Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടിച്ച് ലക്കുകെട്ട് വണ്ടിയോടിച്ചു, അപകടം, ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ അറസ്റ്റില്‍!!

കൊളംബോ: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ ശ്രീലങ്കയുടെ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ദിമുത് കരുണരത്‌ന അറസ്റ്റില്‍. കൊളംബോയില്‍ വെച്ചായിരുന്നു അറസ്റ്റ്. ഇയാളുടെ വാഹനം ഓട്ടോറിക്ഷയെ ഇടിച്ചെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശ്രീലങ്കയില്‍ ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യമാണിത്.

1

അതേസമയം സംഭവത്തില്‍ കരുണരത്‌നയ്ക്ക് ജാമ്യ അനുവദിച്ചിട്ടുണ്ട്. ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന് മൊത്തം നാണക്കേടുണ്ടാക്കുന്ന സംഭവമാണിത്. പുലര്‍ച്ചെയാണ് അപകടം നടന്നതെന്ന് കൊളംബോ പോലീസ് അറിയിച്ചു. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുടിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു കരുണരത്‌നയെന്നാണ് റിപ്പോര്‍ട്ട്. അടുത്ത ദിവസം തന്നെ ഇയാള്‍ കോടതിയില്‍ ഹാജരാകേണ്ടി വരും.

ഡ്രൈവര്‍ക്ക് അപകടം പറ്റിയതിനാല്‍ കരുണരത്‌നയെ അറസ്റ്റ് ചെയ്തത് സ്വാഭാവിക നടപടിയാണെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് കരുണരത്‌നയ്‌ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് ഉറപ്പാണ്. മികച്ച അദ്ദേഹത്തിന് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമാകും. കുറച്ച് മത്സരങ്ങളില്‍ വിലക്കും വന്നേക്കും. കോടതി വിധി അനുസരിച്ചായിരിക്കും ശിക്ഷയുടെ തോത് വിധിക്കുക. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പറഞ്ഞു.

അടുത്തിടെ നടന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ശ്രീലങ്കയ്ക്ക് മികച്ച വിജയം നേടിക്കൊടുത്ത നായകനാണ് കരുണരത്‌ന. അദ്ദേഹത്തിന് വിലക്ക് വന്നാല്‍ അത് ക്രിക്കറ്റ് ടീമിനും വലയി തിരിച്ചടിയാകും. വരുന്ന ലോകകപ്പില്‍ കരുണരത്‌നയെ ക്യാപ്റ്റനാക്കാനും ശ്രീലങ്ക ആലോചിച്ചിരുന്നു. ശ്രീലങ്കന്‍ ടീമിലെ നിരവധി പേര്‍ അടുത്തിടെ വിവാദങ്ങളില്‍ ചാടിയിരുന്നു. എന്നാല്‍ കരുണരത്‌ന ഇതില്‍ നിന്നൊക്കെ വിട്ടുനില്‍ക്കുകയായിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+