ഗ്യാസിന് വന്‍ വില, ഒരു കപ്പ് ചായക്ക് 100 രൂപ, ഇന്ധനത്തിനായി ക്യൂ നിന്ന് 2 പേര്‍ കുഴഞ്ഞ് വീണ് മരിച്ചു
കൊളംബോ: ശ്രീലങ്കയില്‍ വിലക്കയറ്റം കുതിക്കുന്നതിനിടെ ജനങ്ങള്‍ തെരുവില്‍. പെട്രോളിനും മണ്ണെണ്ണയ്ക്കുമായി നാല് മണിക്കൂറോളം ക്യൂവില്‍ കാത്തുനിന്ന രണ്ട് വയോധികര്‍ മരിച്ചു. ഇവര്‍ കുഴഞ്ഞുവീണാണ് മരിച്ചത്. ഹൃദ്രോഗ്രവും പ്രമേഹവുമുള്ള 71കാരന്‍ ഓട്ടോറിക്ഷ ഡ്രൈവറും 72കാരനായ മറ്റൊരാളുമാണ് മരിച്ചത്. കാന്‍ഡിയിലും കടവത്തയിലുമാണ് മരിച്ചത്. അതേസമയം രാജ്യത്തെ ഇന്ധം കുതിച്ച് റെക്കോര്‍ഡ് തലത്തില്‍ എത്തിയിരിക്കുകയാണ്. നാല് ആഴ്ച്ചകളോളം ജനങ്ങള്‍ പമ്പുകളില്‍ ക്യൂ നില്‍ക്കുകയാണ്. രാജ്യത്ത് ഇപ്പോള്‍ പവര്‍ കട്ടുകളും ദീര്‍ഘ നേരമുണ്ട്. ഒരു ദിവസത്തെ വലിയൊരു സമയവും ഇരുട്ടിലാണ് ശ്രീലങ്ക ജനത കഴിയുന്നത്.

ഇന്ധന റിഫൈനറിയിലെ എല്ലാ പ്രവര്‍ത്തനങ്ങളും ശ്രീലങ്ക റദ്ദാക്കിയിരിക്കുകയാണ്. ക്രൂഡോയില്‍ സ്‌റ്റോക്ക് തീര്‍ന്നതിനെ തുടര്‍ന്നാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചതെന്ന് പെട്രോളിയം തൊഴിലാളികളുടെ യൂണിയന്‍ അധ്യക്ഷന്‍ അശോക രണ്‍വാല പറഞ്ഞു. അതേസമയം ജനങ്ങള്‍ പാചക വാതകം ഉപയോഗിക്കുന്നത് തീര്‍ത്തും കുറഞ്ഞിരിക്കുകയാണ്. പകരം മണ്ണെണ്ണയാണ് തുച്ഛവരുമാനമുള്ള കുടുംബങ്ങളെല്ലാം ഉപയോഗിക്കുന്നത്. 1359 ശ്രീലങ്കന്‍ രൂപയാണ് സിലിണ്ടറിന്റെ വര്‍ധിപ്പിച്ചിരിക്കുന്നത്. 12.5 കിലോഗ്രാമിന്റെ സിലിണ്ടറാണിത്. രാജ്യത്തെ ഏറ്റവും വലിയ ഗ്യാസ് വിതരണക്കാരായ ലോഫ് ഗ്യാസാണ് ഗത്യന്തരമില്ലാതെ വില വര്‍ധിപ്പിച്ചത്.
അതേസമയം ഇന്ധനത്തിന് നല്‍കുന്നതിന് ഡോളറുകള്‍ കണ്ടെത്താന്‍ ശ്രീലങ്ക ബുദ്ധിമുട്ടുകയാണ്. ജനുവരി മുതല്‍ അന്താരാഷ്ട്ര തലത്തില്‍ വന്‍ വിലയാണ് ക്രൂഡോയിലിന്. അതിന് ശ്രീലങ്കയ്ക്ക് താങ്ങാവുന്നതിലും അധികമാണ്. രാജ്യത്തെ വിദേശ നാണ്യ ശേഖരവും തീര്‍ന്നിരിക്കുകയാണ്. ഫെബ്രുവരി വിദേശ കറന്‍സി കരുതല്‍ ശേഖരം 2.31 ഡോളറായി കുറഞ്ഞിരുന്നു. കഴിഞ്ഞ മാസം ശ്രീലങ്കയിലെ പണപ്പെരുപ്പം. 15.1 ശതമാനമെത്തി. ഏഷ്യയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഭക്ഷ്യ വിലക്കയറ്റം 25.7 ശതമാനത്തിലുമെത്തിയെന്നാണ് സര്‍ക്കാര്‍ രേഖ തെളിയിക്കുന്നത്. ഒരു യുഎസ് ഡോളറിന് 275 ശ്രീലങ്ക രൂപയാണ് മൂല്യം. ശ്രീലങ്കയിലെ സെന്‍ട്രല്‍ ബാങ്ക് തീരുമാനം പ്രശ്‌നം വഷളാക്കുകയാണ് ചെയ്തത്.
പാല്‍പ്പൊടിയുടെ വില 250 രൂപയായിട്ടാണ് വര്‍ധിച്ചത്. 400 ഗ്രാമിന്റെ പാക്കറ്റിന്റെ വിലയാണിത്. ഇതോടെ റെസ്‌റ്റോറന്റുകള്‍ ചായയുടെ വില വര്‍ധിപ്പിച്ചിരിക്കുകയാണ്. നൂറ് രൂപയായിട്ടാണ് ചായയുടെ വില ഉയര്‍ത്തിയത്. അതേസമയം കടലാസും അച്ചടി മഷിയും ഇറക്കുമതി ചെയ്യാനുള്ള വിദേശ നാണ്യമില്ലാത്തതിനാല്‍ 28ന് തുടങ്ങാനിരുന്ന 9, 10, 11 ക്ലാസുകളിലെ അവസാന ടേം പരീക്ഷകളും മാറ്റിയിരിക്കുകയാണ്. ആഴ്ച്ചകളോളം പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്നത് ലങ്കയിലെ സ്ഥിരം കാഴ്ച്ചയായിരിക്കുകയാണ്. ഇന്ത്യയുമായി നോക്കുമ്പോള്‍ 372 രൂപയാണ് പാചക വാതകത്തിന് വലി വര്‍ധിച്ചത്. അഞ്ച് മണിക്കൂര്‍ വരെയാണ് പവര്‍ കട്ട്. ഇതോടെ ഡീസല്‍ ജനറേറ്ററുകളുടെ ഉപയോഗവും കൂടി. അത് മറ്റൊരു പ്രശ്‌നമായിരിക്കുകയാണ്.












Click it and Unblock the Notifications