കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിയന്തരാവസ്ഥയില്‍ ഒതുങ്ങിയില്ല: ശ്രീലങ്കയില്‍ സോഷ്യൽ മീഡിയയ്ക്കും വിലക്ക്, മുസ്ലിം- ബുദ്ധ കലാപം!

Google Oneindia Malayalam News

കൊളംബോ: ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയകള്‍ക്ക് വിലക്ക്. രാജ്യത്ത് മുസ്ലിങ്ങളും ബുദ്ധമതവിശ്വാസികളും തമ്മിലുള്ള സംഘര്‍ഷം ശക്തമായതിന് പിന്നാലെയാണ് സര്‍ക്കാര്‍ രാജ്യവ്യാപകമായി പത്ത് ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രാജ്യത്തെ മുസ്ലിങ്ങളും ബുദ്ധമതവിശ്വാസികളും തമ്മില്‍ നേരത്തെ തന്നെ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു. ഇതാണ് കലാപത്തിലേയ്ക്ക് നയിച്ചത്. ശ്രീലങ്കയില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി ഇന്റര്‍നെറ്റ് കമ്പനിയാണ് അറിയിച്ചിട്ടുള്ളത്.


ശ്രീലങ്ക
യില്‍ മുസ്ലിംവിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ബുദ്ധമതവിശ്വാസികളായ ജനക്കൂട്ടം മുസ്ലിം പള്ളികളും മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരുടെ കടകളും തല്ലിത്തകര്‍ത്തിരുന്നു. രണ്ടിലധികം ടൗണുകളിലാണ് ഇത്തരത്തത്തില്‍ കടകളും മുസ്ലിം സ്ഥാപനങ്ങളും തല്ലിത്തകര്‍ത്തത്. ജനക്കൂട്ടം ബുദ്ധിസ്റ്റ് സിംഹളീസ് ഡ്രൈവറെ ആക്രമിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

 സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് വിലക്ക്

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് വിലക്ക്

മുസ്ലിം വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ട ശ്രീലങ്കയിലെ സെന്‍ട്രല്‍ ഹില്‍സിലാണ് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വൈബര്‍, വാട്സ്ആപ്പ് എന്നിവ ബ്ലോക്ക് ചെയ്തിട്ടുള്ളത്. പത്ത് ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടും അക്രമസംഭവങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയാണിത്. എന്നാല്‍ ഈ പ്രദേശത്തിന് പുറത്തുള്ളവര്‍ക്കും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ലഭ്യമല്ല.

 അടിയന്തരാവസ്ഥാ പ്രഖ്യാപനം

അടിയന്തരാവസ്ഥാ പ്രഖ്യാപനം

ചൊവ്വാഴ്ച ചേര്‍ന്ന പ്രത്യേക ക്യാബിനറ്റ് യോഗത്തിലാണ് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. സമുദായിക കലാപം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്ക് കൂടി വ്യാപിക്കുന്നത് തടയുന്നതിന് വേണ്ടിയായിരുന്നു നീക്കം. ശ്രീലങ്കൻ സര്‍ക്കാർ വക്താവ് ദയാസിരി ജയശേഖരയെ ഉദ്ധരിച്ച് റോയിറ്റേഴ്സാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി അക്രമം ആളിക്കത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ശ്രീലങ്കന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികളാണ് സ്വീകരിക്കുകയെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബ്ലോക്ക് ചെയ്യുന്നത്.

 ട്രക്ക് ഡ്രൈവറുടെ മരണം

ട്രക്ക് ഡ്രൈവറുടെ മരണം


ശ്രീലങ്കയിലെ സെന്‍ട്രല്‍ കാന്‍ഡി ജില്ലയിലാണ് തിങ്കളാഴ്ച സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. . സിംഹളീസ് ബുദ്ധിസ്റ്റ് സമുദായത്തില്‍പ്പെട്ട ട്രക്ക് ഡ്രൈവറുടെ മരണാനന്തര ചടങ്ങുകള്‍ക്ക് പിന്നാലെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. തിങ്കളാഴ്ച മുസ്ലിം യുവാക്കളുമായുള്ള വാക്കേറ്റത്തിലാണ് ഇയാള്‍ കൊല്ലപ്പെടുന്നത്. ഇതാണ് ഇരു സമുദായങ്ങളും ബന്ധം കൂടുതല്‍ വഷളാക്കുന്നത് അക്രമ സംഭവങ്ങള്‍ ഉടലെടുക്കുന്നതിനും കാരണമായത്.

