ശ്രീലങ്കയില്‍ 36 മണിക്കൂര്‍ കര്‍ഫ്യു പ്രഖ്യാപിച്ചു; പ്രസിഡന്റിനെതിരെ രോഷം ഉയരുന്നു, ജനങ്ങള്‍ തെരുവില്‍
കൊളംബോ : ശ്രീലങ്കയിൽ ശനിയാഴ്ച രാജ്യവ്യാപകമായി കര്‍ഫ്യൂ പ്രഖ്യാപിച്ചു. 36 മണിക്കൂര്‍ നേരത്തേക്കാണ് കര്‍ഫ്യു പ്രഖ്യാപിച്ചത്. കൂടാതെ പ്രസിഡന്റിനും അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കും ഏറ്റവും വിശ്വസ്തനായ ഷാമനുമെതിരായ പ്രതിഷേധം ശമിപ്പിക്കാന്‍ അടിയന്തരാവസ്ഥയ്ക്ക് കീഴില്‍ പുതിയ അധികാരങ്ങള്‍ ഉപയോഗിച്ച് സൈനികരെ വിന്യസിക്കുകയും ചെയ്തു.
കര്‍ഫ്യൂ ശനിയാഴ്ച സന്ധ്യ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും തിങ്കളാഴ്ച രാവിലെ പിന്‍വലിക്കുമെന്നും പോലീസ് അറിയിച്ചു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ കര്‍ഫ്യു കൂടി പ്രഖ്യാപിച്ചിരിക്കുന്നത് .

ഭരണകൂടത്തിനെതിരെ ഉയരുന്ന പ്രതിഷേധം തടയുന്നതിനാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത് , കര്‍ഫ്യൂ സമയത്ത് അവശ്യ സേവനങ്ങള്‍ക്കല്ലാതെ ശ്രീലങ്കക്കാരെ പുറത്തിറങ്ങാന്‍ അനുവദിക്കില് ല. 22 മില്യണ്‍ ജനങ്ങളുള്ള രാഷ്ട്രം സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും മോശമായ മാന്ദ്യത്തിന്റെ പിടിയിലാണ്, അത്യന്താപേക്ഷിതമായ ഇറക്കുമതിക്ക് പോലും പണം നല്‍കാനുള്ള വിദേശ കറന്‍സിയുടെ രൂക്ഷമായ അഭാവമാണ് ഇത് സൃഷ്ടിച്ചത് .

പൊതുഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്. ബസുകള്‍ക്കും വാണിജ്യ വാഹനങ്ങള്‍ക്കുമുള്ള പ്രധാന ഇന്ധനമായ ഡീസല്‍ ദ്വീപിലെമ്പാടുമുള്ള സ്റ്റേഷനുകളില്‍ ലഭ്യമല്ല.വിവിധ മാധ്യമ റിപ്പോര്‍ട്ടുകളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്. ഇതിനകം തന്നെ എണ്ണ തീര്‍ന്നിരിക്കുന്നു, ഇന്ന് മുതല്‍ സര്‍വീസ് നടത്താന്‍ പോലും സാധ്യമാകില്ലെന്ന് മൂന്നില്‍ രണ്ട് ഭാഗവും വരുന്ന സ്വകാര്യ ബസുകളുടെ ഉടമകള്‍ പറയുന്നു.

വെള്ളിയാഴ്ചയാണ് ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്സെ സൈന്യത്തിന് പ്രത്യേക അധികാരം നല്‍കി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇതിനിടെ, രാജ്യത്തെ മുന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ഫ്രീഡം പാര്‍ട്ടി, പ്രതിസന്ധി മറികടക്കാന്‍ സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രസിഡന്റ് ഗോതബയ രജപക്സയോട് ആവശ്യപ്പെട്ടു.

രജപക്സെയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തുടനീളം വ്യാപകമായ പ്രകടനങ്ങള്‍ നടക്കുകയാണ്. എന്നാല്‍ ഇവരെ വിചാരണ കൂടാതെ ദീര്‍ഘനാളത്തേക്ക് അറസ്റ്റ് ചെയ്യാനും തടവിലിടാനും സൈന്യത്തെ അനുവദിക്കുന്ന കടുത്ത നിയമങ്ങള്‍ രാജപക്സെ നടപ്പാക്കിയിട്ടുണ്ട്.
തെക്കന്‍ നഗരങ്ങളായ ഗാലെ, മാത്തറ, മൊറാട്ടുവ എന്നിവിടങ്ങളും സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. വടക്കന്‍, മധ്യ മേഖലകളില്‍ സമാനമായ പ്രകടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഭക്ഷ്യ-ഇന്ധന വിലകളിലെ വിലക്കയറ്റം സാധാരണക്കാരെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്.












Click it and Unblock the Notifications