കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീദേവിയുടെ മൃതദേഹം ഉടൻ വിട്ടുനൽകില്ല! ദുബായിലെ നടപടികളിൽ അവ്യക്തത തുടരുന്നു, എംബാം ചെയ്തില്ല...

ശനിയാഴ്ച രാത്രി മരണപ്പെട്ട ശ്രീദേവിയുടെ മൃതദേഹം തിങ്കളാഴ്ച വൈകീട്ടോടെ നാട്ടിലെത്തിക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വിവരം.

Google Oneindia Malayalam News

Recommended Video

cmsvideo
ശ്രീദേവിയുടെ മൃതദേഹത്തിനായി കാത്തിരുന്നു രാജ്യവും ബന്ധുക്കളും | Oneindia Malayalam

ദുബായ്: നടി ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് അവ്യക്തത തുടരുന്നു. ശ്രീദേവിയുടേത് അപകട മരണമാണെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ദുബായിലെ നടപടിക്രമങ്ങൾ അനന്തമായി നീളുന്നത്. ഇതോടെ ശ്രീദേവിയുടെ മൃതദേഹം ഉടൻ നാട്ടിൽ എത്തിക്കില്ലെന്നാണ് ദുബായിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ശനിയാഴ്ച രാത്രി മരണപ്പെട്ട ശ്രീദേവിയുടെ മൃതദേഹം തിങ്കളാഴ്ച വൈകീട്ടോടെ നാട്ടിലെത്തിക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വിവരം. എന്നാൽ ഫോറൻസിക് പരിശോധനയിലും, പോസ്റ്റ്മോർട്ടത്തിലും അപകട മരണമാണെന്ന് കണ്ടെത്തിയതോടെ കാര്യങ്ങൾ സങ്കീർണ്ണമായി. അപകട മരണമാണെന്ന് സ്ഥിരീകരിച്ചതോടെ ശ്രീദേവിയുടെ കേസ് ദുബായ് പോലീസ് ദുബായ് പബ്ലിക് പ്രോസിക്യൂട്ടർക്ക് കൈമാറി.

വൈകും...

വൈകും...

ശ്രീദേവിയുടെ മൃതദേഹം ഉടൻ നാട്ടിലേക്ക് എത്തിക്കില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സമാനകേസുകളിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നത് മൂന്നു ദിവസം വരെ വൈകുമെന്ന് ഇന്ത്യൻ എംബസി അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്.

അറിയാം...

അറിയാം...

നടിയുടേത് അപകടമരണമാണെന്ന് കണ്ടെത്തിയതോടെയാണ് ദുബായിലെ നടപടിക്രമങ്ങൾ കൂടുതൽ സങ്കീർണ്ണമായത്. കേസ് പബ്ലിക് പ്രോസിക്യൂട്ടർ ഏറ്റെടുത്തതോടെ സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുമെന്നും ഉറപ്പായി.

വ്യക്തത

വ്യക്തത

പബ്ലിക് പ്രോസിക്യൂട്ടറാണ് ഇനി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നത് സംബന്ധിച്ച തീരുമാനമെടുക്കേണ്ടത്. ചൊവ്വാഴ്ച ഉച്ചയോടെ ഇക്കാര്യത്തിൽ വ്യക്തത കൈവരുമെന്നാണ് സൂചന.

എംബാം..

എംബാം..

മൃതദേഹം ദുബായിൽ നിന്നും നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് മുന്നോടിയായി എംബാം ചെയ്യേണ്ടതുണ്ട്. എന്നാൽ ചൊവ്വാഴ്ച രാവിലെ ഇതിനായുള്ള നടപടികളൊന്നും ആരംഭിച്ചിട്ടില്ല. എംബാം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചാൽ മാത്രമേ എപ്പോൾ നാട്ടിലെത്തിക്കാനാകുമെന്ന് സംബന്ധിച്ച് വ്യക്തത ലഭിക്കൂ.

 പുരോഗമിക്കുന്നു...

പുരോഗമിക്കുന്നു...

ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ട നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും, എത്രയും പെട്ടെന്ന് മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നുമാണ് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം രാത്രി വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ ശ്രീദേവിയുടെ കുടുംബവുമായും ദുബായ് അധികൃതരുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ അറിയിച്ചു.

 മൂന്നു ദിവസം വരെ...

മൂന്നു ദിവസം വരെ...

