ഇന്ത്യയുമായി രണ്ട് പ്രതിരോധ കരാറുകളില്‍ ഒപ്പുവെച്ചെന്ന് ശ്രീലങ്ക;രാജ്യാതിര്‍ത്തി വിറ്റെന്ന് ലങ്കന്‍ പ്രതിപക്ഷം
കൊളംബോ: ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഒപ്പുവെച്ച അനൗദ്യോഗിക കരാര്‍ പുറത്ത്. ശ്രീലങ്കന്‍ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ ഒരു മാധ്യമ വിശദീകരണത്തിലൂടെ ആണ് രണ്ട് പ്രതിരോധ കരാറുകള്‍ പുറത്തായിരിക്കുന്നത്. ഇന്ത്യ ഗവണ്‍മെന്റുമായി അടുത്തിടെ ഒപ്പു വെച്ച സമുദ്ര സുരക്ഷാ കരാറുകള്‍ ശ്രീലങ്കയുടെ ദേശീയ സുരക്ഷയ്ക്ക് തടസമോ ഭീഷണിയോ ഉണ്ടാക്കില്ല,'' എന്ന് ലങ്കന്‍ പ്രതിരോധ മന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കിയ ഒരു മാധ്യമ പ്രസ്താവനയില്‍ പറയുന്നു.
ശ്രീലങ്കയില്‍ നിന്നുള്ള പ്രതിരോധ മന്ത്രാലയ സെക്രട്ടറിയും കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനും മാര്‍ച്ച് 16 ന് രണ്ട് കരാറുകളിലും ഒപ്പു വെച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് കേണല്‍ നളിന്‍ ഹെറാത്ത് ദി ഹിന്ദുവിനോട് പറഞ്ഞു. അതേസമയം കരാറിനെതിരെ ശ്രീലങ്കയില്‍ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. ശ്രീലങ്കയുടെ ദേശീയ സുരക്ഷയ്ക്കും പരമാധികാരത്തിനും നേരെയുള്ള ഭീഷണിയാണ് കരാറെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ശ്രീലങ്ക അതിന്റെ വ്യോമാതിര്‍ത്തി വിറ്റുവെന്ന് മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ സമാഗി ജന ബാലവേഗയയുടെ (എസ് ജെ ബി) എം പി ഹരിന്‍ ഫെര്‍ണാണ്ടോ ആരോപിച്ചു.

'ഈ കരാറുകള്‍ കാരണം ശ്രീലങ്ക ഒരു പ്രാദേശിക യുദ്ധത്തില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ട്. കാരണം ശ്രീലങ്കയുടെ ജലവും ആകാശവും നിയന്ത്രിക്കാനുള്ള അവസരം ഇന്ത്യക്ക് ലഭിക്കും. ചൈന ഹമ്പന്‍ടോട്ടയിലെ തുറമുഖം നിയന്ത്രിക്കുന്നു,' ഫെര്‍ണാണ്ടോ പാര്‍ലമെന്റിനോട് പറഞ്ഞു. അടുത്തിടെ നല്‍കിയ 1 ബില്യണ്‍ ഡോളര്‍ സഹായത്തിന് പകരമായി സര്‍ക്കാര്‍ ഇന്ത്യയുമായി പ്രധാന പ്രതിരോധ കരാറുകളില്‍ ഒപ്പുവെച്ചതായി പ്രതിപക്ഷത്തുള്ള ജനതാ വിമുക്തി പെരമുനയും (ജെ വി പി) ആരോപിച്ചു.

കടുത്ത സാമ്പത്തിക തകര്‍ച്ചയെ നേരിടാന്‍ ദ്വീപ് രാഷ്ട്രത്തെ സഹായിക്കുന്നതിനായി ഇന്ത്യ ഈ വര്‍ഷം ആദ്യം മുതല്‍ ശ്രീലങ്കയ്ക്ക് 2.4 ബില്യണ്‍ ഡോളറിന്റെ സഹായം നല്‍കിയിട്ടുണ്ട്. ജനുവരി മുതല്‍, ട്രിങ്കോമാലി ഓയില്‍ ടാങ്ക് ഫാമുകളുടെ സംയുക്ത വികസനം, നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനും (എന്‍ ടി പി സി) അദാനി ഗ്രൂപ്പും ഉള്‍പ്പെടുന്ന വടക്ക് കിഴക്കും മൂന്ന് പ്രധാന പവര്‍ പ്രോജക്ടുകളും ഉള്‍പ്പെടെ നിരവധി സുപ്രധാന ഉഭയകക്ഷി കരാറുകളില്‍ ഇന്ത്യയും ശ്രീലങ്കയുമായി ഒപ്പുവച്ചു. സമുദ്ര സുരക്ഷ സംബന്ധിച്ച സമീപകാല കരാറുകള്‍ക്ക് പുറമെയാണിത്.

ഫ്‌ളോട്ടിംഗ് ഡോക്കും ഡോര്‍ണിയര്‍ വിമാനവും കുറച്ച് കാലമായി ഉഭയകക്ഷി ചര്‍ച്ചകളില്‍ ഇടം പിടിച്ചിട്ടുണ്ടെങ്കിലും, കരാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കടല്‍ നിരീക്ഷണത്തിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ വിവിധ പ്ലാറ്റ്ഫോമുകളില്‍ വിവരങ്ങള്‍ എത്തിക്കുന്നതിനുമായി ഡോര്‍ണിയര്‍ റെക്കണൈസന്‍സ് എയര്‍ക്രാഫ്റ്റ് വിന്യസിച്ചിരിക്കുന്നു. 'ഈ കഴിവിന്റെ ലഭ്യതക്കുറവാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യ-ശ്രീലങ്ക സര്‍ക്കാരുകള്‍ തമ്മിലുള്ള ഉഭയകക്ഷി സംഭാഷണങ്ങള്‍ക്ക് പ്രേരണയായത്, കൂടാതെ ശ്രീലങ്കയ്ക്ക് ഒരു ഡോര്‍ണിയര്‍ റെക്കണൈസന്‍സ് എയര്‍ക്രാഫ്റ്റ് സൗജന്യമായി നല്‍കാന്‍ ധാരണയായിട്ടുണ്ട്,' പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ശ്രീലങ്കന്‍ എയര്‍ഫോഴ്സിന് ആവശ്യമായ വൈദഗ്ധ്യം ലഭിക്കുന്നത് വരെ ഇന്ത്യന്‍ പരിശീലന സംഘം ദ്വീപില്‍ തുടരും. അടുത്തിടെ മാലിദ്വീപില്‍ നടന്ന ഫോറത്തെ അഭിസംബോധന ചെയ്തുകൊണ്ട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സമുദ്രങ്ങള്‍ വഴിയുള്ള വെല്ലുവിളികളെ നേരിടാന്‍ സജ്ജമായിരിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. അതിനിടെ, ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി ജി എല്‍. പീരിസുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ മൂന്നാമത്തെ സമുദ്ര സുരക്ഷാ ഉടമ്പടി തിങ്കളാഴ്ച ഒപ്പുവച്ചു. ഇക്കാര്യം ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.












Click it and Unblock the Notifications