കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈസ്റ്റർ ദിനത്തിലെ സ്ഫോടന പരമ്പര; ആക്രമണത്തിന് പിന്നിൽ 9 ചാവേറുകൾ, ഒരു വനിതയും

Google Oneindia Malayalam News

Recommended Video

cmsvideo
ശ്രീലങ്കയിലെ സ്‌ഫോടനത്തിൽ ചാവേറായവരിൽ ഒരു സ്ത്രീയും

കൊളംബോ: ശ്രീലങ്കയിൽ സ്ഫോടനം നടത്തിയ ചാവേറുകളിൽ ഒരു സ്ത്രീയും ഉൾപ്പെട്ടതായി റിപ്പോർട്ട്. 9 ചാവേറുകളാണ് സ്ഫോടനപരമ്പരയ്ക്ക് പിന്നിലെന്ന് ശ്രീലങ്കൻ ഉപ പ്രതിരോധ മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈസ്റ്റർ ദിനത്തിലുണ്ടായ സ്ഫോടന പരമ്പരയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 359 ആയി.

ആക്രമണവുമായി ബന്ധമുണ്ടെന്ന് കരുതുന്ന അറുപതോളം പേരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് എറ്റെടുത്തിരുന്നു. ന്യൂസിലാൻഡിൽ നടന്ന ഭീകരാക്രമണവുമായി ശ്രീലങ്കയിലെ സ്ഫോടനത്തിന് ബന്ധമുണ്ടെന്നാണ് സൂചന. ന്യൂസിലാൻഡിൽ മുസ്ലീം പള്ളിക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ നിരവധിയാളുകൾ കൊല്ലപ്പെട്ടിരുന്നു.

മോദിക്ക് മാത്രമല്ല, ദീദി എല്ലാവർക്കും സമ്മാനങ്ങളയക്കും, മോദി-ദീദി സൗഹൃദത്തിന് മറുപടിയുമായി തൃണമൂൽ മോദിക്ക് മാത്രമല്ല, ദീദി എല്ലാവർക്കും സമ്മാനങ്ങളയക്കും, മോദി-ദീദി സൗഹൃദത്തിന് മറുപടിയുമായി തൃണമൂൽ

srilanka

ഈസ്റ്റർ ദിനത്തിൽ കൊളംബോയിലെ ക്രിസ്ത്യൻ പള്ളികൾക്കും ആഡംബര ഹോട്ടലുകൾക്കും നേരെയാണ് ആക്രമണം ഉണ്ടായത്. 500ൽ അധികം പേർക്ക് ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്. പ്രാദേശിക ഭീകര സംഘടനയായ തൗഹീദ് ജമാഅത്താണ് ആക്രമണത്തിന് പിന്നിലെന്നാണഅ ആദ്യം സർക്കാർ അറിയിച്ചിരുന്നത്.

അതേ സമയം ഐഎസിന്റെ വാർത്താ മാധ്യമമായ അമാഖ് വഴി സ്ഫോടനത്തിന് തയാറെടുക്കുന്ന ചാവേറുകളുടെ വീഡിയോ പുറത്ത് വിട്ടിട്ടുണ്ട്. രണ്ട് വീഡിയോകളിലായ എട്ട് പേരാണ് ഉള്ളത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Woman among nine bombers in Easter blasts, says Sri Lanka’s defence minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X