ശ്രീലങ്ക സ്ഫോടനം; സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിരോധ സെക്രട്ടറി രാജിവെച്ചു!
കൊളംബോ: ശ്രീലങ്കൻ പ്രതിരോധ സെക്രട്ടറി ഹേമാസിരി ഫെർണാൻഡോ രാജിവച്ചു. ശ്രീലങ്കയിൽ ഉണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. കഴിഞ്ഞ ഞായറാഴ്ചയാണ് ഒന്നിലധികം സ്ഫോടനങ്ങൾ ശ്രീലങ്കയിൽ നടന്നത്. ന്തം നിലയിൽ യാതൊരു പിഴവും ഉണ്ടായിട്ടില്ലെന്നാണു പ്രതിരോധ സെക്രട്ടറിയുടെ നിലപാട്.
എന്നാൽ പ്രതിരോധ സെക്രട്ടറിയെന്ന രീതിയില്‍ താൻ തലവനായിട്ടുള്ള കുറച്ചു സ്ഥാപനങ്ങളുടെ പരാജയത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിവെക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പോലീസ് മേധാവിയോടും പ്രതിരോധ സെക്രട്ടറിയോടും രാജിവയ്ക്കാൻ പ്രസിഡന്റ് മൈത്രിപാല സിരിസേന കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

ഇന്റലിജൻസ് മുന്നറിയിപ്പു ലഭിച്ചിട്ടും മുൻകരുതലെടുക്കുന്നതിൽ പരാജയപ്പെട്ടതിനു സർക്കാർ മാപ്പു പറഞ്ഞതിനു പിന്നാലെയാണ് തലപ്പത്ത് അഴിച്ചു പണിക്കുള്ള നീക്കം ശക്തമാകുന്നത്. ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യൻ പള്ളികളിലും ഹോട്ടലുകളിലും നടന്ന ചാവേറാക്രമണങ്ങളിൽ 359 പേരാണ് കൊല്ലപ്പെട്ടത്.












Click it and Unblock the Notifications