കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയ്ക്ക് ഇതാ ശ്രീലങ്കന്‍ പണി! നയം മാറ്റി രജപക്‌സേ സഹോദരങ്ങള്‍... 'ഇന്ത്യ ഫസ്റ്റ്' എന്നുറപ്പിച്ചു

Google Oneindia Malayalam News

കൊളംബോ: ശ്രീലങ്കയുമായുള്ള ഇന്ത്യയുടെ ബന്ധം ഏറെ തന്ത്രപ്രധാനമായ ഒന്നാണ്. ഇതിനിടയ്ക്ക് ശ്രീലങ്കയും ചൈനയും തമ്മിലുള്ള ബന്ധം ശക്തമായത് ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെ ആയിരുന്നു. മഹീന്ദ രജപക്‌സേയുടെ കാലത്ത് തന്നെ ആയിരുന്നു അത് സംഭവിച്ചത് എന്നും ശ്രദ്ധേയമാണ്.

ഇപ്പോള്‍ ശ്രീലങ്കയില്‍ രജപക്‌സേ സഹോദരന്‍മാര്‍ വീണ്ടും അധികാരത്തിലേറിയിരിക്കുകയാണ്. അതും സര്‍വ്വാധിപത്യത്തോടെ. എന്തായാലും ഇത്തവണ അവര്‍ പണികൊടുക്കുന്നത് ചൈനയ്ക്കായിരിക്കും എന്നാണ് പുറത്ത് വരുന്ന സൂചനകള്‍. വിശദാംശങ്ങള്‍ പരിശോധിക്കാം...

ഇന്ത്യ ഫസ്റ്റ്

ഇന്ത്യ ഫസ്റ്റ്

തങ്ങള്‍ ഒരു നിഷ്പക്ഷ വിദേശ നയം ആണ് സ്വീകരിക്കുക എന്നാണ് ശ്രീലങ്കന്‍ വിദേശകാര്യ സെക്രട്ടറി ജയനാഥ് കൊളംബാഗെ പറയുന്നത്. എന്നാല്‍ ആ നിഷ്പക്ഷ നയത്തില്‍ പോലും ഇന്ത്യയ്ക്ക് പ്രഥമ പരിഗണന നല്‍കുന്നതായിരിക്കും തങ്ങളുടെ മുന്‍ഗണന എന്നാണ് ശ്രീലങ്ക വ്യക്തമാക്കുന്നത്.

സുരക്ഷാ വിഷയങ്ങളിലും

സുരക്ഷാ വിഷയങ്ങളിലും

തന്ത്രപരമായ സുരക്ഷയുടെ കാര്യത്തില്‍ (സ്ട്രാറ്റജിക് സെക്യൂരിറ്റി) ഇന്ത്യക്ക് പ്രഥമ പരിഗണന നല്‍കുന്ന നയമേ തങ്ങള്‍ സ്വീകരിക്കൂ എന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് ഗൊതബായ രജപക്‌സേ വ്യക്തമാക്കിയിട്ടുണ്ട് എന്നാണ് വിദേശകാര്യ സെക്രട്ടറി പറയുന്നത്. ഒരു ശ്രീലങ്കന്‍ ടിവി ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Recommended Video

cmsvideo
India's discussion with russia for sputnik 5 | Oneindia Malayalam
ഇന്ത്യയെ പിണക്കാനില്ല

ഇന്ത്യയെ പിണക്കാനില്ല

ഇന്ത്യയ്ക്ക് തന്ത്രപരമായ സുരക്ഷാ ഭീഷണി ഉയര്‍ത്താന്‍ തങ്ങള്‍ക്ക് ആവില്ലെന്നാണ് ഗോതബായ രജപക്‌സേ പറഞ്ഞത്. അത് തങ്ങള്‍ ആഗ്രഹിക്കുന്നും ഇല്ല. ഇന്ത്യയില്‍ നിന്ന് ഗുണഫലങ്ങള്‍ ലഭിക്കാന്‍ ലഭിക്കുകയാണ് തങ്ങള്‍ക്ക് വേണ്ടത് എന്നും പ്രസിഡന്റ് പറഞ്ഞതായി ഫോറിന്‍ സെക്രട്ടറി പറയുന്നുണ്ട്.

ചൈന സഹകരണം തെറ്റായിപ്പോയി

ചൈന സഹകരണം തെറ്റായിപ്പോയി

ശ്രീലങ്കയിലെ ഹംബന്റോറ്റ തുറമുഖം 99 വര്‍ഷത്തേയ്ക്ക് ചൈനയ്ക്ക് പാട്ടത്തിന് നല്‍കിയിരിക്കുകയാണ്. അത്തരമൊരു തീരുമാനം തെറ്റായിപ്പോയി എന്നാണ് ഇപ്പോള്‍ ശ്രീലങ്കന്‍ വിദേശകാര്യസെക്രട്ടറി പറയുന്നത്. തുറമുഖത്തിന്റെ 85 ശതമാനം ഓഹരികളും ചൈനയുടെ കൈവശം ആണ്. വെറും 15 ശതമാനം മാത്രമേ ശ്രീലങ്കയ്ക്ക് ഉള്ളു.

രജപക്‌സേയുടെ കാലത്ത് തന്നെ

രജപക്‌സേയുടെ കാലത്ത് തന്നെ

ചൈനയും ശ്രീലങ്കയും തമ്മില്‍ ഏറ്റവും അടുത്തതും മഹീന്ദ രജപക്‌സെയുടെ കാലത്തായിരുന്നു എന്ന് കൂടി ഓര്‍ക്കണം. അത്രയേറെ സാമ്പത്തിക സഹായങ്ങളും ചൈനയില്‍ നിന്ന് ശ്രീലങ്ക കൈപ്പറ്റിയിരുന്നു. ഇതിന്റെ ബാക്കിപത്രമായിട്ടാണ് ഹംബന്റോറ്റ തുറമുഖം 99 വര്‍ഷത്തേക്ക് ചൈന ഹാര്‍ബര്‍ എന്‍ജിനീയറിങ് കമ്പനി പാട്ടത്തിനെടുത്തതും.

ഇന്ത്യക്ക് നിര്‍ണായകം

ഇന്ത്യക്ക് നിര്‍ണായകം

ഇന്ത്യയുടെ കണ്ണുനീര്‍ എന്നാണ് ശ്രീലങ്ക അറിയപ്പെടുന്നത്. ശ്രീലങ്കന്‍ തീരത്ത് ചൈനീസ് സാന്നിധ്യം എന്നത് ഇന്ത്യയെ സംബന്ധിച്ച് ഏറെ സുരക്ഷാഭീഷണി ഉയര്‍ത്തുന്ന ഒന്ന് തന്നെയാണ്. ഈ തുറമുഖത്തിന്റെ കാര്യത്തില്‍ പുതിയ സര്‍ക്കാര്‍ എന്തെങ്കിലും നിലപാട് സ്വീകരിക്കുമോ എന്നും കാത്തിരുന്ന് കാണേണ്ടതാണ്.

ശ്രീലങ്ക തൂത്തുവാരി രജപക്‌സെ ബ്രദേഴ്‌സ്... മൂന്നില്‍ രണ്ട് ഭൂരിപക്ഷം; ഇനി സര്‍വ്വാധിപത്യംശ്രീലങ്ക തൂത്തുവാരി രജപക്‌സെ ബ്രദേഴ്‌സ്... മൂന്നില്‍ രണ്ട് ഭൂരിപക്ഷം; ഇനി സര്‍വ്വാധിപത്യം

English summary
Sri Lanka says, they are going to follow India First policy in terms of strategic security
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X