കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീലങ്ക സ്ഫോടനം; സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിരോധ സെക്രട്ടറി രാജിവെച്ചു!

Google Oneindia Malayalam News

കൊളംബോ: ശ്രീലങ്കൻ പ്രതിരോധ സെക്രട്ടറി ഹേമാസിരി ഫെർണാൻഡോ രാജിവച്ചു. ശ്രീലങ്കയിൽ ഉണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. കഴിഞ്ഞ ഞായറാഴ്ചയാണ് ഒന്നിലധികം സ്ഫോടനങ്ങൾ ശ്രീലങ്കയിൽ നടന്നത്. ന്തം നിലയിൽ യാതൊരു പിഴവും ഉണ്ടായിട്ടില്ലെന്നാണു പ്രതിരോധ സെക്രട്ടറിയുടെ നിലപാട്.

<strong>അൽഫോൻസ് കണ്ണന്താനം മോശം സ്ഥാനാർഥി ആണെന്ന് മമ്മൂക്ക പറഞ്ഞോ? കണ്ണന്താനത്തോട് സിന്ധു ജോയ്</strong>അൽഫോൻസ് കണ്ണന്താനം മോശം സ്ഥാനാർഥി ആണെന്ന് മമ്മൂക്ക പറഞ്ഞോ? കണ്ണന്താനത്തോട് സിന്ധു ജോയ്

എന്നാൽ പ്രതിരോധ സെക്രട്ടറിയെന്ന രീതിയില്‍ താൻ തലവനായിട്ടുള്ള കുറച്ചു സ്ഥാപനങ്ങളുടെ പരാജയത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിവെക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പോലീസ് മേധാവിയോടും പ്രതിരോധ സെക്രട്ടറിയോടും രാജിവയ്ക്കാൻ പ്രസിഡന്റ് മൈത്രിപാല സിരിസേന കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

Sri Lanka blast

ഇന്റലിജൻസ് മുന്നറിയിപ്പു ലഭിച്ചിട്ടും മുൻകരുതലെടുക്കുന്നതിൽ പരാജയപ്പെട്ടതിനു സർക്കാർ മാപ്പു പറഞ്ഞതിനു പിന്നാലെയാണ് തലപ്പത്ത് അഴിച്ചു പണിക്കുള്ള നീക്കം ശക്തമാകുന്നത്. ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യൻ പള്ളികളിലും ഹോട്ടലുകളിലും നടന്ന ചാവേറാക്രമണങ്ങളിൽ 359 പേരാണ് കൊല്ലപ്പെട്ടത്.
English summary
Sri Lanka's Defence Secretary Quits Following Suicide Bomb Attacks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X