കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീലങ്ക സ്‌ഫോടനം: അന്താരാഷ്ട്ര ഭീകര സംഘടനകളിലേക്ക് വിരല്‍ ചൂണ്ടി ശ്രീലങ്കന്‍ പ്രധാനമന്ത്രി

  • By S Swetha
Google Oneindia Malayalam News

കൊളംബോ: ഈസ്റ്റര്‍ ദിനത്തിലുണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളില്‍ പുരോഗതിയുണ്ടെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമ സിംഗെ പറഞ്ഞു. യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇന്ത്യ തുടങ്ങിയ നിരവധി രാജ്യങ്ങള്‍ അന്വേഷണ സഹായം വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നും ആരുടെ സ്വീകരിക്കണമെന്ന കാര്യം പൊലീസ് തീരുമാനിക്കുമെന്നും വിദേശമാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആശങ്കയൊഴിയാതെ ശ്രീലങ്ക; കൊളംബോയിൽ വീണ്ടും സ്ഫോടനമെന്ന് റിപ്പോർട്ട്, മരണസംഖ്യ ഉയരുന്നു

ranil-wickremesinghe

അന്വേഷണത്തിന്റെ പ്രധാന ലക്ഷ്യം അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ ശൃംഖലകളെ വെളിച്ചത്ത് കൊണ്ടുവരികയെന്നതാണ്. സ്‌ഫോടനം സംബന്ധിച്ച ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐ എസ്) അവകാശവാദത്തെ കുറിച്ച് ചോദിച്ചപ്പോള്‍, എല്ലാ അവകാശവാദങ്ങളും പരിശോധിക്കപ്പെടും, വിദേശ ഇടപെടലില്ലാതെ ഇത്തരത്തിലൊരു വ്യാപകമായ ബോംബാക്രമണമുണ്ടാകില്ല. സംശയമുള്ള ചിലര്‍ സ്ഥിരമായി യാത്ര നടത്തുന്നവരും കൃത്യമായ പരിശീലനം നേടിയവരുമാണെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പക്ഷേ അവയെ കുറിച്ച് ഇപ്പോള്‍ കൃത്യമായ നിഗമനങ്ങളില്‍ എത്തിച്ചേരാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 തെളിവുകളില്ലെന്ന്

തെളിവുകളില്ലെന്ന്


ബംഗ്ലാദേശ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജമാഅത്ത് മുജാദിദ്ദീന്‍ ബംഗ്ലാദേശുമായി (ജെ.എം.ബി) ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ജമാഅത്ത് മുജാഹിദ്ദീന്‍ ഇന്ത്യ (ജെ.എം.ഐ)യുടെ പങ്കാളിത്തത്തെ കുറിച്ച് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും വിക്രമന്‍ സിംഗേ പറഞ്ഞു. അതുപോലെ ഇന്ത്യയില്‍ നിന്നും മറ്റൊരു സംഘം രണ്ടാം ഘട്ട ബോംബാക്രമണത്തിനായി വരുന്നുണ്ടെന്നതിനെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ആരാണ് മൗലവി മുഹമ്മദ് സെഹ്‌റാന്‍

ആരാണ് മൗലവി മുഹമ്മദ് സെഹ്‌റാന്‍


നാഷ്ണല്‍ തവ്ഹീദ് ജമാത്ത് നേതാവ് മൗലവി മുഹമ്മദ് സെഹ്‌റാന്‍ ബോംബ് സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടോയെന്ന കാര്യത്തില്‍ വിശ്വസനീയമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 'പൊലീസ് ഇപ്പോഴും മൃതദേഹങ്ങള്‍ തിരിച്ചറിയുന്ന പ്രക്രിയയിലാണ്. എന്നാല്‍ ചാവേര്‍ ബോംബ് സ്‌ഫോടനം നടത്തിയവരില്‍ ഒരാളാണ് സെഹ്‌റാനെന്നും അദ്ദേഹം പറഞ്ഞു.

തവ്ഹീദ് ജമാഅത്തി

തവ്ഹീദ് ജമാഅത്തി

2018 ഡിസംബറില്‍ മാവല്ലയില്‍ ബുദ്ധ പ്രതിമകള്‍ നശിപ്പിക്കപ്പെട്ട ശേഷം ഇന്ത്യ തവ്ഹീദ് ജമാഅത്തിന്റെ വിശദാംശങ്ങള്‍ നല്‍കിയിരുന്നെങ്കിലും ഈ ഗ്രൂപ്പിനെതിരെ നടപടിയൊന്നും സ്വീകരിച്ചില്ലേയെന്ന ചോദ്യത്തിന് ഈ വീഴ്ചകള്‍ ഒരു പ്രത്യേക കമ്മീഷന്‍ അന്വേഷിക്കുകയാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.

 പ്രധാനം സുരക്ഷ

പ്രധാനം സുരക്ഷ

പ്രസിഡന്റ് മൈത്രിപാല സിരിസേനയുമായുള്ള പ്രശ്‌നങ്ങളാണോ സുരക്ഷാ സംവിധാനങ്ങളെ ബാധിച്ചതെന്ന ചോദ്യത്തിന് പ്രസിഡന്റുമായി മികച്ച ബന്ധം പുലര്‍ത്തുകയാണെന്നും ഇന്നലെ പോലും അദ്ദേഹത്തോട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും വിക്ര സിംഗേ പറഞ്ഞു.
'ഞങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവാം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ രാജ്യത്തിന്റെ സുരക്ഷയും സമാധാനവും മാത്രമാണ് പ്രധാനം. ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ജനങ്ങള്‍ ശാന്തത പാലിക്കണമെന്നും മുസ്ലീങ്ങളെ ആക്രമിക്കരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

English summary
Sri Lankan PM Renil Vikramsinge's response about Columbo blast
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X