കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാവണൻ ആദ്യത്തെ വൈമാനികൻ.. 5000 വർഷം മുമ്പ് വിമാനം പറത്തി.. രണ്ടും കൽപ്പിച്ച് ശ്രീലങ്കയും രംഗത്ത്!!

Google Oneindia Malayalam News

രാമായണത്തിലെ പുഷ്പക വിമാനമാണ് ആദ്യത്തെ വിമാനം എന്ന വിചിത്ര വാദവുമായി ശ്രീലങ്കയും. രാമായണത്തിലെ രാക്ഷസരാജാവായ രാവണനാണ് ആദ്യം വിമാനം പറത്തിയത് എന്ന് ശാസ്ത്രീയമായി തെളിയിക്കാൻ ഒരുങ്ങുകയാണ് ശ്രീലങ്ക. അഞ്ച് വര്‍ഷം കൊണ്ട് ഇക്കാര്യം തെളിയിക്കും എന്നാണ് ശ്രീലങ്കന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വൈസ് ചെയര്‍മാന്‍ ശശി ദണതുംഗെ അവകാശപ്പെടുന്നത്.

വിമാനം കണ്ടുപിടിച്ചത് റൈറ്റ് സഹോദരന്മാരല്ല, പുഷ്പക വിമാനമാണ് ആദ്യത്തെ വിമാനം എന്നൊക്കെ ഇന്ത്യയിലും ഒരുപാട് പേർ വിശ്വസിക്കുന്നുണ്ട്. രാഷ്ട്രീയ നേതാക്കള്‍ അടക്കമുള്ള പ്രമുഖരും ഇക്കാര്യം പരസ്യമായി തന്നെ പറയുന്നുണ്ട്. കേന്ദ്ര മാനവശേഷി മന്ത്രി സത്യപാൽ സിങ്ങാണ് ഈ കൂട്ടത്തിലെ ഏറ്റവും ഒടുവിലത്തെ ആൾ. വിദ്യാർഥികൾ രാമായണത്തിലെ പുഷ്പക വിമാനത്തെക്കുറിച്ച് പഠിക്കണമെന്നായിരുന്നു സത്യപാൽ സിങ് കഴിഞ്ഞ ദിവസം പറഞ്ഞത്.

ravana

രാമായണം ഉൾപ്പെടെയുള്ള ഇതിഹാസങ്ങളിലെ ശാസ്ത്രീയ പരാമർശങ്ങൾ വിശദമായി പഠിക്കണമെന്ന് ഐ എസ് ആർ ഓയിലെ മുൻ ചെയർമാൻ അടുത്തിടെ പറഞ്ഞത് വലിയ വിവാദമായിരുന്നു. പുഷ്പക വിമാനം എന്ന സങ്കൽപ്പത്തെക്കുറിച്ചും അദ്ദേഹം എടുത്ത് പറഞ്ഞിരുന്നു. രാവണന്റെ സാങ്കേതികസഹായി ഉണ്ടാക്കിയ വിമാനത്തെക്കുറിച്ച് പറഞ്ഞ അദ്ദേഹം ചന്ദ്രയാനും പുഷ്പക വിമാനവും തമ്മിലുള്ള സാമ്യതയെക്കുറിച്ചും പറ‍ഞ്ഞിരുന്നു.

രാക്ഷസരാജാവായ രാവണൻ ദിവ്യപുരുഷനാണ്. അദ്ദേഹം തന്നെയാണ് ആദ്യത്തെ വൈമാനികന്‍. ഇത് വാസ്തവമാണ്. ഇക്കാര്യത്തില്‍ വിശദമായ പഠനം നടത്തണം. ഇത് പഠനം നടത്തി തങ്ങൾ തെളിയിക്കും എന്നാണ് ശശി ദണതുംഗെ പറയുന്നത്. 5000 വര്‍ഷം മുമ്പ് അദ്ദേഹം ഇന്ത്യയിലേക്ക് യാത്ര നടത്തിയ കാര്യവും പഠിക്കേണ്ടതുണ്ട്. ശ്രീലങ്ക ഈയടുത്ത് ആദ്യ ബഹിരാകാശ ദൗത്യമായ സാറ്റലൈറ്റ് രാവണ എന്ന പേരിൽ വിക്ഷേപിച്ചിരുന്നു.

English summary
Sri Lanka launches initiative to study world's first aviator Ravana's voyage 5,000 years ago
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X