കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീലങ്ക കലാപം: പ്രതിഷേധക്കാർക്ക് മുന്നറിയിപ്പ്; പൊതു മുതൽ നശിപ്പിച്ചാൽ വെടിവെച്ച് കൊല്ലും !

Google Oneindia Malayalam News

കൊളംബോ: ശ്രീലങ്കയിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കൊടുവിൽ കലാപകാരികൾക്ക് മുന്നറിയിപ്പ് നൽകി ശ്രീലങ്കൻ പ്രതിരോധ മന്ത്രാലയം. സംഘർഷത്തിൽ പൊതു മുതൽ നശിപ്പിക്കുകയോ മറ്റുള്ളവരെ ദ്രോഹിക്കുകയോ ചെയ്താൽ അത്തരക്കാരെ വെടിവെച്ച് കൊല്ലുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

ശ്രീലങ്കയിലെ പ്രധാനമന്ത്രിയുടെയും മറ്റ് മന്ത്രിന്മാരുടെയും വീടുകൾ പ്രതിഷേധക്കാർ തീയിട്ട് നശിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതിരോധ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് പുറത്തുവന്നത്.

'പൊതു മുതൽ കൊള്ളയടിക്കുകയോ സ്വത്ത് നശിപ്പിക്കുകയോ ആളുകളെ ദ്രോഹിക്കുകയോ ചെയുന്നവരെ കണ്ടാൽ വെടിവയ്ക്കാൻ സുരക്ഷാ സൈന്യത്തിന് അനുമതി നൽകി' - വാർത്താ ഏജൻസിയായ എ എഫ്‌ പി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

1

സര്‍ക്കാരിന് എതിരെ നടന്ന പ്രക്ഷോഭങ്ങളെ തുടര്‍ന്ന് പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവെച്ചതിന് ശേഷം, ശ്രീലങ്കയിൽ ശക്തമായ പ്രതിഷേധം നടക്കുകയാണ്. ഇതിന് പിന്നാലെയാണ് ഇത്തരമൊരു ഉത്തരവ് പ്രതിരോധ മന്ത്രാലയത്തിന്റെ ഭാഗത്തു നിന്നും പുറത്തുവന്നത്. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ പ്രതിഷേധങ്ങൾക്കാണ് ഇപ്പോൾ ശ്രീലങ്ക സാക്ഷ്യം വഹിക്കുന്നത്. നിലവിൽ നടക്കുന്ന കലാപങ്ങളെ അടിച്ചമര്‍ത്താന്‍ സൈന്യത്തിനും പൊലീസിനും പ്രത്യേക അധികാരം നല്‍കിയിരുന്നു.

'കെവി തോമസ് എല്‍ഡിഎഫിന് നാശം വരുത്തും,വേണമെങ്കില്‍ സ്വയം ഇറങ്ങി പോകണം' - രമേശ് ചെന്നിത്തല'കെവി തോമസ് എല്‍ഡിഎഫിന് നാശം വരുത്തും,വേണമെങ്കില്‍ സ്വയം ഇറങ്ങി പോകണം' - രമേശ് ചെന്നിത്തല

2

പ്രതിഷേധക്കാരെ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാനും പ്രസിഡന്റ് ഗോതാബായ രജപക്‌സെ അനുമതി നല്‍കി. ഇതിന് പിന്നാലെയാണ് ഇപ്പോൾ പുതിയ ഉത്തരവ് പുറത്തു വന്നിരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി ശ്രീലങ്കയെ ബാധിച്ചതോടെയാണ് ജനങ്ങൾ സർക്കാരിനെതിരെ കലാപത്തിലേക്ക് നീങ്ങിയത്. ഇതിന് ശേഷം, ശ്രീലങ്ക യുദ്ധക്കളമായി മാറുകയായിരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഉദ്യോഗസ്ഥരുടെ വസതികള്‍ക്കും നേരെ പ്രതിഷേധക്കാരുടെ ആക്രമണങ്ങള്‍ ഉണ്ടായി. ശക്തമായ പ്രതിഷേധങ്ങൾക്ക് ഒടുവിൽ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയുടെ വീടിന് നേരെ തീയിടുകയായിരുന്നു.

