53 മില്യണ്‍ ഡോളറാണ് നല്‍കാനുള്ളത്‌
9:17 AM, 20 May
ശ്രീലങ്കന്‍ സര്‍ക്കാരിന്റെ റിസര്‍വില്‍ ഒരു ഡോളര്‍ പോലുമില്ലെന്ന് ഊര്‍ജ മന്ത്രി കാഞ്ചന വിജെശേഖര പറഞ്ഞു. നമ്മുടെ സമുദ്രപാതയില്‍ ഒരു പെട്രോള്‍ ഷിപ്പുണ്ട്. പക്ഷേ അത് വാങ്ങാനുള്ള പണമില്ലെന്നും മന്ത്രി പറഞ്ഞു
9:15 AM, 20 May
ഒരു ഷിപ്പ്‌മെന്റ് പെട്രോള്‍ വാങ്ങാനുള്ള പണം പോലുമില്ലാതെ ശ്രീലങ്ക. ഇന്ധനത്തിനായി പമ്പില്‍ ആരും ക്യൂ നില്‍ക്കേണ്ടതില്ലെന്ന് ശ്രീലങ്ക സര്‍ക്കാര്‍ അറിയിച്ചു
3:47 PM, 19 May
രാജ്യം ഇപ്പോൾ "പ്രീ-എംപ്റ്റീവ് ഡിഫോൾട്ടിൽ" ആണെന്ന് ശ്രീലങ്കയുടെ സെൻട്രൽ ബാങ്ക് ഗവർണർ പറഞ്ഞു.
1:39 PM, 19 May
മെയ് 21 ശനിയാഴ്ച മുതൽ മാത്രമേ പെട്രോൾ ലഭ്യമാകൂ എന്നതിനാൽ ക്യൂവിൽ നിന്ന് മാറി നിൽക്കാൻ ശ്രീലങ്കൻ ഊർജ്ജ മന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു.
12:50 PM, 19 May
നാരഹെൻപിറ്റ പോലീസ് ട്രാൻസ്‌പോർട്ട് ഡിവിഷനിൽ തിരഞ്ഞെടുത്ത വാഹനങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് പെട്രോൾ പമ്പ് ചെയ്യുന്നതിനെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് ശ്രീലങ്കയിലെ നെറ്റിസണസ്.
11:59 AM, 19 May
സ്പീക്കർ മഹിന്ദ യാപ്പ അബേവർധനയുടെ സാന്നിധ്യത്തിൽ ജഗത് സമരവിക്രമ പാർലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്തു.
11:23 AM, 19 May
മെയ് 19 മുതൽ 21 വരെ ദിവസേന 3 മണിക്കൂറും 40 മിനിറ്റും പവർ കട്ട് ചെയ്യുന്നതിന് ശ്രീലങ്കയിലെ പബ്ലിക് യൂട്ടിലിറ്റി കമ്മീഷൻ അനുമതി നൽകി.
READ MORE

ആഭ്യന്തര കലാപം രൂക്ഷമായ ശ്രീലങ്കയില്‍ സംഘര്‍ഷം രൂക്ഷമാവുകയാണ്. തിങ്കളാഴ്ച പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവച്ചെങ്കിലും അക്രമങ്ങള്‍ അവസാനിക്കുന്നില്ല. 1948-ല്‍ സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള ഏറ്റവും മോശം സാഹചര്യത്തിലൂടെയാണ് ലങ്ക കടന്നുപോകുന്നത്

പ്രക്ഷോഭകരുടെ പ്രധാന ആവശ്യങ്ങളിലൊന്നായ മഹിന്ദ രാജപക്‌സെയുടെ രാജി യാഥാര്‍ഥ്യമായെങ്കിലും പ്രസിഡന്റും ബാക്കി മന്ത്രിമാരും രാജിവെക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതിപക്ഷവും. ഇതിനിടെ മഹിന്ദ രജപക്‌സെയുടെ കുടുംബവീട് അഗ്നിക്കിരയാക്കുകയും എം പിയെ തല്ലിക്കൊല്ലുകയും പോലുള്ള ആക്രമണങ്ങളും ലങ്കയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

English summary
Sri Lanka Crisis: Going through the worst days in history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X