ശ്രീലങ്ക സ്ഫോടനം: 3 സ്ത്രീകൾ ഉൾപ്പെടെ 6 പേരുടെ ചിത്രങ്ങൾ പുറത്തുവിട്ടു, സൂത്രധാരൻ കൊല്ലപ്പെട്ടു
കൊളംബോ: ഈസ്റ്റർ ദിനത്തിൽ കൊളംബോയിലെ ക്രിസ്ത്യൻ പള്ളികളിലും ആഡംബര ഹോട്ടലുകളിലും നടന്ന സ്ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 6 പേരുടെ ചിത്രങ്ങൾ പുറത്തുവിട്ടു. മൂന്ന് സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ ചിത്രങ്ങളാണ് പോലീസ് പുറത്ത് വിട്ടിരിക്കുന്നത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭ്യമാകുന്നവർ പങ്കുവയ്ക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
സ്ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 76 പേരെ ഇതുവരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 16 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രാദേശിക തീവ്രവാദ സംഘടനയായ തൗഹീദ് ജമാഅത്തിനലെ അംഗങ്ങളായ 9 ചാവേറുകളാണ് സ്ഫോടന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. സ്ഫോടന പരമ്പരയിൽ 250 ലേറെ പേർക്കാണ് ജീവൻ നഷ്ടമായത്.
"ആരാണ് പിണറായി, രാഷ്ട്രീയ യജമാനനോ, കാലം തെറ്റി പിറന്ന പ്രജാപതിയോ?" രൂക്ഷ വിമർശനം
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു. അതേ സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരനായ
സഹ്രാൻ ഹാഷിം കൊല്ലപ്പെട്ടെന്ന് ശ്രീലങ്കൻ സർക്കാർ സ്ഥിരീകരിച്ചു. കൊളംബോയിലെ ഹോട്ടലിൽ നടന്ന സ്ഫോടനത്തിൽ ഇയാൾ കൊല്ലപ്പെട്ടെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് വ്യക്തമാക്കിയത്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ശ്രീലങ്കയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിരിക്കുന്നത്.
അതേസമയം കൊളംബോയിൽ നിന്നും 40 കിലോമീറ്റർ അകലെ പുഗോദയിലെ കോടതിക്ക് സമീപം സ്ഫോടനം ഉണ്ടായതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. മാലിന്യക്കൂമ്പാരത്തിനടത്താണ് സ്ഫോടനം ഉണ്ടായത്. ആർക്കും പരുക്കുകളില്ല.
തീവ്രവാദികളെ കണ്ടെത്താൻ ആവശ്യമെങ്കിൽ പാകിസ്താന്റെ സഹായം തേടുമെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഭീകരവാദത്തിന് പിന്നിലെ വിദേശ ബന്ധം അന്വേഷിക്കുമ്പോൾ ഒരു പ്രത്യേക രാജ്യം ഇതിന് പിന്നിൽ പ്രവർത്തിച്ചതിന് തെളിവുകൾ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീലങ്കയുടെ പോരാട്ടത്തിന് പാകിസ്താൻ വലിയ പിന്തുണയാണ് നൽകുന്നതെന്നും അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