കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്ലാമിസ്റ്റ് ത്രീവ്രവാദികളുമായ് ഏറ്റുമുട്ടല്‍, ശ്രീലങ്കയില്‍ 15 പേര്‍ കൊല്ലപ്പെട്ടു, ഏറ്റ്മുട്ടല്‍ ഭീകരാക്രമണം നടന്ന് ആറ് ദിവസത്തിന് ശേഷം

  • By Desk
Google Oneindia Malayalam News

കൊളംമ്പോ: ശ്രീലങ്കന്‍ സൈനികരും ഇസ്ലാമിസ്റ്റ് തീവ്രവാദികളും തമ്മിലുള്ള ഏറ്റ് മുട്ടലില്‍ 15 പേര്‍ കൊല്ലപ്പെട്ടു. ആംപാറയിലെ സെയ്ന്താമരുത്തുവില്‍ ശ്രീലങ്കന്‍ സൈന്യവും ഇസ്ലാമിസ്റ്റ് ഭീകരരും തമ്മിലുണ്ടായ ഏറ്റ് മുട്ടലില്‍ ആറ് കുട്ടികളടക്കം 15 പേരാണ് മരിച്ചത്. ഈസ്റ്റര്‍ ദിനത്തില്‍ ഉണ്ടായ ഭീകരാക്രമണത്തിന് ശേഷം ആറ് ദിവസങ്ങള്‍ക്കൊടുവിലാണ് ഇത്തരത്തില്‍ ഭീകരാക്രമണം ഉണ്ടായത്. മൂന് ക്രിസ്ത്യന്‍ പള്ളികളിലും ആഡംബര ഹോട്ടലിലുമായുണ്ടായ വെടിവയ്പ്പില്‍ 300 ലധികം പേരാണ് കൊല്ലപ്പെട്ടത്.

അകാലിദള്‍ നേതാവ് പ്രകാശ് സിങ് ബാദലിന്‍റെ കാല്‍ തൊട്ട് വണങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി അകാലിദള്‍ നേതാവ് പ്രകാശ് സിങ് ബാദലിന്‍റെ കാല്‍ തൊട്ട് വണങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി

വെള്ളിയാഴ്ച്ച രാത്രിയുണ്ടായ വെടിവയ്പ്പില്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയ ചാവേറുകള്‍ കൊല്ലപ്പെട്ട 15 പേരിലാണെന്ന് പോലീസ് പറയുന്നു. മൂന് സ്‌ഫോടനങ്ങളും വെടിവയ്പ്പും ഉണ്ടായതിനെ തുടര്‍ന്ന് ആണ് സൈന്യം തിരിച്ചടിച്ചതെന്ന് സൈനിക വക്താവ് സുമിത്ത് അടപ്പാട്ടു പറഞ്ഞു. ഇവര്‍ താമസിച്ചിടത്ത് നിന്ന് വലിയ തോതില്‍ സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തെന്നും പറയുന്നു.

srilanka6-15

ഉന്നത വിദ്യാഭ്യാസമുള്ള 9 പേരടങ്ങുന്ന മനുഷ്യബോംബുകളാണ് ആക്രമണം നടത്തിയത്. സംഘത്തില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. ഇതില്‍ എട്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ശ്രീലങ്കയിലെ പ്രാദേശിക ഇസ്ലാമിക് സംഘടനയായ നാഷണല്‍ തൊഹീദ് ജമാഅത്ത് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഫണ്ടിങ് നടത്തി എന്നും വ്യക്തമാക്കി ഐഎസ് ന്യൂസ് ഏജന്‍സി വാര്‍ത്താകുറിപ്പ് പുറത്ത് വിട്ടിരുന്നു.

ആക്രമണത്തില്‍ 76 പേരെ പോലീസ് സംശയിക്കുന്നുണ്ട്. സിറിയയില്‍ നിന്നും ഈജിപ്തില്‍ നിന്നും ഉള്ള വിദേശികളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റാണെന്നതിന് ഔദ്യോഗിക സ്ഥിരീകരണം നല്‍കാന്‍ സംഘടന തയ്യാറായിട്ടില്ല. ഏട്ട് പുരുഷന്മാര്‍ മുഖം മറച്ച് ഇസ്ലാമിക് സ്റ്റേറ്റ് പതാകയുമായി അബൂബക്കര്‍ അല്‍ ബാഗ്ദാദി ആക്രമണത്തിന് പിന്തുണ നല്‍കുന്നതായി പറഞ്ഞിരുന്നു.

English summary
Sri Lankan troops gun fire with Islamic militants in eastern coast 15 found dead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X