Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതിയെ ബലാത്സംഗം ചെയ്തു; ലോകകപ്പിനെത്തിയ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ധനുഷ്‌ക ഗുണതിലക അറസ്റ്റില്‍

സിഡ്‌നി: ടി 20 ലോകകപ്പിനെത്തിയ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ധനുഷ്‌ക ഗുണതിലകയെ ബലാത്സംഗ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. സിഡ്‌നിയില്‍ വെച്ചാണ് ധനുഷ്‌ക ഗുണതിലകയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ ടി ഐ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ടി 20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിന് ശേഷം ശ്രീലങ്കന്‍ ടീം അദ്ദേഹത്തെ കൂടാതെ ഓസ്ട്രേലിയ വിട്ടു.

ആദ്യ റൗണ്ടില്‍ ഹാംസ്ട്രിംഗ് ഇഞ്ചുറി കാരണം താരം ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു. എന്നാല്‍ 31 കാരനായ ധനുഷ്‌ക ഗുണതിലക ടീമിനൊപ്പം തുടരുകയായിരുന്നു. പൊലീസ് അന്വേഷണത്തിന് ശേഷം ഞായറാഴ്ച പുലര്‍ച്ചെ സിഡ്നിയിലെ ടീം ഹോട്ടലില്‍ നിന്ന് ആണ് ധനുഷ്‌ക ഗുണതിലകയെ അറസ്റ്റ് ചെയ്തത് എന്നാണ് വിവരം.

1

ഒരു ഓണ്‍ലൈന്‍ ഡേറ്റിംഗ് ആപ്ലിക്കേഷന്‍ വഴി പരിചയപ്പെട്ട 29 കാരിയെ ലൈംഗികമായ പീഡിപ്പിച്ചു എന്നാണ് ധനുഷ്‌ക ഗുണതിലകയ്‌ക്കെതിരായ പരാതി. നവംബര്‍ 2 ബുധനാഴ്ച വൈകുന്നേരം ധനുഷ്‌ക ഗുണതിലക യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിക്കപ്പെടുന്നു എന്നാണ് ന്യൂ സൗത്ത് വെയില്‍സ് പൊലീസ് പ്രസ്താവനയില്‍ പറഞ്ഞത്.

2

കഴിഞ്ഞയാഴ്ച സിഡ്നിയുടെ കിഴക്ക് ഭാഗത്ത് ഒരു സ്ത്രീ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തെ തുടര്‍ന്ന് സെക്സ് ക്രൈം സ്‌ക്വാഡ് ഡിറ്റക്ടീവുകള്‍ ഒരു ശ്രീലങ്കന്‍ പൗരനെ പ്രതിയാക്കി എന്നാണ് പ്രസ്താവനയില്‍ പറയുന്നത്. പൊലീസ് വെബ്‌സൈറ്റില്‍ ശ്രീലങ്കന്‍ പൗരനെ അറസ്റ്റ് ചെയ്തു എന്നാണ് പറയുന്നത്.

3

ധനുഷ്‌ക ഗുണതിലകയുടെ പേര് പരാമര്‍ശിച്ചിട്ടില്ല. എന്നാല്‍ പ്രതി ധനുഷ്‌ക ഗുണതിലകയാണ് എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരാതിയുടെ ഭാഗമായി അന്വേഷണം നടത്തി. ഇന്നലെ റോസ് ബേയിലെ ഒരു വിലാസത്തില്‍ സ്‌പെഷ്യലിസ്റ്റ് പൊലീസ് ക്രൈം സീന്‍ പരിശോധന നടത്തി. കൂടുതല്‍ അന്വേഷണങ്ങളെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 1 മണിക്ക് മുമ്പ് സിഡ്‌നിയിലെ സസെക്‌സ് സ്ട്രീറ്റിലെ ഹോട്ടലില്‍ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തു എന്നാണ് പൊലീസ് പറയുന്നത്.

4

ധനുഷ്‌ക ഗുണതിലകയെ സിഡ്നി സിറ്റി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സമ്മതമില്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ഉള്‍പ്പടെ നാല് കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. ധനുഷ്‌ക ഗുണതിലകയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നിരസിച്ചിട്ടുണ്ട്. ശ്രീലങ്കയുടെ ഓപ്പണിംഗ് ബാറ്റ്‌സ്മാനാണ് ധനുഷ്‌ക ഗുണതിലക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+