ശ്രീലങ്കയില്‍ ബുര്‍ഖ നിരോധിച്ചു; തീവ്രവാദത്തിന്റെ അടയാളമെന്ന് മന്ത്രി, നിയമ ലംഘനമെന്ന് യുഎന്‍
കൊളംബോ: ശ്രീലങ്കയില്‍ പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ നിരോധിക്കാന്‍ മന്ത്രിസഭാ തീരുമാനം. ദേശസുരക്ഷ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നടപടി. പൊതുസുരക്ഷാ മന്ത്രി ശരത് വീരശേഖരയാണ് ഈ നിര്‍ദേശം മന്ത്രിസഭയില്‍ വച്ചത്. മന്ത്രിസഭ തന്റെ നിര്‍ദേശം അംഗീകരിച്ചുവെന്ന് മന്ത്രി പറഞ്ഞു. ബുര്‍ഖ തീവ്രവാദത്തിന്റെ അടയാളമാണെന്ന് പറഞ്ഞ അദ്ദേഹം നിരോധനം മൂലം ദേശസുരക്ഷ മെച്ചപ്പെടുമെന്നും അവകാശപ്പെട്ടു. മന്ത്രിസഭാ തീരുമാനം അറ്റോര്‍ണി ജനറലിന്റെ വകുപ്പിന് കൈമാറി. പാര്‍ലമെന്റിന്റെ അംഗീകാരം കൂടി ലഭിച്ചാല്‍ മാത്രമേ നിയമമാകൂ. പാര്‍ലമെന്റില്‍ സര്‍ക്കാരിന് മികച്ച ഭൂരിപക്ഷമുള്ളതിനാല്‍ നിയമമാക്കുന്നതില്‍ തടസമുണ്ടാകില്ല.

2019ല്‍ ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ ദേവാലയങ്ങളില്‍ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ ബുര്‍ഖ താല്‍ക്കാലികമായി നിരോധിച്ചിരുന്നു. ഐസിസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പ്രാദേശിക മുസ്ലിം സംഘടനകളാണ് ആക്രമണം നടത്തിയത് എന്നാണ് പോലീസ് കണ്ടെത്തിയത്. പിന്നാടാണ് ബുര്‍ഖ നിരോധിക്കണമെന്ന് സര്‍ക്കാരിലെ ചില മുതിര്‍ന്ന നേതാക്കള്‍ ആവശ്യമുന്നയിച്ചത്. ഇപ്പോള്‍ തീരുമാനം മന്ത്രിസഭ അംഗീകരിച്ചിരിക്കുന്നു.
മുസ്ലിങ്ങളുടെ വികാരം വ്രണപ്പെടുത്തുന്ന നടപടിയാണിതെന്ന് പാകിസ്താന് അംബാസഡര്‍ സഅദ് ഖട്ടക്ക് പറഞ്ഞു. അന്താരാഷ്ട്ര നിയമ ലംഘനമാണ് മന്ത്രിസഭാ തീരുമാനം എന്ന് ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധി അഹമ്മദ് ഷഹീദ് പ്രതികരിച്ചു. 2.2 കോടി വരുന്ന ശ്രീലങ്കന്‍ ജനസംഖ്യയില്‍ 9 ശതമാനമാണ് മുസ്ലിങ്ങള്‍. 70 ശതമാനത്തിലധികം ബുദ്ധരാണ്. തമിഴ് വംശജരായ ഹിന്ദുക്കള്‍ 15 ശതമാനം വരും. സര്‍ക്കാരില്‍ ബുദ്ധര്ക്കാണ് സ്വാധീനം.
Recommended Video
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications