ശ്രീലങ്കന്‍ മന്ത്രിയും സുരക്ഷാ ജീവനക്കാരനും ഉള്‍പ്പെടെ മൂന്ന് പേർ വാഹനാപകടത്തില്‍ മരിച്ചു
ചെന്നൈ: ശ്രീലങ്കയില്‍ മന്ത്രി ഉള്‍പ്പെടെ മൂന്ന് പേർ വാഹനാപകടത്തില്‍ മരിച്ചു. ജലവിഭവമന്ത്രി സനത് നിഷാന്ത( 48) ആണ് മരിച്ചത്. മന്ത്രിയുടെ സുരക്ഷാ ജീവനക്കാരനും ഡ്രൈവറുമാണ് മരണപ്പെട്ട മറ്റ് രണ്ടുപേർ. കൊളമ്പോ എക്സ്പ്രസ് വേയില്‍ ഇന്ന് പുലർച്ചയോടെയാണ് ദാരുണമായ അപകടമുണ്ടായത്.
മന്ത്രിയും സംഘവും സഞ്ചരിച്ച ജീപ്പ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണ്ണമായും തകർന്നു. മൂന്നുപേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. മന്ത്രി സഞ്ചരിച്ച ലാന്‍ഡ് ക്രൂയിസർ ജീപ്പ് അതേ ദിശയില്‍ പോകുകയായിരുന്ന കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കണ്ടെയ്നറുമായി ഇടിച്ച വാഹനം റോഡിലെ ഗാർഡ്റെയിലിലും ഇടിച്ചു.
പൊലീസ് കോണ്‍സ്റ്റബിള്‍ ജയകൊടിയാണ് മരണപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥന്. മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. 2015 മുതല്‍ പുട്ടാളം മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് സനത് നിഷാന്ത. എസ് എല്‍ പി പി (Sri Lanka Podujana Peramuna) പാർട്ടിയുടെ അംഗമായ അദ്ദേഹം യുണൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലൈന്‍സിന്റെ ഭാഗമായാണ് മന്ത്രിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ആക്രമണ കേസില്‍ നിരവധി തവണ അറസ്റ്റിലായ വ്യക്തി കൂടിയാണ് സനത് നിശാന്ത. 2008-ൽ അദ്ദേഹവും സഹോദരൻ ജഗത് സാമന്തയും ചേർന്ന് അന്നത്തെ ആരാച്ചിക്കട്ടുവ ഡിവിഷൻ സെക്രട്ടറിയുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും 2015-ൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടെ അദ്ദേഹവും അനുയായികളും ചേർന്ന് സ്ഥാനാർത്ഥി മൈത്രിപാല സിരിസേനയുടെ ഓഫീസ് തകർക്കുകയും അനുയായികളെ ആക്രമിക്കുകയും ചെയ്തിരുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications