കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീലങ്കയിൽ രാഷ്ട്രീയ പ്രതിസന്ധി; പ്രധാനമന്ത്രി മഹീന്ദ രാജപക്സെ രാജിക്കൊരുങ്ങുന്നു!

Google Oneindia Malayalam News

ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ രാജപക്സെ ശനിയാഴ്ച രാജിവെക്കുമെന്ന് റിപ്പോർട്ട്. ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധിയാണ് രാജിയിലേക്ക് നയിക്കുന്നതെന്ന് രാജപക്സെയുടെ മകൻ ട്വീറ്റ് ചെയ്തു. പ്രസിഡന്റ് മൈത്രിപാല സിരിസേന ശ്രീലങ്ക പാർലമെന്റ് പിരിച്ചുവിട്ടത് ഭരണഘടനാവിരുദ്ധമായ നടപടിയാണെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രജപക്സെ രാജിക്കൊരുങ്ങുന്നത്.

<strong>ഹര്‍ത്താല്‍ ദിനത്തില്‍ പൊതുജനം പെരുവഴിയില്‍; എന്‍ രാധാകൃഷ്ണന്‍ കാറില്‍.. പ്രതിഷേധം പുകയുന്നു</strong>ഹര്‍ത്താല്‍ ദിനത്തില്‍ പൊതുജനം പെരുവഴിയില്‍; എന്‍ രാധാകൃഷ്ണന്‍ കാറില്‍.. പ്രതിഷേധം പുകയുന്നു

സിരിസേന ഒക്ടോബർ 26 ന് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയെ പുറത്താക്കി മഹിന്ദ രാജപക്സെയെ അവരോധിച്ചിരുന്നു. രാജപക്ഷെ പാർലമെന്റിൽ അവിശ്വാസ പ്രമേയത്തിൽ തോറ്റു. തുടർന്നാണ് സിരിസേന പാർലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിന് ഉത്തരവിട്ടത്.

Mahinda Rajapaksa

ശ്രീലങ്കയിലെ 225 അംഗ പാർലമെന്റ് പിരിച്ചുവിട്ട് ജനുവരി 5 ന് പുതിയ തിരഞ്ഞെടുപ്പു നടത്താനുള്ള സിരിസേനയുടെ നവംബർ 9ലെ ഉത്തരവിനെതിരെ 13 ഹർജികളാണു സുപ്രീം കോടതിയുടെ പരിഗണനയ്ക്കു വന്നത്. തുടർന്ന് നവംബർ 13ന് സിരിസേനയുടെ നടപടി മരവിപ്പിച്ചു കൊണ്ട് കോടതി ഇടക്കാല ഉത്തരവു നൽകിയിരുന്നു. ഈ ഇടക്കാല ഉത്തരവു നൽകിയ 3 ജഡ്ജിമാർ കൂടി ഉൾപ്പെടുന്ന ഏഴംഗ ബെഞ്ചാണ് വിശദമായ വാദം കേട്ടശേഷം സിരിസേന ശ്രീലങ്ക പാർലമെന്റ് പിരിച്ചുവിട്ടത് ഭരണഘടനാവിരുദ്ധമായ നടപടിയാണെന്ന് വിധി പറഞ്ഞത്.

English summary
Sri Lankan PM Mahinda Rajapaksa steps down: Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X