കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീലങ്കൻ സ്ഫോടനത്തിന് പിന്നിൽ 7 ചാവേറുകളെന്ന് സൂചന; പ്രഭാത ഭക്ഷണത്തിനിടെ സ്വയം പൊട്ടിത്തെറിച്ചു

Google Oneindia Malayalam News

കൊളംബോ: ലോകത്തെ നടുക്കിയ ശ്രീലങ്കൻ സ്ഫോടന പരമ്പരകൾക്ക് പിന്നിൽ 7 ചാവേറുകളെന്ന് സൂചന. ഈസ്റ്റർ ദിനത്തിൽ തലസ്ഥാനമായ കൊളമ്പോയിലും കിഴക്കൻ നഗരമായ ബാട്ടിക്കലോവയിലുമാണ് സ്ഫോടനം ഉണ്ടായത്. ഏററവും ഒടുവിൽ പുറത്തു വരുന്ന കണക്കുകൾ പ്രകാരം മരണ സംഖ്യ 290 പിന്നിട്ടു. സ്ത്രീകളും കുട്ടികളും അടക്കം 500ലേറെ പേർക്കാണ് ഗുരുതര പരുക്കുകളേറ്റത്.

ഷാഗ്രി ലാ ഹോട്ടലിൽ ഉണ്ടായ സ്ഫോടനത്തിൽ 2 ചാവേറുകളാണ് പൊട്ടിത്തെറിച്ചത്. മറ്റ് 5 പേർ മൂന്ന് പള്ളികളിലും 2 പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്ഫോടനം നടത്തിയെന്നാണ് അന്വേഷണം ഉദ്യോഗസ്ഥർ നൽകുന്ന വിവരം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തിന് രാജ്യന്തര ബന്ധമുണ്ടെന്ന് സംശയിക്കുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. പഞ്ച നക്ഷത്ര ഹോട്ടലിലെ പ്രഭാത ഭക്ഷണ സമയത്തും. ക്രിസ്ത്യൻ പള്ളികളിൽ ഈസ്റ്റർ പ്രത്യേക പ്രാർത്ഥനകൾ പുരോഗമിക്കുകയും ചെയ്ത സമയത്താണ് ആക്രമണം ഉണ്ടായത്.

ശ്രീലങ്കയെ ചോരയില്‍ മുക്കിയത് തൗഹീദ് ജമാഅത്ത്; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുശ്രീലങ്കയെ ചോരയില്‍ മുക്കിയത് തൗഹീദ് ജമാഅത്ത്; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

srilanka

പ്രധാനമന്ത്രി റെനിൻ വിക്മസിംഗെയുടെ ഔദ്യോഗിക വസതിക്ക് സമീപമാണ് സ്ഫോടനം നടന്ന പഞ്ച നക്ഷത്ര ഹോട്ടലായ ഗ്രാന്റ് സിനാമൺ. ഇവിടെ പ്രഭാത ഭക്ഷണത്തിനായുള്ള ബുഫേ ക്യൂവിൽ കാത്തുനിന്ന ചാവേർ ഭക്ഷണം വിളമ്പുന്നതിനിടെ പുറത്ത് വെച്ചിരുന്ന ബോബ് പൊട്ടിക്കുകയായിരുന്നു.

സ്ഫോടനത്തിന് തലേദിവസം മുഹമ്മദ് അസം മുഹമ്മദ് എന്ന പേരിലാണ് ഇയാൾ ഹോട്ടലിൽ മുറിയെടുത്തത്. ഈസ്റ്റർ അവധിയായതിനാൽ ഹോട്ടലിൽ വൻ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. രാവിലെ എട്ടരയോടെയായിരുന്നു ആദ്യ സ്ഫോടനം. പ്രഭാത ഭക്ഷണ സമയമായതിനാൽ ഭൂരിഭാഗം ആളുകളും റെസ്റ്റോറന്റിലുണ്ടായിരുന്നുവെന്നും ഹോട്ടൽ മാനേജർ വ്യക്തമാക്കി.

ഭക്ഷണം വാങ്ങുന്നതിന് തൊട്ടുമുമ്പായി ഇയാൾ സ്ഫോടനം നടത്തുകയായിരുന്നു. സ്ഫോടനത്തിൽ റസ്റ്റോറന്റ് മാനേജർ അടക്കം കൊല്ലപ്പെട്ടു. ബിസിനസ്സ് ആവശ്യങ്ങൾക്കായി സിറ്റിയിൽ എത്തിയതാണെന്നാണ് ഇയാൾ നൽകിയ വിവരം. പഞ്ച നകഷത്ര ഹോട്ടലുകളായ ഷഗ്രി ലായിലും കിംഗ്സ്ബറിയിലും സമാന സമയത്ത് തന്നെയാണ് സ്ഫോടനം നടന്നത്. ആക്രമണത്തിൽ 35ഓളം വിദേശികൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Sri Lanka attacks carried out by suicide bombers: investigator
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X