തിരഞ്ഞുപിടിച്ച് ആക്രമം

തിരഞ്ഞുപിടിച്ച് ആക്രമം

ബുദ്ധമത വിശ്വാസിയായ ട്രക്ക് ഡ്രൈവറുടെ മരണത്തിന് പിന്നാലെ സിംഹളീസ് ജനക്കൂട്ടം മുസ്ലിം സമുദായത്തില്‍പ്പെട്ടവരുടെ കടകള്‍ ആക്രമിച്ചിരുന്നു. ശ്രീലങ്കന്‍ പോലീസിനെ ഉദ്ധരിച്ചാണ് ദേശീയ മാധ്യങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് പിന്നാലെ ഒരു മുസ്ലിം യുവാവിന്റെ കത്തിക്കരിഞ്ഞ ശരീരവും ഒരു വീടിനുള്ളില്‍ നിന്ന് കണ്ടെത്തിയതോടെ സംഘര്‍ഷം നിയന്ത്രണാതീതമായി മാറുകയായിരുന്നു. 21 മില്യണ്‍ ജനസംഖ്യയുള്ള ശ്രീലങ്കയില്‍ ഒമ്പത് ശതമാനം മാത്രമാണ് മുസ്ലിം ജനസംഖ്യ. അവശേഷിക്കുന്ന 7൦ ശതമാനവും തമിഴ് വംശജരാണ്. 13 ശതമാനത്തോളം ജനസംഖ്യ ഹിന്ദുക്കളാണ്. ഹിന്ദുക്കളും, മുസ്ലിങ്ങളും ക്രിസ്ത്യാനികളുമാണ് ഇവി‍ടത്തെ ന്യൂനപക്ഷം.

 നിരോധനാജ്ഞയും സൈന്യവും

നിരോധനാജ്ഞയും സൈന്യവും

ബുദ്ധിസ്റ്റ്- മുസ്ലിം സംഘര്‍ഷം ശക്തമായതോടെ ശ്രീലങ്കന്‍ സര്‍ക്കാര്‍ പ്രശ്ന ബാധിത പ്രദേശങ്ങളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിന് സേനയെ അയച്ചിരുന്നുവെങ്കിലും ഇത് ഫലം കണ്ടിരുന്നില്ല. ഇതോടെയാണ് കാണ്ടിയിലെ രണ്ട് ജില്ലകളില്‍ ചൊവ്വാഴ്ച നിരോധനാജ്ഞ പുറപ്പെടുവിച്ചത്. തമിഴ് വിമതരെ പരാജയപ്പെടുത്തിയതോടെയാണ് ശ്രീലങ്കയില്‍ 26 വര്‍ഷം നീണ്ടുനിന്ന ആഭ്യന്തര യുദ്ധം 2009ല്‍ അവസാനിക്കുന്നത്.

<strong>ശ്രീലങ്കയിൽ അടിയന്തരാവസ്ഥ: ബുദ്ധ- മുസ്ലിം സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു! പത്ത് ദിവസം മാത്രം!!</strong>ശ്രീലങ്കയിൽ അടിയന്തരാവസ്ഥ: ബുദ്ധ- മുസ്ലിം സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു! പത്ത് ദിവസം മാത്രം!!

<strong>നടപ്പിലറിയാം ഉള്ളിലിരിപ്പ്: വേഗത്തില്‍ നടക്കുന്നവര്‍ ധൈര്യശാലികളും ആത്മവിശ്വാസമുള്ളവരും, നടപ്പിനെക്കുറിച്ച് നിങ്ങളറിയേണ്ടത്...</strong>നടപ്പിലറിയാം ഉള്ളിലിരിപ്പ്: വേഗത്തില്‍ നടക്കുന്നവര്‍ ധൈര്യശാലികളും ആത്മവിശ്വാസമുള്ളവരും, നടപ്പിനെക്കുറിച്ച് നിങ്ങളറിയേണ്ടത്...

English summary
Residents say anti-Muslim rioting has flared anew in central Sri Lanka despite a state of emergency, with Buddhist mobs burning mosques and Muslim-owned shops in at least two towns. The police ordered a curfew across much of the region Wednesday for a third day, trying to calm the situation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X