കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡെങ്കിപ്പനി തടയാന്‍ ബാക്ടീരിയയുമായി ശ്രീലങ്കന്‍ സര്‍ക്കാര്‍: 'വോള്‍ബാച്ചിയ'കളെ പുറത്തിറക്കും

  • By S Swetha
Google Oneindia Malayalam News

ലോകമെമ്പാടും ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ വൈറസിനെ തുരത്താന്‍ ബാക്ടീരിയ വഹിക്കുന്ന കൊതുകുകളെ അവതരിപ്പിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍. ഡെങ്കിപ്പനി ഇല്ലാതാക്കാനുള്ള പരിപാടിയുടെ ഭാഗമായി പ്രത്യേക ബാക്ടീരിയകള്‍ പരീക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് രാജ്യത്തെ ആരോഗ്യ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഈഡിസ് ഈജിപ്തി കൊതുക് വഴിയാണ് ഡെങ്കിപ്പനി പകരുന്നത്.

 മാപ്പ് പറയില്ല, 'റേപ് ക്യാപിറ്റല്‍' എന്ന് പറഞ്ഞത് മോദി.. വീഡിയോ പങ്കുവെച്ച് രാഹുല്‍ ഗാന്ധി മാപ്പ് പറയില്ല, 'റേപ് ക്യാപിറ്റല്‍' എന്ന് പറഞ്ഞത് മോദി.. വീഡിയോ പങ്കുവെച്ച് രാഹുല്‍ ഗാന്ധി

2020 ഫെബ്രുവരി മുതല്‍ കൊളംബോയിലെ 25 പ്രാദേശിക ടൗണ്‍ഷിപ്പുകളില്‍ 'വോള്‍ബാച്ചിയ' എന്ന ബാക്ടീരിയയെ പുറത്തിറക്കുമെന്ന് ആരോഗ്യ മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ പബാ പാലിഹാവദാന പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ശ്രീലങ്കയിലെ വീടുകളില്‍ കൊതുക് മുട്ടയും ഭക്ഷണ കാപ്‌സ്യൂളും രണ്ടാഴ്ചത്തേക്ക് വെള്ളത്തില്‍ അടച്ച് വെക്കണം. അതിനുശേഷം വളര്‍ച്ചയെത്തിയ കൊതുകുകളെ അന്തരീക്ഷത്തിലേക്ക് തുറന്നു വിടും.

dengue-1573370834-j

ഡെങ്കിപ്പനിക്കെതിരായ പോരാട്ടത്തിനായി ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള ഒരു തരം ബാക്ടീരിയയാണ് വോള്‍ബാച്ചിയ. ആഗോള സംഘടനയായ വേള്‍ഡ് മോസ്‌കിറ്റോ പ്രോഗ്രാമിന്റെ വിലയിരുത്തല്‍ പ്രകാരം ഈ ബാക്ടീരിയ ആളുകള്‍ക്കിടയില്‍ വൈറസ് പകരാനുള്ള കൊതുകുകളുടെ കഴിവ് കുറയ്ക്കുന്നു. അതുവഴി ഡെങ്കിപ്പനി ഉണ്ടാകുന്നത് തടയുന്നു. കൊതുക് പരത്തുന്ന മറ്റ് വൈറസുകളായ സിഖ, ചിക്കുന്‍ഗുനിയ എന്നിവയെ തുരത്താനും വോള്‍ബാച്ചിയ സഹായിക്കുന്നു.

2017ല്‍ ഡെങ്കിപ്പനിയെ തുടര്‍ന്ന് 186,000 കേസുകളും 320ലധികം മരണങ്ങളും ശ്രീലങ്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെ കൊതുകിന്റെ പ്രജനന കേന്ദ്രങ്ങള്‍ ഇല്ലാതാക്കുന്നതിനും പ്രതിരോധ നടപടികളുടെ പ്രാധാന്യത്തെക്കുറിച്ച് പൗരന്മാരെ ബോധവത്കരിക്കുന്നതിനും സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടു. കൊതുക് പരത്തുന്ന രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനായി ഓസ്ട്രേലിയയിലാണ് ഈ ബാക്ടീരിയ ആദ്യമായി അവതരിപ്പിക്കുന്നത്. ഇതിന് ശേഷം കഴിഞ്ഞ 8 വര്‍ഷത്തിനിടെ അവിടെ ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

English summary
Sri Lankan govt to introduce bacteria-carrying mosquitoes to curb dengue virus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X