കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം വിരുദ്ധ കലാപം; 2 വര്‍ഷത്തിന് ശേഷം പരസ്യമായി മാപ്പ് പറഞ്ഞ് ഫേസ്ബുക്ക്

Google Oneindia Malayalam News

ന്യൂയോര്‍ക്ക്; 2018 ല്‍ ശ്രീലങ്കയില്‍ നടന്ന മുസ്ലിം വിരുദ്ധ കലാപത്തില്‍ മൂന്ന് പേര്‍ കലാപത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും 20 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. നിരവധി മസ്​ജിദുകളും മുസ്ലിങ്ങളുടെ കടകളും വീടുകളും അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. ബുദ്ധിസ്റ്റ് മതവിഭാഗത്തിന് ഭൂരിപക്ഷമുള്ള മേഖലകളിലായിലുന്നു ആക്രമണം കൂടുതലായി നടന്നത്.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഈ കലാപത്തിന്‍റെ പേരില്‍ പരസ്യമായി മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഫേസ്ബുക്ക് ഇപ്പോള്‍. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

കലാപത്തിലേക്ക് നയിച്ചത്

കലാപത്തിലേക്ക് നയിച്ചത്

ഫേസ്ബുക്ക് വഴി മുസ്ലിങ്ങള്‍ക്കെതിരായ പ്രചരിച്ച സന്ദേശമായിരുന്നു വര്‍ഗ്ഗീയ കലാപത്തിലേക്ക് നയിച്ചത്. ഇതേ തുടര്‍ന്നാണ് ഫേസ്ബുക്കിന്‍റെ മാപ്പ് പറച്ചില്‍. മുസ്​ലിംവിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത്​ തടയുന്നതിൽ ഫേസ്​ബുക്​ നടപടി സ്വീകരിച്ചില്ലെന്ന്​ ആക്ഷേപം ഉയര്‍ന്നിരുന്നു. കലാപത്തെതുടർന്ന്​ ശ്രീലങ്കൻ സർക്കാർ അടിയന്തരാവസ്​ഥ പ്രഖ്യാപിക്കുകയും ഫേസ്​ബുക്​ നിരോധിക്കുകയും ചെയ്തിരുന്നു.

മാപ്പ് പറയുന്നു

മാപ്പ് പറയുന്നു

തങ്ങളു​െട മാധ്യമത്തെ കലാപത്തിനായി ആളുകൾ ദുരുപയോഗം ചെയ്​തതിൽ മാപ്പു പറയുന്നു. എന്നായിരുന്നു ഫേസ്​ബുകി​​െൻറ പ്രസ്​താവന. വിദ്വേഷ പ്രചാരണങ്ങളും അഭ്യൂഹങ്ങളും മുസ്‌ലിംകൾക്കെതിരായ അതിക്രമങ്ങൾക്ക് കാരണമായെന്ന അന്വേഷണ കമ്മീഷന്‍റെ കണ്ടത്തലിനെ തുടര്‍ന്നാണ് ഇപ്പോഴാത്ത മാപ്പ് പറച്ചില്‍.

ദുരുപയോഗം ചെയ്തു

ദുരുപയോഗം ചെയ്തു

ഫേസ്ബുക്കിനെ ആളുകള്‍ ദുരുപയോഗം ചെയ്തതായി ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നുവെന്നായിരുന്നു ബ്ലൂംബെർഗ് ന്യൂസിന് നൽകിയ പ്രസ്താവനയിൽ ഫേസ്ബുക്ക് പ്രതിനിധി പറഞ്ഞത്. അത്തരം പ്രചരാണങ്ങള്‍ മൂലമുണ്ടായ മനുഷ്യാവകാശ ലംഘനങ്ങള്‍ തിരിച്ചറിഞ്ഞതിനാല്‍ ഞങ്ങള്‍ മാപ്പ് ചോദിക്കുന്നുവെന്നും ഫേസ്ബുക്ക് പ്രതിനിധി വ്യക്തമാക്കി.

ഈസ്റ്റര്‍ ദിന സ്ഫോടനം

ഈസ്റ്റര്‍ ദിന സ്ഫോടനം

2019 ലും മുസ്ലിം വിരുദ്ധ കലാപങ്ങളുടെ പേരില്‍ ശ്രീലങ്കയില്‍ സാമൂഹ്യ മാധ്യമങ്ങള്‍ നിരോധിച്ചിരുന്നു. ഫേസ്ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങളായിരുന്നു നിരോധിച്ചത്. ഈസ്റ്റര്‍ ദിനത്തിലുണ്ടായ ചാവേറാക്രമണങ്ങള്‍ക്ക് പിന്നാലെയായിരുന്നു മുസ്ലീം വിഭാഗത്തിന് നേരെ വ്യാപകമായ ആക്രമണങ്ങളുണ്ടായത്.

ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍

ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍

ചിലാവില്‍ ഒരു ഫേസ്ബുക്ക് പോസ്റ്റിന്‍റെ പശ്ചാത്തലത്തില്‍ ഒരു വിഭാഗം ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ മുസ്ളീം വിഭാഗങ്ങളുടെ സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. ആക്രമണങ്ങളെത്തുടര്‍ന്ന് പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

 മധ്യപ്രദേശിൽ കൂട്ടപൊരിച്ചൽ; മുന്നറിയിപ്പുമായി ദീപക് ജോഷി!! പാർട്ടി വിടും?അസംതൃപ്തി പുകയുന്നു മധ്യപ്രദേശിൽ കൂട്ടപൊരിച്ചൽ; മുന്നറിയിപ്പുമായി ദീപക് ജോഷി!! പാർട്ടി വിടും?അസംതൃപ്തി പുകയുന്നു

 കിടിലൻ നീക്കവുമായി കോൺഗ്രസ്; ഏക്നാഥ് ഗാഡ്സെയെ പാർട്ടിയിലേക്ക് ക്ഷണിച്ചു, വമ്പൻ ഓഫർ, ഞെട്ടി ബിജെപി കിടിലൻ നീക്കവുമായി കോൺഗ്രസ്; ഏക്നാഥ് ഗാഡ്സെയെ പാർട്ടിയിലേക്ക് ക്ഷണിച്ചു, വമ്പൻ ഓഫർ, ഞെട്ടി ബിജെപി

 നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് കോണ്‍ഗ്രസ്; ഇനി ഒരു കാര്യം കൂടി ചെയ്യണം... പുതിയ നിര്‍ദേശം വച്ചു നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് കോണ്‍ഗ്രസ്; ഇനി ഒരു കാര്യം കൂടി ചെയ്യണം... പുതിയ നിര്‍ദേശം വച്ചു

English summary
Sri lanka's anti muslim riot: facebook apologises for its role
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X