ബ്രിട്ടനില്‍ ഒട്ടേറെ പേര്‍ക്ക് കുത്തേറ്റു; വന്‍ സംഭവം എന്ന് പോലീസ്, വ്യാപക തിരിച്ചില്‍
ലണ്ടന്‍: ബ്രിട്ടനില്‍ നിരവധി പേര്‍ക്ക് കുത്തേറ്റു. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമിലാണ് അക്രമമുണ്ടായത്. നഗരത്തിന്റെ പല ഭാഗങ്ങളിലായി പലര്‍ക്കും കുത്തേറ്റുവെന്നാണ് വിവരം ലഭിച്ചതെന്നും വലിയ സംഭവമാണുണ്ടായിരിക്കുന്നതെന്നും വെസ്റ്റ് മിഡ്ലാന്റ്സ് പോലീസ് അറിയിച്ചു. നിരവധി പേര്‍ക്ക് കുത്തേറ്റ വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ കൃത്യമായ എണ്ണം ഇപ്പോള്‍ പുറത്തുവിടുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും പോലീസ് പ്രസ്താവനയില്‍ അറിയിച്ചു. അക്രമികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. നഗരത്തിന്റെ പ്രധാന ഭാഗങ്ങളല്ലൊം പോലീസ് വളഞ്ഞിരിക്കുകയാണ്. ഇനിയൊരു അറിയിപ്പ് ലഭിക്കുംവരെ ജനങ്ങള്‍ക്ക് പ്രദേശത്തേക്ക് പ്രവേശനമുണ്ടാകില്ല. ബര്‍മിങ്ഹാമിലെ അര്ക്കഡെയ്ന്, സ്നോഹില് എന്നിവിടങ്ങളിലാണ് അക്രമം നടന്നുവെന്ന റിപ്പോര്‍ട്ടുള്ളത്. ഫോറന്‍സിക് സംഘം പരിശോധന നടത്തി. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് വരികയാണെന്ന് വെസ്റ്റ് മിഡ്ലാന്റ് പോലീസ് അറിയിച്ചു.
പൊതുവേ തിരക്കേറിയ പ്രദേശമാണിത്. പക്ഷേ, കൊറോണയുടെ പശ്ചാത്തലത്തില്‍ ഇവിടെ കടുത്ത നിയന്ത്രണം നിലവിലുണ്ട്. ശനിയാഴ്ച രാത്രി നിരവധി പേര് ഇവിടെ ഒരുമിച്ച് കൂടുകയും റോഡിന്റെ വശങ്ങളിലുള്ള ടേബിളുകൡ വച്ച് ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നുവെന്നു പോലീസിന് വിവരം ലഭിച്ചു. കത്തികുത്ത് നടന്ന പ്രദേശത്ത് വെടിവയ്പ്പുണ്ടായി എന്നും പ്രചാരണമുണ്ടായിരുന്നു. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
ഞാന്‍ ജോലി കഴിഞ്ഞ് പോകുകയായിരുന്നു. ഈ വേളയില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഭക്ഷണം കഴിക്കവെയാണ് ഒരു ഭാഗത്ത് സംഘര്‍ഷമുണ്ടായത്. ബഹളമുണ്ടാകുകയും ചിലര്‍ പരസ്പരം ആക്രമിക്കുന്നതും കണ്ടു. പബ്ബുകളില്‍ നിന്നും ക്ലബ്ബുകളില്‍ നിന്നും ആളുകള്‍ പുറത്തേക്ക് വന്നു. എന്താണ് സംഭവം എന്ന് അവര്‍ ചോദിക്കുന്നതും കണ്ടു. ഏകദേശം രാത്രി 12.30ഓടെയാണ് സംഭവം- ക്ലബ് പ്രൊമോട്ടറായി ജോലി ചെയ്യുന്ന ദൃക്സാക്ഷിയെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications