
ശ്രീലങ്കയില്‍ സ്ഥിതി ഗുരുതരം; കലാപം വ്യാപിപ്പിച്ച് പ്രതിഷേധക്കാർ; കർഫ്യൂ നീട്ടി
കൊളംബോ: രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഉണ്ടായ പ്രതിഷേധത്തിൽ ശ്രീലങ്കയിൽ പ്രഖ്യാപിച്ച് കർഫ്യൂ നീട്ടി. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്സെയാണ് കർഫ്യൂ മെയ് 11 വരെ നീട്ടിയത്. പൊതു റോഡുകൾ, റെയിൽവേ, പാർക്കുകൾ, വിനോദ സഞ്ചാര മേഖലകൾ ബീച്ച് എന്നിവിടങ്ങളിൽ പോകാനോ ആളുകൾ ഒത്തുകൂടാനോ പാടില്ല.
സർക്കാരിന് എതിരെ രാജ്യവ്യാപക പ്രതിഷേധം ഉടലെടുത്ത സാഹചര്യത്തിൽ ശ്രീലങ്കയിലെ വിവിധ പ്രദേശങ്ങളിലായി സംഘർഷം വ്യാപിക്കുകയാണ്. ഇതിന് പിന്നാലെയാണ് കർഫ്യൂ നീട്ടിയിരിക്കുന്നത്.
അതേസമയം, പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവച്ചതിന് പിന്നാലെ ശ്രീലങ്കയിൽ ആരംഭിച്ച കലാപം രാജ്യത്തിന്റെ കൂടുതലിടങ്ങളിലേക്ക് വ്യാപിക്കുകയാണ്. സംഘർഷത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും 231 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നിലവിൽ 218 പേർ ആശുപത്രിയിൽ ആണെന്നാണ് വിവരം.
സംഘർഷങ്ങൾക്ക് പിന്നാലെ ശ്രീലങ്കയിൽ കർഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ, ഈ നിയന്ത്രണം പോലും വകവെയ്ക്കാതെ ആയിരങ്ങൾ തെരുവുകളിൽ സംഘർഷം തുടരുകയാണ്. പ്രസിഡന്റ് ഗോതബായ രജപക്സേയും രാജിവയ്ക്കണം എന്നാണ് സർക്കാർ വിരുദ്ധ പ്രതിഷേധക്കാർ മുന്നോട്ട് വയ്ക്കുന്ന ആവശ്യം.
കടുത്ത സാമ്പത്തിക പ്രതിസന്ധി ശ്രീലങ്കയെ ബാധിച്ചതോടെയാണ് ജനങ്ങൾ സർക്കാരിനെതിരെ കലാപത്തിലേക്ക് നീങ്ങിയത്. ഇതിന് പിന്നാലെ ശ്രീലങ്ക യുദ്ധക്കളമായി മാറുകയായിരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഉദ്യോഗസ്ഥരുടെ വസതികള്‍ക്കും നേരെ പ്രതിഷേധക്കാരുടെ ആക്രമണങ്ങള്‍ ഉണ്ടായി.
ശക്തമായ പ്രതിഷേധങ്ങൾക്ക് ഒടുവിൽ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ വീടിന് നേരെ തീയിടുകയായിരുന്നു. രാജപക്സെയുടെ കുരുനഗലയിലെ വസതിയും എം പി മഹിപാല ഹെറാത്തിന്റെ കെഗല്ലെയിലെ വസതിയും എം പി ജോണ്‍സ്ടണ്‍ ഫെര്‍ണാണ്ടോയുടെ കുരുനഗലയിലെ വീടിനും തിസ്സ കുത്തിയാരച്ഛിയുടെ ഉടമസ്ഥതയിലുള്ള ചെറുകിട വ്യാപാര കേന്ദ്രവും പ്രതിഷേധക്കാര്‍ തീയിട്ട് നാശമാക്കി. മുൻ മന്ത്രിമാരുടെയും എം പി മാരുടെയും ഉൾപ്പെടെ അൻപതോളം വീടുകളാണ് ജനം തീയിട്ട് നശിപ്പിച്ചത്.
ശ്രീലങ്ക നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാരിനെതിരെ പൊതു ജനങ്ങൾ പ്രതിഷേധിച്ചത്. ഈ പ്രതിഷേധം തുടർന്ന് കലാപത്തിലേക്കും തീയിടലിലേയ്ക്കും വലിയ പ്രശ്നങ്ങളിലേക്കും നീങ്ങുകയായിരുന്നു. ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ ഇക്കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.
രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകുകയും ഇതിനെതിരെ ജനകീയ പ്രക്ഷോഭം ശക്തിപ്പെടുകയും ചെയ്ത കാരണത്താൽ ആയിരുന്നു അദ്ദേഹത്തിന്റെ രാജി. പ്രധാനമന്ത്രിക്ക് പിന്നാലെ ആരോഗ്യ, തൊഴിൽ മന്ത്രിമാരും രാജി പ്രഖ്യാപിച്ചിരുന്നു. ശേഷം, ശ്രീലങ്കയിൽ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിൽ വീണ്ടും കർഫ്യൂ അടക്കം പ്രഖ്യാപിക്കുകയായിരുന്നു. വലിയ പ്രതിഷേങ്ങൾക്കാണ് ശ്രീലങ്ക സാക്ഷ്യം വഹിക്കുന്നത്.
അതേസമയം, ശ്രീലങ്കയിൽ പ്രഖ്യാപിച്ച് കർഫ്യൂ നീട്ടി. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് തീരുമാനം ഉണ്ടായത്. ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്സെയാണ് കർഫ്യൂ മെയ് 11 വരെ നീട്ടിയത്. പൊതു റോഡുകൾ, റെയിൽവേ, പാർക്കുകൾ, വിനോദ സഞ്ചാര മേഖലകൾ ബീച്ച് എന്നിവിടങ്ങളിൽ പോകാനോ ആളുകൾ ഒത്തുകൂടാനോ പാടില്ല. സർക്കാരിന് എതിരെ രാജ്യവ്യാപക പ്രതിഷേധം ഉടലെടുത്ത സാഹചര്യത്തിൽ ശ്രീലങ്കയിലെ വിവിധ പ്രദേശങ്ങളിലായി സംഘർഷം വ്യാപിക്കുകയാണ്. ഇതിന് പിന്നാലെയാണ് കർഫ്യൂ നീട്ടിയിരിക്കുന്നത്.
കെ.വി തോമസിന്റെ നിലപാട് മാറ്റം ദൗര്‍ഭാഗ്യകരം, യുഡിഎഫിനെ ബാധിക്കില്ല - പ്രതികരിച്ച് ഉമാ തോമസ്
എന്നാൽ, ജനങ്ങളുടെ പ്രതിഷേധം വിവിധയിടങ്ങളിൽ ശക്തമായ സാഹചര്യത്തിൽ പ്രധാനമന്ത്രി മഹിന്ദ രജപക്സെയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന ആവിശ്യം ശക്തമാണ്. ഇതിന് പിന്നാലെ, പ്രധാന മന്ത്രി രഹസ്യ താവളത്തിലേക്ക് മാറിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ, ഇന്നലെ രാത്രി മുതൽ വലിയ കലാപങ്ങളാണ് ശ്രീലങ്കയുടെ വിവിധയിടങ്ങളിൽ നടക്കുന്നത്. കലാപത്തിൽ കോടികളുടെ പൊതുമുതലാണ് ചാരമായത്.