ഒരു കപ്പ് ചായക്ക് 150 രൂപ, മരുന്നുകൾക്കും ക്ഷാമം; ലങ്കയിലെ പ്രക്ഷോഭം കനക്കുന്നു; ജനങ്ങളെ ഒതുക്കാൻ കർഫ്യു
കൊളംബോ: ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയാണ്. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും മോശമായ മാന്ദ്യത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. പ്രസിഡന്റ് ഗോതബയ രജപക്സെക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.
പ്രതിഷേധം അക്രമാസക്തമായതിന് പിന്നാലെ രജപക്സെ കഴിഞ്ഞ ദിവസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥരും പ്രതിഷേധക്കാരും ഏറ്റുമുട്ടിയതോടെ, ഭക്ഷണം, ഇന്ധനം, വൈദ്യുതി ക്ഷാമം എന്നിവയെച്ചൊല്ലിയുള്ള കൂടുതല്‍ പ്രതിഷേധങ്ങള്‍ തടയാന്‍ ശ്രീലങ്കന്‍ അധികൃതര്‍ 36 മണിക്കൂര്‍ കര്‍ഫ്യൂവും ഏര്‍പ്പെടുത്തി .

ഭക്ഷ്യ-ഇന്ധന വിലകളിലെ വിലക്കയറ്റം സാധാരണക്കാരെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. അടിസ്ഥാന ജീവിതച്ചെലവ് ഗണ്യമായി വര്‍ദ്ധിച്ചു, ഒരു കപ്പ് ചായയ്ക്ക് പോലും 100-150 ശ്രീലങ്കന്‍ രൂപ വിലവരുമെന്ന് കൊളംബോയില്‍ നിന്നുള്ള പ്രദേശവാസികള്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു. അടിസ്ഥാന ജീവിതച്ചെലവ് ഗണ്യമായി ഉയര്‍ന്നു. ഗ്യാസ് വില 50 ശതമാനം വര്‍ധിച്ചു. ഞാന്‍ ഇത് കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒരു മധ്യവര്‍ഗക്കാരനാണ്, പക്ഷേ ഭൂരിഭാഗം വരുന്ന താഴ്ന്ന വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് ഇത് എളുപ്പമല്ലെന്ന് പ്രദേശവാസി പറഞ്ഞു.

പാല് , വെള്ളം, മുട്ട തുടങ്ങിയ അവശ്യ സാധനങ്ങള്‍ക്ക് ക്ഷാമം നേരിടുന്നതായി ഒരു കടയുടമ പറയുന്നു. മെഡിക്കല്‍ ഷോപ്പുകളില്‍ മരുന്നുകളുടെ അലമാര കാലിയായിക്കിടക്കുകയാണ്. ഒരു രാജ്യത്തിന്റെ ആഴത്തിലുള്ള സാമ്പത്തിക പ്രതിസന്ധി എത്രത്തോളമാണെന്ന് തെളിയിക്കുന്ന ഉദാഹരണങ്ങളില്‍ ഒന്ന് മാത്രമാണ്. വലിയ കടബാധ്യതകളും കുറഞ്ഞുവരുന്ന വിദേശ കരുതല്‍ ധനവും മൂലം ശ്രീലങ്കയ്ക്ക് പുറംലോകത്ത് നിന്ന് വാങ്ങാന്‍ കഴിയുന്നില്ല. ഇത് ഭക്ഷണം, ഇന്ധനം, വൈദ്യുതി എന്നിവയുടെ ക്ഷാമത്തിന് കാരണമായി.

കയറ്റുമതി വൈവിധ്യവത്കരിക്കാത്തതും പരമ്പരാഗത പണ സ്രോതസ്സുകളായ തേയില, വസ്ത്രങ്ങള്‍, ടൂറിസം എന്നിവയെ ആശ്രയിക്കുന്നതും ഇറക്കുമതി ചെയ്ത സാധനങ്ങള്‍ ഉപയോഗിക്കുന്ന സംസ്‌കാരവുമാണ് ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട കാരങ്ങളില്‍ ഒന്നായി മാറുന്നത്. കൂടാതെ കൊവിഡ് പ്രതിസന്ധിയും ശ്രീലങ്കയുടെ ഇപ്പോഴത്തെ സാമ്പത്തിക മാധ്യത്തിന് ഒരു കാരണമാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 14 ബില്യണ്‍ ഡോളറിന്റെ നഷ്ടം സര്‍ക്കാര്‍ കണക്കാക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിയില്‍ ജീവിതം വഴിമുട്ടിയതോടെ ജനങ്ങള്‍ തെരുവുകളില്‍ ഇറങ്ങി പ്രതിഷേധിക്കുകയാണ്. സാമ്പത്തിക സ്ഥിതിയെ ചൊല്ലിയുള്ള പ്രക്ഷോഭം വെള്ളിയാഴ്ച അക്രമാസക്തമായതിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. പ്രസിഡന്റിന്റെ വസതിക്ക് സമീപം സ്ഥാപിച്ചിരുന്ന സ്റ്റീല്‍ ബാരിക്കേഡ് പൊളിച്ച് നീക്കിയതിന് പിന്നാലെ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. സംഭവത്തെ തുടര്‍ന്ന് നിരവധി പേരെ അറസ്റ്റ് ചെയ്യുകയും കൊളംബോ നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തു.

അതേസമയം, ഭരണകൂടത്തിനെതിരെ ഉയരുന്ന പ്രതിഷേധം തടയുന്നതിനാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്, കര്‍ഫ്യൂ സമയത്ത് അവശ്യ സേവനങ്ങള്‍ക്കല്ലാതെ ശ്രീലങ്കക്കാരെ പുറത്തിറങ്ങാന്‍ അനുവദിക്കില്ല. പൊതുഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്. ബസുകള്‍ക്കും വാണിജ്യ വാഹനങ്ങള്‍ക്കുമുള്ള പ്രധാന ഇന്ധനമായ ഡീസല്‍ ദ്വീപിലെമ്പാടുമുള്ള സ്റ്റേഷനുകളില്‍ ലഭ്യമല്ല. രജപക്‌സെയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തുടനീളം വ്യാപകമായ പ്രകടനങ്ങള്‍ നടക്കുകയാണ്. എന്നാല്‍ ഇവരെ വിചാരണ കൂടാതെ ദീര്‍ഘനാളത്തേക്ക് അറസ്റ്റ് ചെയ്യാനും തടവിലിടാനും സൈന്യത്തെ അനുവദിക്കുന്ന കടുത്ത നിയമങ്ങള്‍ രാജപക്‌സെ നടപ്പാക്കിയിട്ടുണ്ട്.












Click it and Unblock the Notifications