Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ ഒരു മാസത്തേക്ക് കൂടി നീട്ടി: നീക്കം ഭീകരാക്രമണത്തിന് പിന്നാലെ!!

കൊളംബോ: 258 പേര്‍ കൊല്ലപ്പെട്ട ഈസ്റ്റര്‍ ഞായറാഴ്ച ആക്രമണത്തിനു ശേഷം ശ്രീലങ്കയില്‍ ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥ ഒരു മാസത്തേക്ക് കൂടി നീട്ടി. രാജ്യത്തെ കര്‍ശന നിയമങ്ങളില്‍ ഇളവ് വരുത്തുമെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന അറിയിച്ചു. രാജ്യത്ത് ''പൊതു അടിയന്തരാവസ്ഥ'' ഉണ്ടെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും പൊതു സുരക്ഷാ നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പൊലീസിനും സുരക്ഷാ സേനയ്ക്കും സംശയം തോന്നുന്നവരെ അറസ്റ്റ് ചെയ്യാനും തടങ്കലില്‍ വയ്ക്കാനും അനുവദിക്കുന്ന കര്‍ശന നിയമങ്ങള്‍ ശനിയാഴ്ച അവസാനിക്കാനിരിക്കെയാണ് നീട്ടിക്കൊണ്ടുള്ള പുതിയ ഉത്തരവിറക്കിയത്. കൊളംബോയിലെ മൂന്ന് പള്ളികള്‍ക്കും മൂന്ന് ആഡംബര ഹോട്ടലുകള്‍ക്കുമെതിരെ ഏപ്രിലിലെ ഈസ്റ്റര്‍ ഞായറാഴ്ച നടന്ന ചാവേര്‍ ആക്രമണവുമായി ബന്ധപ്പെട്ട് 10 സ്ത്രീകള്‍ ഉള്‍പ്പെടെ നൂറിലധികം പേര്‍ കസ്റ്റഡിയിലാണ്.

colombo-1556

രാജ്യത്തെ സുരക്ഷാ സ്ഥിതി 99 ശതമാനം സാധാരണ നിലയിലാണെന്ന് മെയ് അവസാന വാരം സിരിസേന ഓസ്ട്രേലിയ, കാനഡ, ജപ്പാന്‍, യുഎസ്, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്രജ്ഞരോട് പറഞ്ഞിരുന്നു. മാത്രമല്ല സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ അടിയന്തര നിയമങ്ങള്‍ ജൂണ്‍ 22ഓടെ കാലഹരണപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐസിസിന്റെ പിന്തുണയോടെ ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത പ്രാദേശിക ജിഹാദി ഗ്രൂപ്പിലെ എല്ലാവരെയും സുരക്ഷാ സേന പിടികൂടുകയോ കൊല്ലുകയോ ചെയ്തുവെന്നും അദ്ദേഹം ഉറപ്പ് നല്‍കി.എന്നാല്‍ എന്തുകൊണ്ടാണ് സിരിസേന മനസ്സ് മാറ്റിയതെന്നത് സംബന്ധിച്ച സര്‍ക്കാരില്‍ നിന്നും പ്രതികരണമൊന്നും വന്നിട്ടില്ല. അതേസമയം തലസ്ഥാനത്ത് സുരക്ഷ കര്‍ശനമായി തുടരുകയാണ്. ഒരു മാസത്തേക്ക് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചാല്‍ പാര്‍ലമെന്റ് 10 ദിവസത്തിനുള്ളില്‍ ഇത് അംഗീകരിക്കണം.

ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഉള്‍പ്പെടെ നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ബോംബാക്രമണത്തിന് മുന്നോടിയായുള്ള അശ്രദ്ധയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചതോടെയാണ് അടിയന്തരാവസ്ഥ തുടരുന്നത്. ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളിലേക്കും മറ്റിടങ്ങളിലേക്കും ജിഹാദികള്‍ ആക്രമണം നടത്തുന്നുവെന്ന വിവരം ഇന്ത്യന്‍ രഹസ്യാന്വേഷണ കേന്ദ്രത്തില്‍ നിന്നടക്കം ലഭിച്ചിട്ട് നടപടിയെടുക്കാനായില്ലെന്ന് സിരിസേനയ്‌ക്കെതിരെ വരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ശരിയായ ദേശീയ സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതായി പ്രതിരോധ, ക്രമസമാധാനമന്ത്രി കൂടിയായ സിരിസേനയോട് പാര്‍ലമെന്ററി പബ്ലിക്ക് എന്‍ക്വയറി പറഞ്ഞു. 21 ദശലക്ഷം ജനങ്ങളുള്ള പ്രധാനപ്പെട്ട ബുദ്ധ രാഷ്ട്രമായ ശ്രീലങ്കയില്‍ 37 വര്‍ഷം നീണ്ടു നിന്ന തമിഴ് വിഘടനവാദ യുദ്ധം അവസാനിച്ചിട്ട് 10 വര്‍ഷമാകുന്നതിനിടെയാണ് ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+