കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീലങ്ക ഇപ്പോഴും ഐസിസ് ആക്രമണ ഭീഷണി നേരിടുന്നു: വെളിപ്പെടുത്തി പ്രധാനമന്ത്രി റനില്‍ വിക്രം സിംഗെ

  • By Desk
Google Oneindia Malayalam News

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്‌ഫോടനത്തിന് ഉത്തരവാദികളായ എല്ലാരെയും അറസ്റ്റ് ചെയ്യുകയും വധിക്കുകയും ചെയ്‌തെങ്കിലും ശ്രീലങ്ക ഇപ്പോഴും ഐസിസില്‍ നിന്നുള്ള ഭീഷണി നേരിടുന്നുണ്ടെന്ന് പ്രധാനമന്ത്രി റനില്‍ വിക്രം സിംഗേ. നിലവിലെ സുരക്ഷാ സാഹചര്യങ്ങളെ കുറിച്ച് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചക്കിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

രാഹുല്‍-അമരീന്ദര്‍ കൂട്ടുകെട്ടില്‍ പഞ്ചാബില്‍ ഞെട്ടിച്ച് കോണ്‍ഗ്രസ്!എന്‍ഡിഎ നേതാക്കള്‍ കോണ്‍ഗ്രസില്‍രാഹുല്‍-അമരീന്ദര്‍ കൂട്ടുകെട്ടില്‍ പഞ്ചാബില്‍ ഞെട്ടിച്ച് കോണ്‍ഗ്രസ്!എന്‍ഡിഎ നേതാക്കള്‍ കോണ്‍ഗ്രസില്‍

ഈസ്റ്റര്‍ ഞായറാഴ്ച 9 ചാവേറുകള്‍ മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലും മൂന്ന് ഹോട്ടലുകളിലും നടത്തിയ സ്‌ഫോടനത്തില്‍ 250ലേറെ പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന അവകാശവാദവുമായി ഐസിസ് രംഗത്തെത്തി. ചാവേറുകള്‍ക്ക് നേരിട്ടും അല്ലാതെയും ഐസിസുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായും ഇത്തരം തീവ്രവാദ സംഘടനകള്‍ ഉയര്‍ത്തുന്ന ഭീഷണി നേരിടാന്‍ മെച്ചപ്പെട്ട സാങ്കേതിക വിദ്യ ആവശ്യമാണെന്നും ബിക്രം സിംഗേ പറഞ്ഞു.

ranil-wickremesinghe-

'' ഈ അപകടം അവസാനിച്ചിട്ടില്ല. നമ്മള്‍ ഇപ്പോള്‍ ആഗോള തീവ്രവാദത്തിന്റെ ഇരകളാണ്. ശ്രീലങ്കന്‍ ജനത അന്താരാഷട്ര സമൂഹവുമായി ചേര്‍ന്ന് ആഗോള തീവ്രവാദത്തിനെതിരെ പോരാടണം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിലര്‍ കരുതുന്നു അന്താരാഷ്ട്ര സമൂഹവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് വഴി കാര്യങ്ങള്‍ അവര്‍ നിയന്ത്രിക്കുമെന്ന്, പക്ഷേ അതൊരിക്കലും സംഭവിക്കില്ല. ശ്രീലങ്കന്‍ പൊലീസും സൈന്യവും രാജ്യം ഇപ്പോള്‍ സുരക്ഷിതമാണെന്ന് ഉറപ്പ് നല്‍കിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

English summary
Sri Lanka is now under ISIS threat: Renil Vikram Singhe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X