2022 ലെ ബുക്കർ പുരസ്കാരം ശ്രീലങ്കൻ എഴുത്തുകാരൻ ഷെഹാൻ കരുണതിലകെയ്ക്ക്
കൊളംബോ: 2022 ലെ ബുക്കർ പുരസ്കാരം ശ്രീലങ്കൻ എഴുത്തുകാരൻ ഷെഹാൻ കരുണതിലകെയ്ക്ക്. ശ്രീലങ്കൻ ആഭ്യന്തരയുദ്ധത്തില്‍ കൊല്ലപ്പെട്ട ഒരു ഫോട്ടോഗ്രഫറിന്റെ ആത്മാവിനെക്കുറിച്ചുള്ള കഥ പറയുന്ന 'ദി സെവൻ മൂൺസ് ഓഫ് മാലി അൽമെയ്ഡ' എന്ന തന്റെ രണ്ടാമത്തെ നോവലാണ് 47 വയസ്സുകാരനായ ഷെഹാനെ പുരസ്കാരത്തിനർഹനാക്കിയത്. കോവിഡിന് ശേഷം ആദ്യമായി നേരിട്ട് നടത്തിയ പുരസ്കാര വിതരണ ചടങ്ങില്‍ ക്വീൻ കൺസോർട്ട് കാമിലയിൽ കരുണാതിലക പുരസ്കരാവും പുരസ്കാര തുകയായ 50,000 പൗണ്ടും ഏറ്റുവാങ്ങി.
1990-ലെ ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് കരുണാതിലകയുടെ കഥ മുന്നേറുന്നത്. സ്വവർഗ്ഗാനുരാഗിയായ യുദ്ധ ഫോട്ടോഗ്രാഫറും ചൂതാട്ടക്കാരനുമായ മാലി അൽമേഡയുടെ ആത്മാവാണ് നോവലിലെ പ്രധാന കഥാപാത്രം. പ്രിയപ്പെട്ടവരിലേക്ക് വീണ്ടും എത്താനും തന്റെ രാജ്യത്തെ പോരാട്ടത്തിന്റെ ക്രൂരത ചിത്രീകരിക്കുന്ന ഒളിഞ്ഞിരിക്കുന്ന ഫോട്ടോകളിലേക്ക് അവരെ നയിക്കാനും സമയത്തിന്റെ ചിട്ടയോടെ മാലി നടത്തുന്ന പോരാട്ടമാണ് നോവലില്‍ പറയുന്നത്.

ബ്രിട്ടീഷ് എഴുത്തുകാരൻ അലൻ ഗാർണറുടെ "ട്രെക്കിൾ വാക്കർ", സിംബാബ്‌വെ എഴുത്തുകാരൻ നോവയലെറ്റ് ബുലവായോയുടെ "ഗ്ലോറി", ഐറിഷ് എഴുത്തുകാരി ക്ലെയർ കീഗന്റെ "സ്മോൾ തിംഗ്‌സ് ലൈക്ക് ദിസ്", യു.എസ്. എഴുത്തുകാരി പെർസിവൽ എവററ്റിന്റെ "ദി ഓ ട്രീസ് ആന്‍ഡ് വില്യം" യു.എസ്. എഴുത്തുകാരി എലിസബത്ത് സ്ട്രൗട്ട് എന്നിവരായിരുന്നു ബുക്കർ സമ്മാനത്തിന്റെ ഈ വർഷത്തെ ചുരുക്കപ്പട്ടികയില്‍ ഉണ്ടായിരുന്നത്.
യുകെയിലും അയർലൻഡിലും പ്രസിദ്ധീകരിക്കുന്ന ഇംഗ്ലിഷ് നോവലുകൾക്കാ ബുക്കർ പുരസ്കാരം നല്‍കുന്നത്.












Click it and Unblock the Notifications