ഇത്തരം കേസുകളിൽ മൃതദേഹം വിട്ടുകിട്ടാൻ സാധാരണ മൂന്നു ദിവസം വരെ സമയമെടുക്കുമെന്നാണ് എംബസി ഉദ്യോഗസ്ഥരും പറയുന്നത്. എന്നാൽ ശ്രീദേവിയുടെ മരണകാരണം സംബന്ധിച്ച് പ്രതികരിക്കാൻ എംബസി ഉദ്യോഗസ്ഥർ തയ്യാറായില്ല.

പിടിഐ...

പിടിഐ...

അതേസമയം, ദുബായ് പോലീസിന്റെ ഒരു ക്ലിയറൻസ് കൂടി പൂർത്തിയാക്കാനുണ്ടെന്നാണ് യുഎഇയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ വാർത്താ ഏജൻസിയായ പിടിഐയോട് പ്രതികരിച്ചത്. എന്നാൽ എന്ത് ക്ലിയറൻസാണ് ഇനി ലഭിക്കാനുള്ളതെന്ന കാര്യത്തിൽ ഇദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല.

വൈകും...

വൈകും...

അതേസമയം, ശ്രീദേവിയുടെ അപകട മരണത്തിൽ കൂടുതൽ അന്വേഷണം നടത്തണമെന്ന് ദുബായ് പബ്ലിക് പ്രോസിക്യൂട്ടർ തീരുമാനമെടുത്താൽ മൃതദേഹം നാട്ടിലെത്തിക്കുന്നത് അനന്തമായി നീളുമെന്നും റിപ്പോർട്ടുകളുണ്ട്. എന്തായാലും ചൊവ്വാഴ്ച ഉച്ചയോടെ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കു.

 മദ്യത്തിന്റെ അംശം..

മദ്യത്തിന്റെ അംശം..

ബാത്ത് ടബ്ബിൽ മുങ്ങിപ്പോയ ശ്രീദേവിയുടെ ശ്വാസകോശത്തിൽ വെള്ളം കയറിയാണ് മരണം സംഭവിച്ചതെന്നാണ് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നത്. ശ്രീദേവിയുടെ ശരീരത്തിൽ മദ്യത്തിന്റെ അംശവും കണ്ടെത്തിയിരുന്നു. ഈ രണ്ട് കാര്യങ്ങളാണ് മരണം സംബന്ധിച്ച ദുരൂഹത വർദ്ധിപ്പിക്കാൻ കാരണമായിരിക്കുന്നത്.

 ചോദ്യം ചെയ്തെന്നും ഇല്ലെന്നും...

ചോദ്യം ചെയ്തെന്നും ഇല്ലെന്നും...

അതേസമയം, ശ്രീദേവിയുടെ മരണം സംബന്ധിച്ച് ഭർത്താവ് ബോണി കപൂറിനെ ചോദ്യം ചെയ്തെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഗൾഫിലെ പ്രമുഖ മാധ്യമമായ ഖലീജ് ടൈംസ് ഇക്കാര്യം നിഷേധിച്ചു. ബോണി കപൂറിനെ ദുബായ് പോലീസ് ചോദ്യം ചെയ്തിട്ടില്ലെന്നാണ് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ശ്രീദേവിയുടെ മരണത്തില്‍ വീണ്ടും അന്വേഷണം; ദുരൂഹത നീങ്ങിയില്ല, മൃതദേഹം എത്താന്‍ വൈകുംശ്രീദേവിയുടെ മരണത്തില്‍ വീണ്ടും അന്വേഷണം; ദുരൂഹത നീങ്ങിയില്ല, മൃതദേഹം എത്താന്‍ വൈകും

ബാത്ത്റൂമിൽ ശ്രീദേവിയെ കണ്ടെത്തിയത് ഹോട്ടൽ ബോയ്!! വെള്ളത്തിലല്ല, തറയിൽ; ജീവനുണ്ടായിരുന്നു!ബാത്ത്റൂമിൽ ശ്രീദേവിയെ കണ്ടെത്തിയത് ഹോട്ടൽ ബോയ്!! വെള്ളത്തിലല്ല, തറയിൽ; ജീവനുണ്ടായിരുന്നു!

ശ്രീദേവിയുടെ മരണം അമിതാഭ് ബച്ചൻ മുൻകൂട്ടി കണ്ടോ? ബിഗ് ബി ശനിയാഴ്ച രാത്രി പറഞ്ഞ വാക്കുകൾ...ശ്രീദേവിയുടെ മരണം അമിതാഭ് ബച്ചൻ മുൻകൂട്ടി കണ്ടോ? ബിഗ് ബി ശനിയാഴ്ച രാത്രി പറഞ്ഞ വാക്കുകൾ...

English summary
sridevi death; confusion is going on about repatriation of her body.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X