3

രാജപക്‌സെയുടെ കുരുനഗലയിലെ വസതിയും എം പി മഹിപാല ഹെറാത്തിന്റെ കെഗല്ലെയിലെ വസതിയും എം പി ജോണ്‍സ്ടണ്‍ ഫെര്‍ണാണ്ടോയുടെ കുരുനഗലയിലെ വീടിനും തിസ്സ കുത്തിയാരച്ഛിയുടെ ഉടമസ്ഥതയിലുള്ള ചെറുകിട വ്യാപാര കേന്ദ്രവും പ്രതിഷേധക്കാര്‍ തീയിട്ട് നാശമാക്കി. മുൻ മന്ത്രിമാരുടെയും എം പി മാരുടെയും ഉൾപ്പെടെ അൻപതോളം വീടുകളാണ് ജനം തീയിട്ട് നശിപ്പിച്ചത്. ശ്രീലങ്ക നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാരിനെതിരെ പൊതു ജനങ്ങൾ പ്രതിഷേധിച്ചത്.


കുഞ്ഞിനെക്കാൾ 'വാവയാണ്' പേർളി മാണി; പുതിയ ചിത്രങ്ങൾ വ്യത്യസ്തം; എല്ലാം വൈറൽ

4

ഈ പ്രതിഷേധം തുടർന്ന് കലാപത്തിലേക്കും തീയിടലിലേയ്ക്കും വലിയ പ്രശ്നങ്ങളിലേക്കും നീങ്ങി. ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ ഇക്കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകുകയും ഇതിനെതിരെ ജനകീയ പ്രക്ഷോഭം ശക്തിപ്പെടുകയും ചെയ്ത കാരണത്താൽ ആയിരുന്നു അദ്ദേഹത്തിന്റെ രാജി. പ്രധാനമന്ത്രിക്ക് പിന്നാലെ ആരോഗ്യ, തൊഴിൽ മന്ത്രിമാരും രാജി പ്രഖ്യാപിച്ചിരുന്നു.

5

ശേഷം, ശ്രീലങ്കയിൽ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിൽ വീണ്ടും കർഫ്യൂ അടക്കം പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ, നിയന്ത്രണങ്ങൾ പോലും വകവെയക്കാതെയാണ് വലിയ പ്രതിഷേങ്ങൾക്ക് ശ്രീലങ്ക സാക്ഷ്യം വഹിക്കുന്നത്. സംഘർഷത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും 231 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നിലവിൽ 218 പേർ ആശുപത്രിയിൽ ആണെന്നാണ് വിവരം. എന്നാൽ, ശ്രീലങ്കയ്ക്ക് സഹായ വാഗ്ദാനം നൽകുമെന്ന് വ്യക്തമാക്കി ഇന്ത്യ രംഗത്ത് വന്നു. ശ്രീലങ്കയിലെ രാഷ്ട്രീയ, സാമ്പത്തിക സ്ഥിരത വീണ്ടെടുക്കണം. അതിന് വേണ്ടി ഇന്ത്യയുടെ എല്ലാ സഹായവും ഉണ്ടാകുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

6

നിലവിലെ ബുദ്ധിമുട്ടുകൾ മറികടക്കാൻ 3.5 ബില്യണ്‍ ഡോളറിന്റെ സഹായം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ചരിത്രപരമായി ഏറെ ബന്ധമുണ്ട്. ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യ വസ്തുക്കൾക്ക് വേണ്ടിയും ഇന്ത്യ സഹായം നൽകിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

English summary
Sri Lankan defence ministry said, to shoot on sight anyone looting public property or causing harm to life over Sri Lanka's crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X