കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോ സീസണ്‍ വിസ ഫ്രീ പ്ലാന്‍ നിര്‍ത്തലാക്കി ശ്രീലങ്ക, തീരുമാനം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍!!

  • By Desk
Google Oneindia Malayalam News

കൊളംബോ: ശ്രീലങ്കയിലെ ക്രൈസ്തവ പളളികളില്‍ നടന്ന ആക്രമണത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായത് രാജ്യത്തെ വിനോദസഞ്ചാര മേഖല. രാജ്യത്ത് വിനോദസഞ്ചാരത്തിനെത്തുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയ 39 രാജ്യങ്ങള്‍ക്ക് നല്‍കി വരുന്ന വിസയില്ലാതെ പ്രവേശിക്കാമെന്നത് എടുത്തുകളയാന്‍ തീരുമാനിച്ചിരിക്കയാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍. ലോ സീസണ്‍ സമയത്ത് വിനോദസഞ്ചാരത്തിലേക്ക് ആകര്‍ഷിക്കാന്‍ നല്‍കി വരുന്നതാണ് വിസ ഫ്രീ എന്‍ട്രി.

എന്തുകൊണ്ട് രാഷ്ട്രീയത്തിലേക്കിറങ്ങുന്നില്ല; കാരണം ഭാര്യയുടെ ഭീഷണി, വെളിപ്പെടുത്തി രഘുറാം രാജൻഎന്തുകൊണ്ട് രാഷ്ട്രീയത്തിലേക്കിറങ്ങുന്നില്ല; കാരണം ഭാര്യയുടെ ഭീഷണി, വെളിപ്പെടുത്തി രഘുറാം രാജൻ

ഈസ്റ്റര്‍ ദിനത്തില്‍ ഉണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് സുരക്ഷ കൂടി പരിഗണിച്ചാണ് ഫ്രീ വിസ പദ്ധതി മാറ്റിവച്ചിരിക്കുന്നത്. പ്രാദേശിക ഭീകരസംഘടന നടത്തിയ ഭീകരാക്രമണത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് വിദേശ രാജ്യങ്ങള്‍ക്ക് നല്‍കി വരുന്ന വിസ ഫ്രീ നയം നിര്‍ത്തി വയ്ക്കാന്‍ ശ്രീലങ്ക നിര്‍ബന്ധിതരാകുന്നത്.

srilanka8-1555832312-

കഴിഞ്ഞ മാസമാണ് ശ്രീലങ്ക ഫ്രീ വിസ അനുവദിച്ചത്. 39 രാജ്യങ്ങള്‍ക്കാണ് ഇത്തരത്തില്‍ രാജ്യത്ത് പ്രവേശിക്കാന്‍ സാധിക്കുക. യൂറോപ്പ്യന്‍ യൂണിയന്‍ അംഗങ്ങള്‍,ഓസ്‌ട്രേലിയ,യുഎസ്എ എന്നീ രാജ്യങ്ങള്‍ക്കാണ് ഈ ഇളവ്. രാജ്യത്ത് ലോ സീസണ്‍ സമയങ്ങളിലാണ് സന്ദര്‍ശക ഇളവ.് സന്ദര്‍ശകര്‍ക്ക് വിസ ഫ്രീ സന്ദര്‍ശനത്തിനുള്ള അനുമതി പൂര്‍ത്തിയാക്കവെയാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം ഉണ്ടായത്. അതിനാല്‍ വിസ ഫ്രീ സന്ദര്‍ശനം നിര്‍ത്തലാക്കുകയായിരുന്നു. ശ്രീലങ്കന്‍ ടൂറിസ്റ്റ് മന്ത്രി ജോണ്‍ അമരതോങ്കയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.


ഈ പദ്ധതിയില്‍ ചൈന, ഇന്ത്യ എന്നീ രാജ്യങ്ങള്‍ക്ക് ഇളവില്ല. 359 പേരുടെ മരണത്തിന് ഇടയാക്കിയ മനുഷ്യ ബോംബ് ആണ് ഈസ്റ്റര്‍ ദിനത്തില്‍ പള്ളികളിലും ഹോട്ടലുകളിലും ആയി ഉണ്ടായത്. ദ്വീപ് രാജ്യത്തെ ഏറ്റവും വലിയ വിദേശ പണം എത്തുന്ന വഴിയാണ് ടൂറിസം. ഇതാണ് ഈസ്റ്റര്‍ ആക്രമണത്തില്‍ നിലച്ചത്. വര്‍ഷത്തിലെ ആദ്യ മൂനു മാസങ്ങളില്‍ ശ്രീലങ്കയില്‍ 740,600 വിനോദസഞ്ചാരികള്‍ എത്താറുണ്ടെന്നാണ് കണക്ക്. 2018ല്‍ 2.33 മില്യണ്‍ സഞ്ചാരികള്‍ രാജ്യത്ത് എത്തിയിരുന്നു.

English summary
Sri Lanka with draws low season visa free plan after terror attack in nation, The attack will cause drastically on nations foreign income
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X