ശ്രീലങ്ക ഇപ്പോഴും ഐസിസ് ആക്രമണ ഭീഷണി നേരിടുന്നു: വെളിപ്പെടുത്തി പ്രധാനമന്ത്രി റനില്‍ വിക്രം സിംഗെ
കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്ഫോടനത്തിന് ഉത്തരവാദികളായ എല്ലാരെയും അറസ്റ്റ് ചെയ്യുകയും വധിക്കുകയും ചെയ്തെങ്കിലും ശ്രീലങ്ക ഇപ്പോഴും ഐസിസില്‍ നിന്നുള്ള ഭീഷണി നേരിടുന്നുണ്ടെന്ന് പ്രധാനമന്ത്രി റനില്‍ വിക്രം സിംഗേ. നിലവിലെ സുരക്ഷാ സാഹചര്യങ്ങളെ കുറിച്ച് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചക്കിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഈസ്റ്റര്‍ ഞായറാഴ്ച 9 ചാവേറുകള്‍ മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലും മൂന്ന് ഹോട്ടലുകളിലും നടത്തിയ സ്ഫോടനത്തില്‍ 250ലേറെ പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന അവകാശവാദവുമായി ഐസിസ് രംഗത്തെത്തി. ചാവേറുകള്‍ക്ക് നേരിട്ടും അല്ലാതെയും ഐസിസുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായും ഇത്തരം തീവ്രവാദ സംഘടനകള്‍ ഉയര്‍ത്തുന്ന ഭീഷണി നേരിടാന്‍ മെച്ചപ്പെട്ട സാങ്കേതിക വിദ്യ ആവശ്യമാണെന്നും ബിക്രം സിംഗേ പറഞ്ഞു.

'' ഈ അപകടം അവസാനിച്ചിട്ടില്ല. നമ്മള് ഇപ്പോള്‍ ആഗോള തീവ്രവാദത്തിന്റെ ഇരകളാണ്. ശ്രീലങ്കന്‍ ജനത അന്താരാഷട്ര സമൂഹവുമായി ചേര്‍ന്ന് ആഗോള തീവ്രവാദത്തിനെതിരെ പോരാടണം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിലര്‍ കരുതുന്നു അന്താരാഷ്ട്ര സമൂഹവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് വഴി കാര്യങ്ങള്‍ അവര്‍ നിയന്ത്രിക്കുമെന്ന്, പക്ഷേ അതൊരിക്കലും സംഭവിക്കില്ല. ശ്രീലങ്കന്‍ പൊലീസും സൈന്യവും രാജ്യം ഇപ്പോള്‍ സുരക്ഷിതമാണെന്ന് ഉറപ്പ് നല്കിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications