കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകള്‍ മദ്യംവാങ്ങേണ്ട, ശ്രീലങ്കന്‍ സര്‍ക്കാരിന് സിരിസേനയുടെ നിര്‍ദേശം

പ്രസിഡന്റിന്റെ നിലപാടിനെതിരേ സ്ത്രീ സംഘടനകളില്‍ നിന്ന് രൂക്ഷ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്

  • By Vaisakhan
Google Oneindia Malayalam News

കൊളംബോ: ശ്രീലങ്കയില്‍ പുരുഷന്‍മാരെ പോലെ തങ്ങള്‍ക്കും മദ്യംവാങ്ങാമെന്ന സ്ത്രീകളുടെ മോഹത്തിന് തിരിച്ചടി. സ്ത്രീകള്‍ മദ്യംവാങ്ങേണ്ടെന്നാണ് പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നിലപാട്. കഴിഞ്ഞ ദിവസം ഈ നിയമവുമായി ബന്ധപ്പെട്ട് എക്‌സൈസ് നിയമത്തിലെ അസാധാരണ ഗസറ്റ് വിജ്ഞാപനത്തില്‍ ധനമന്ത്രി മംഗള സമരവീര ഒപ്പുവച്ചിരുന്നു.

1

ഈ നിയമത്തിനെതിരേയാണ് ഇപ്പോള്‍ പ്രസിഡന്റ് രംഗത്തെത്തിയിരിക്കുന്നത്. തുടര്‍ന്ന് ധനമന്ത്രി നിയമം പിന്‍വലിച്ചതായി അറിയിക്കുകയായിരുന്നു. സ്ത്രീകള്‍ക്ക് മദ്യം വാങ്ങാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ ബുദ്ധമത വിഭാഗങ്ങള്‍ക്കിടയില്‍ നിന്ന് കടുത്ത എതിര്‍പ്പുയര്‍ന്നിരുന്നു. രാജ്യത്ത് മദ്യ ഉപഭോഗം വര്‍ധിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഉപഭോക്തൃ അവകാശ സംരക്ഷണ വിഭാഗം ആരോപിച്ചിരുന്നു. പ്രസിഡന്റ് വിഷയത്തില്‍ ഇടപെടണമെന്നും അവര്‍ സമ്മര്‍ദം ചെലുത്തിയിരുന്നു.

2

തുടര്‍ന്നാണ് സിരിസേന തീരുമാനത്തിനെതിരേ രംഗത്തുവന്നത്. എന്നാല്‍ ബാറുകളില്‍ സ്ത്രീകള്‍ക്ക് ജോലി ചെയ്യാമെന്ന ഉത്തരവ് സിരിസേന പിന്‍വലിച്ചിട്ടില്ല. അതേസമയം പ്രസിഡന്റിന്റെ നിലപാടിനെതിരേ സ്ത്രീ സംഘടനകളില്‍ നിന്ന് രൂക്ഷ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. സ്ത്രീവിരുദ്ധമായ ജോലിയാണ് സിരിസേനയുടേതെന്നും തുല്യത ഇല്ലാതാക്കുന്നതാണ് നടപടിയെന്നുമാണ് വിമര്‍ശനം.

നേരത്തെ 1950ല്‍ പാസാക്കിയ നിയമപ്രകാരം ശ്രീലങ്കയില്‍ സ്ത്രീകള്‍ക്ക് മദ്യം വില്‍ക്കാനോ മദ്യ നിര്‍മാണ-വില്‍പ്പന കേന്ദ്രങ്ങളില്‍ തൊഴിലെടുക്കാനോ നിയമം അനുവദിക്കില്ലായിരുന്നു. സമൂഹത്തില്‍ തുല്യത കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടായിരുന്നു സര്‍ക്കാര്‍ നിയമം പാസാക്കിയത്.

English summary
srilanka reimposes ban on women buying alcohol
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X