കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അർധരാത്രിയിൽ പാർലമെന്റ് പിരിച്ചുവിട്ടു, ശ്രീലങ്ക തിരഞ്ഞെടുപ്പിലേക്ക്

  • By Goury Viswanathan
Google Oneindia Malayalam News

Recommended Video

cmsvideo
ശ്രീലങ്ക തിരഞ്ഞെടുപ്പിലേക്ക് | Oneindia Malayalam

കൊളംബോ: രാഷ്ട്രീയ നാടകങ്ങൾക്കും അപ്രതീക്ഷിത നീക്കങ്ങൾക്കുമിടയിൽ ശ്രീലങ്കയിൽ പാർലമെന്റ് പിരിച്ചുവിട്ടു. ഭരിക്കാനുള്ള ഭൂരിപക്ഷമില്ലെന്ന് വ്യക്തമായതോടെയാണ് പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നടപടി. രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്നതാണ് നടപടി.

കാലാവധി തീരാൻ രണ്ടുവർഷം ബാക്കി നിൽക്കെയാണ് പാർലമെന്റ് പിരിച്ചുവിട്ട് രാജ്യം വീണ്ടും തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. ജനുവരി അഞ്ചാം തീയതി ശ്രീലങ്കയിൽ വീണ്ടും തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് റിപ്പോർട്ടുകൾ. ജനുവരി 17ാം തീയതി പുതിയ പാർലമെന്റ് സമ്മേളനം നടക്കുമെന്നാണ് ഉത്തരവിൽ സിരിസേന പറയുന്നത്.

sirisena

റെനിൻ വിക്രമസിംഗയെ പുറത്താക്കി മുൻ പ്രസിഡന്റ് കൂടിയായ മഹീന്ദ രജപക്ഷയെ സത്യപ്രതിജ്ഞ ചെയ്യിരുന്നെങ്കിലും ഭൂരിപക്ഷം തെളിയിക്കാൻ കഴിയില്ലെന്ന് വ്യക്തമായതോടെയാണ് 225 അംഗ പാർലമെന്റ് പിരിച്ചുവിട്ടത്. വെള്ളിയാഴ്ച അർധരാത്രി സിരിസേന ഉത്തരവിൽ ഒപ്പിട്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

രാജസ്ഥാനില്‍ ബിജെപിയെ തകര്‍ത്ത് കോണ്‍ഗ്രസ് അധികാരം പിടിക്കും; മധ്യപ്രദേശിലും കോണ്‍ഗ്രസ് മുന്നേറ്റംരാജസ്ഥാനില്‍ ബിജെപിയെ തകര്‍ത്ത് കോണ്‍ഗ്രസ് അധികാരം പിടിക്കും; മധ്യപ്രദേശിലും കോണ്‍ഗ്രസ് മുന്നേറ്റം

മൈത്രിപാല സിരിസേനയുടെ പാർട്ടി കൂട്ടുകക്ഷി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതോടെ റെനിൻ വിക്രമസിംഗയ്ക്ക് പ്രധാനമന്ത്രി സ്ഥാനം നഷ്ടപ്പെടുകയായിരുന്നു തുടർന്ന് രജപക്ഷയെ പ്രധാനമന്ത്രിയായി നിയമിച്ചു. രാജ്യത്തെ നയമാറ്റങ്ങളിലും ഭരണ പരിഷ്കാരങ്ങളിലും സിരിസേനയും വിക്രമസിംഗയും തമ്മിൽ തർക്കം നിലനിന്നിരുന്നു. 113 എംപിമാരെയാണ് ഭൂരിപക്ഷം തെളിയിക്കാൻ രജപക്ഷെയ്ക്ക് വേണ്ടത്.

രാംവിലാസ് പാസ്വാന്‍ ബിജെപിയുമായി ഇടയുന്നു... സീറ്റ് വിഭജനത്തില്‍ കടുത്ത അതൃപ്തി!!രാംവിലാസ് പാസ്വാന്‍ ബിജെപിയുമായി ഇടയുന്നു... സീറ്റ് വിഭജനത്തില്‍ കടുത്ത അതൃപ്തി!!

English summary
Sri Lankan President Dissolves Parliament snap election on january 5
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X