ശ്രീലങ്കയെ ലക്ഷ്യമാക്കി എൽടിടിഇ വീണ്ടും സംഘടിക്കുന്നു; റിപ്പോർട്ടുകൾ തള്ളി ശ്രീലങ്ക
കൊളംബോ; ശ്രീലങ്കയിൽ വീണ്ടും ആക്രമണം നടത്താൻ തമിഴ് തീവ്രവാദ ഗ്രൂപ്പായ എൽടിടിഇ സംഘടിക്കുന്നു എന്ന റിപ്പോർട്ടിൽ പ്രതികരണവുമായി ശ്രീലങ്ക. ഈ വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും ഇത്തരമൊരു സുരക്ഷാ ഭീഷണിയെക്കുറിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ശ്രീലങ്കയുടെ പ്രതിരോധ മന്ത്രാലയ വ്യക്താവ് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ശ്രീലങ്കയെ ആക്രമിക്കാൻ എൽടിടിഇ പദ്ധതിയിടുന്നു എന്ന് ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികളായിരുന്നു വെളിപ്പെടുത്തിയത്.
ശ്രീലങ്കയിൽ ആക്രമണം സംഘടിപ്പിക്കുന്നതിനെ കുറിച്ച് പദ്ധതി തയ്യാറാക്കാൻ എൽടിടിഇയുടെ പഴയ കേഡർ തമിഴ്നാട്ടിലേക്ക് കടന്നതായി ഇന്ത്യൻ രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് ചില ദേശീയ മാധ്യമങ്ങൾ മെയ് 13ന് വാർത്ത പുറത്ത് വിട്ടിരുന്നു. മുല്ലിവെക്കൽ വാർഷികത്തോടനുബന്ധിച്ചാണ് ഇവർ ഒത്തുകൂടിത് എന്നും ഈ റിപ്പോർട്ട് പറയുന്നു. 2009 മെയ് മാസത്തിൽ ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തിന്റെ അവസാന ഘട്ടത്തിൽ ശ്രീലങ്കൻ സൈന്യം മുല്ലിവെക്കൽ എന്ന സ്ഥലത്ത് പതിനായിരക്കണക്കിന് തമിഴ് സിവിലിയന്മാരെ കൊന്നിരുന്നു. ഇതേ തുടർന്നാണ് മെയ് മാസം ശ്രീലങ്കയിലെ തമിഴർ മുല്ലിവെക്കൽ വാർഷികം ഓർമ്മിക്കുന്നത്.

അതേ സമയം സുരക്ഷാ ഭീഷണിയെക്കുറിച്ച് ഇന്ത്യ ശ്രീലങ്കയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടില്ല. ഇന്ത്യൻ ഇന്റലിജൻസ് ഇൻപുട്ടുകളും ആന്തരികമായി പങ്കിട്ട ഉപദേശങ്ങളും ആണ് മാധ്യമങ്ങൾ പുറത്ത് വിട്ട റിപ്പോർട്ടിൽ എടുത്തുകാണിക്കുന്നു, അതിന്റെ അടിസ്ഥാനത്തിൽ തമിഴ്‌നാട് തീരദേശ നിരീക്ഷണം ശക്തമാക്കിയിട്ടുമുണ്ട്. " ഒരു പൊതു വിവരം എന്ന നിലയിലാണ് ഇന്ത്യൻ ഇന്റലിജൻസ് ശ്രീലങ്കക്ക് ഈ വിവരം കൈമാറിയത്. ഇതിൽ അന്വേഷണം നടത്തേണ്ടും നടപടി സ്വീകരിക്കേണ്ടതും ശ്രീലങ്കൻ സർക്കാരാണ്" മെയ് 15 ന് ശ്രീലങ്കൻ പ്രതിരോധ മന്ത്രാലയം പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു.
അതേ സമയം മുല്ലിവെക്കൽ അനുസ്മരണം നടത്തുന്നിടത്ത് സൈനിക സാന്നിധ്യം വർധിപ്പിച്ചതായി പ്രദേശവാസികൾ ചൂണ്ടിക്കാട്ടി. യുദ്ധത്തിൽ മരിച്ച തങ്ങളുടെ പ്രിയപ്പെട്ടവരെ അനുസ്മരിക്കാനുള്ള അവകാശം സൈന്യവും ലങ്കൻ സർക്കാരും നിഷേധിക്കുകയാണെന്ന് ഇവർ പറയുന്നു. കഴിഞ്ഞ വർഷം ജാഫ്ന സർവകലാശാലയ്ക്കുള്ളിൽ സ്ഥാപിച്ച യുദ്ധത്തിൽ ഇരയായവർക്കുള്ള സ്മാരകം അധികൃതർ ബുൾഡോസർ ഉപയോഗിച്ച് തകർത്തിരുന്നു. ഇതിനെതിരെയും അന്ന് നിരവധി പേര് രം ഗത്ത് വന്നിരുന്നു. എൽടിടിഇ ലങ്കൻ പോരാട്ടത്തിന്റെ അവസാന മാസങ്ങളിൽ ശ്രീലങ്കൻ സൈന്യത്തിന്റെ ഷെല്ലാക്രമണത്തിന്റെ ഫലമായി. 40,000 സാധാരണക്കാർ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് യുഎൻ റിപ്പോർട്ട് കണ്ടെത്തിയിരിക്കുന്നത്.












Click it and Unblock the Notifications