കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രജപക്സെ ശ്രീലങ്ക ഫ്രീഡം പാര്‍ട്ടി വിട്ടു: തിരഞ്ഞെടുപ്പില്‍ പുതിയ ബാനറില്‍ മത്സരിക്കും, സിരിസേനയ

  • By Desk
Google Oneindia Malayalam News

കൊളംബോ: ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടെ നിര്‍ണായക നീക്കവുമായി പ്രധാനമന്ത്രിയായി നിയമിതനായ മഹീന്ദ രജപക്സെ. അ‍ഞ്ച് വര്‍ഷം നീണ്ട സഹകരണത്തിന് ശേഷം മഹീന്ദ രജപക്സെ എസ്എല്‍എഫ്പിയുമായുള്ള ബന്ധം അവസാനിപ്പിച്ച് ശ്രീലങ്ക പീപ്പിള്‍സ് പാര്‍ട്ടിയ്ക്കൊപ്പം ചേര്‍ന്നു. ജനുവരി അഞ്ചിന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പുതിയ പാര്‍ട്ടിയുടെ ബാനറില്‍ മത്സരിക്കുമെന്ന സൂചനയും രജപക്സെ നല്‍കിയിട്ടുണ്ട്. മൈത്രിപാല സിരിസേനയുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് കീഴില്‍ മത്സരിക്കില്ലെന്ന വ്യക്തമായ സൂചനയും രജപക്സെ നല്‍കുന്നു.

ഞായറാഴ്ചയാണ് രജപക്സെ തന്റെ പിന്തുണക്കാര്‍ സ്ഥാപിച്ച എസ്എല്‍പിപി(ശ്രീലങ്ക പൊതുജന പെരുമന പാര്‍ട്ടി) പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നത്. 1951ല്‍ സ്ഥാപിച്ച ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടിയുടെ സ്ഥാപകാംഗമാണ് രജപക്സെയുടെ പിതാവ് ആല്‍വിന്‍ രജപക്സെ. കഴിഞ്ഞ വര്‍ഷമാണ് മഹീന്ദ രജപക്സെയുടെ അനുയായികള്‍ എസ്എല്‍പിപി ​ എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കുന്നത്. രജപക്സെയ്ക്ക് രാഷ്ട്രീയത്തിലേക്ക് പുനഃപ്രശേനം നടത്തുന്നതിന് വേണ്ടിയായിരുന്നു ഈ നീക്കം. പാര്‍ട്ടി കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ലോക്കല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ 340 സീറ്റുകളുടെ മൂന്നില്‍ ഒരു ഭാഗം നേടിയിരുന്നു.

 ഒരു ദശാബ്ദക്കാലം

ഒരു ദശാബ്ദക്കാലം

2005 മുതല്‍ ഒരു ദശാബ്ദക്കാലം ശ്രീലങ്ക ഭരിച്ച ഭരണാധികാരിയാണ് 72കാരനായ രജ്പക്സെ. എന്നാല്‍ 2015 ജനുവരിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മൈത്രിപാല സിരിസേനയില്‍ നിന്ന് രജപക്സെയ്ക്ക് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. റെനില്‍ വിക്രംസിംഗെയുടെ യൂണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ പിന്തുണയോടെയാണ് സിരിസേന രജപക്സെയെ പരാജയപ്പെടുത്തി പ്രസിഡന്റായി അധികാരത്തിലെത്തിയത്. എന്നാല്‍ അധികാരം പങ്കുവെക്കുന്ന കാര്യത്തില്‍ ഇരു നേതാക്കളും തമ്മില്‍ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. നയരൂപീകരണം, സാമ്പത്തിക കാര്യങ്ങള്‍, സുരക്ഷ എന്നീ വിഷയങ്ങളിലും ഇരു കൂട്ടരും തമ്മിലുള്ള പ്രശ്നങ്ങള്‍ സങ്കീര്‍ണമാവുകയായിരുന്നു. എന്നാല്‍ ഒക്ടോബര്‍ 26ന് റെനില്‍ വിക്രംസിംഗെയെ പ്രസിഡന്റ് മൈത്രിപാല സിരിസേന പുറത്താക്കുകയായിരുന്നു. തല്‍ സ്ഥാനത്ത് രജപക്സെയെ പ്രധാനമന്ത്രിയായി നിയമിക്കുകയും ചെയ്തുു. മൂന്നര വര്‍ഷത്തെ ഭിന്നതകള്‍ക്ക് ശേഷമാണ് സിരിസേനയുടെ നടപടി.

 പാര്‍ലമെന്റ് പിരിച്ചു വിട്ട് തിരഞ്ഞെടുപ്പിലേക്ക്..

പാര്‍ലമെന്റ് പിരിച്ചു വിട്ട് തിരഞ്ഞെടുപ്പിലേക്ക്..



