ലോകത്തിലെ ഏറ്റവും വലിയ മൂത്രാശയക്കല്ല് നീക്കം ചെയ്തു; ഗിന്നസ് റെക്കോർഡ്; തൂക്കവും നീളവും ഇങ്ങനെ
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ മൂത്രാശയക്കല്ല് നീക്കം ചെയ്ത് ശ്രീലങ്കൻ സൈന്യത്തിലെ ഡോക്ടർമാർ. കൊളംബോ ആർമി ഹോസ്പിറ്റലിൽ വെച്ച് നടന്ന ശസ്ക്രിയയിലൂടെയാണ് ഈ മാസം ആദ്യം മൂത്രാശയത്തിലെ കല്ല് നീക്കം ചെയ്തത്. ഏറ്റവും വലയി മൂത്രാശയക്കല്ല് നീക്കം ചെയ്തതിലൂടെ ഈ ഡോക്ടർമാർ ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിക്കുകയും ചെയ്തു.
നിലവിലുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം, ലോകത്തിലെ ഏറ്റവും വലിയ മൂത്രാശയ കല്ലിന്, ഏകദേശം 13 സെന്റീമീറ്റർ നീളമായിരുന്നു, 2004 ൽ ഇന്ത്യയിൽ നിന്നാണ് ഈ കല്ല് നീക്കം ചെയ്തത്. 620 ഗ്രാം ഭാരമുള്ള ഏറ്റവും ഭാരമേറിയ മൂത്രാശയ കല്ല് 2008 ൽ പാകിസ്ഥാനിൽ ആയിരുന്നു റിപ്പോർട്ട് ചെയ്യപ്പെട്ടത്.

പ്രതീകാത്മക ചിത്രം
അതേസമയം, ജൂൺ ഒന്നിന് നടത്തിയ ശസ്ത്രക്രിയിലൂടെ ശ്രീലങ്കയിലെ കൊളംബോയിലെ സൈനിക ആശുപത്രി ലോക റെക്കോർഡ് സ്വന്തമാക്കിയെന്ന് ഗിന്നസ് അധികൃതരും സ്ഥികരീച്ചു. യൂറിനറി വിഭാഗം മേധാവിയും കൺസൾട്ടന്റ് യൂറോളജിസ്റ്റുമായ ലെഫ്റ്റനന്റ് കേണൽ (ഡോ) കെ. സുദർശനാണ് ശസ്ത്രിക്രിയ്ക്ക് നേതൃത്വം നൽകിയത്. ക്യാപ്റ്റൻ (ഡോ) ഡബ്ല്യു.പി.എസ്.സി പതിരത്ന, ഡോ. തമാശ പ്രേമതിലക,കേണൽ (ഡോ) യു.എ.എൽ.ഡി പെരേര, കേണൽ (ഡോ) സി.എസ് അബെയ്‌സിംഗ് എന്നിവരും ശസ്ത്രിക്രിയിൽ പങ്കെടുത്തിരുന്നു.
കാൽഷ്യം മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ അടിഞ്ഞുകൂടി മൂത്രാശയത്തിൽ രൂപപ്പെടുന്ന ശിലസമാനമായ കഠിന പദാർഥമാണ് അഥവാ മൂത്രാശയത്തിലെ കല്ല് (bladder stone ) എന്നുപറയുന്നത്. മൂത്രത്തിലെ ജലാംശം കുറയുകയും അത് ഘനീഭവിക്കുകയും ചെയ്യുമ്പോൾ മൂത്രാശയത്തിലെ കാൽസ്യവും മഗ്നീഷ്യവും രൂപപ്പെടുന്നതാണ് കല്ലുകൾ (crystalisation).
ഈ കല്ലുകളുടെ ആകൃതിയിലും വലിപ്പത്തിലും തൂക്കത്തിലും ഒക്കെ വ്യത്യാസം ഉണ്ടാകും, വളരെ നേർത്ത കല്ലുകൾ മുതൽ സാമാന്യം വലിപ്പമുള്ളവ വരെ മൂത്രാശയത്തിൽ രൂപപ്പെടാം. നിർജ്ജലീകരണമാണ് (dehydration) കല്ലുകൾ രൂപപ്പെടാനുള്ള പ്രധാന ഘടകങ്ങളിൽ ഒന്ന്. വയറു വേദന, പുറംവേദന മൂത്ര തടസ്സം, മൂത്രമൊഴിക്കുമ്പോൾ വേദന, പനി, കൂടെ കൂടെ മൂത്രമൊഴിക്കണം എന്നു നോന്നുത ഇവയൊക്കെ മൂത്രാശയ കല്ലിന്റെ ലക്ഷണങ്ങളാണ്.












Click it and Unblock the Notifications