പ്രസിഡന്റ് മൈത്രിപാല സിരിസേന പാര്‍ലമെന്റ് നടപടികള്‍ നവംബര്‍ 16 നിര്‍ത്തിവെച്ചതിന് പിന്നാലെയാണ് ശ്രീലങ്കന്‍ രാഷ്ട്രീയത്തില്‍ പ്രതിസന്ധികള്‍ ഉടലെടുക്കുന്നത്. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദമുയര്‍ന്നതോടെ പാര്‍ലമെന്റ് ചേരുന്നത് നവംബര്‍ 14 ലേക്ക് മാറ്റിയിരുന്നു. എന്നാല്‍ വെള്ളിയാഴ്ച അപ്രതീക്ഷിതമായി പാര്‍ലമെന്റ് പിരിച്ചുവിട്ട സിരിസേന ജനുവരി അഞ്ചിന് തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളയിക്കാന്‍ രജ്പക്സെയുടെ പിന്തുണ ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് ഈ നീക്കം. 225 അംഗ പാര്‍ലമെന്റില്‍ രജ്പക്സെയ്ക്ക് കുറ‍ഞ്ഞത് 113 അംഗങ്ങളുടെ പിന്തുണയെങ്കിലും അധികാരത്തിലെത്താന്‍ ഭൂരിപക്ഷം നേടി അത്യാവശ്യമാണ്.

 അമിത ആത്മവിശ്വാസം!!

അമിത ആത്മവിശ്വാസം!!


വിശ്വാസവോട്ടെടുപ്പില്‍ തനിക്ക് ഭൂരിപക്ഷം തെളിയിക്കാനാവുമെന്ന് രജപക്സെ നേരത്തെ വ്യക്തമാക്കിയിരുന്നു. റെനില്‍ പക്ഷത്തുനിന്ന് ആറ് പേര്‍ കൂറുമാറി തനിക്കൊപ്പം ചേരുമെന്നാണ് രജപക്സെയുടെ വാദം. പ്രസിഡന്റ് സിരിസേനയാണ് പ്രധാനമന്ത്രി റെനില്‍ വിക്രംസിംഗെയെ പുറത്താക്കിയത്. ഒക്ടോബര്‍ 26നായിരുന്നു സംഭവം. എന്നാല്‍ കൃത്യമായ ഭൂരിപക്ഷമുള്ള റെനില്‍ വിക്രംസിംഗെയെ പുറത്താക്കിയത് അനധികൃതവും ഭരണഘടനാവിരുദ്ധവുമായ നടപടിയാണെന്ന് സ്പീക്കര്‍ ചൂണ്ടിക്കാണിച്ചിരുന്നു. താന്‍ തന്നെയാണ് പ്രധാനമന്ത്രിയെന്ന വാദമാണ് വിക്രംസിംഗെ ഉയര്‍ത്തിയിരുന്നത്. എന്നാല്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിടുകയായിരുന്നു.

 തിരഞ്ഞെടുപ്പിന് പിന്നില്‍!!

തിരഞ്ഞെടുപ്പിന് പിന്നില്‍!!

തനിക്കൊപ്പം ചേര്‍ന്ന രാഷ്ട്രീയ നേതാക്കളും പാര്‍ലമെന്റ് അംഗങ്ങളും പെട്ടെന്ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് നില്‍ക്കുന്നതെന്ന് രാജ്പക്സെ പറയുന്നു. ശ്രീലങ്കയെ രാഷ്ട്രീയ- സാമ്പത്തിക- സാമൂഹിക പ്രതിസന്ധിയില്‍ നിന്ന് പുറത്തുകടക്കുന്നതിന് സഹായിക്കുന്നതിന് എത്രയും പെട്ടെന്ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ടെന്നും ഇത് വോട്ടര്‍മാരെ വിധിയെഴുതാന്‍ സഹായിക്കുമെന്നുമാണ് രാജ്പക്സെ പറയുന്നത്. അഴിമതിയും സാമ്പത്തിക അട്ടിമറികളും ഇല്ലാതാക്കുമെന്ന വാഗ്ദാനത്തോടെ ശ്രീലങ്കയില്‍ അധികാരത്തിലേറിയ റെനില്‍ വിക്രംസിഗെയുടെ സഖ്യ സര്‍ക്കാരിനുള്ള പിന്തുണ നഷ്ടമായതോടെയാണ് മൂന്ന് വര്‍ഷത്തിന് ശേഷം രാജ്പക്സെ അധികാരത്തില്‍ തിരിച്ചെത്തുന്നത്. മൈത്രിപാല സിരിസേനയുടെ പിന്തുണയോടെയാണ് ശ്രീലങ്കയില്‍ സഖ്യസര്‍ക്കാരിന് രൂപം നല്‍കുന്നത്. വിക്രം സിഗെയുടെ യൂണൈറ്റഡ് നാഷണല്‍ പാര്‍ട്ടിക്ക് സിരിസേനയുടെ യുണൈറ്റഡ് പീപ്പിള്‍സ് ഫ്രീജം എന്ന പാര്‍ട്ടി നല്‍കിയ പിന്തുണ പിന്‍വലിച്ചതാണ് പ്രതിസന്ധിക്ക് ഒരു കാരണമായത്. വിക്രമസിംഗെയുടെ ദുര്‍ഭരണം ചൂണ്ടിക്കാണിച്ചാണ് സിരിസേനയുടെ പിന്തുണ പിന്‍വലിച്ചതെന്നാണ് രാജ്പക്സെ ചൂണ്ടിക്കാണിക്കുന്നത്.

English summary
Sri Lanka Crisis: Rajapaksa Ends 50-year Association With Sirisena's Party, to Contest Snap Polls With Own Outfit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X