കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടനില്‍ ഒട്ടേറെ പേര്‍ക്ക് കുത്തേറ്റു; വന്‍ സംഭവം എന്ന് പോലീസ്, വ്യാപക തിരിച്ചില്‍

Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടനില്‍ നിരവധി പേര്‍ക്ക് കുത്തേറ്റു. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമിലാണ് അക്രമമുണ്ടായത്. നഗരത്തിന്റെ പല ഭാഗങ്ങളിലായി പലര്‍ക്കും കുത്തേറ്റുവെന്നാണ് വിവരം ലഭിച്ചതെന്നും വലിയ സംഭവമാണുണ്ടായിരിക്കുന്നതെന്നും വെസ്റ്റ് മിഡ്‌ലാന്റ്‌സ് പോലീസ് അറിയിച്ചു. നിരവധി പേര്‍ക്ക് കുത്തേറ്റ വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ കൃത്യമായ എണ്ണം ഇപ്പോള്‍ പുറത്തുവിടുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും പോലീസ് പ്രസ്താവനയില്‍ അറിയിച്ചു. അക്രമികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

uk

പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. നഗരത്തിന്റെ പ്രധാന ഭാഗങ്ങളല്ലൊം പോലീസ് വളഞ്ഞിരിക്കുകയാണ്. ഇനിയൊരു അറിയിപ്പ് ലഭിക്കുംവരെ ജനങ്ങള്‍ക്ക് പ്രദേശത്തേക്ക് പ്രവേശനമുണ്ടാകില്ല. ബര്‍മിങ്ഹാമിലെ അര്‍ക്കഡെയ്ന്‍, സ്‌നോഹില്‍ എന്നിവിടങ്ങളിലാണ് അക്രമം നടന്നുവെന്ന റിപ്പോര്‍ട്ടുള്ളത്. ഫോറന്‍സിക് സംഘം പരിശോധന നടത്തി. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് വരികയാണെന്ന് വെസ്റ്റ് മിഡ്‌ലാന്റ് പോലീസ് അറിയിച്ചു.

സദ്ദാം ഹുസൈന്റെ മൃതദേഹം പുറത്തെടുത്തു!! 12 വര്‍ഷത്തിന് ശേഷം, അഴുകാതെ... എന്താണ് സത്യംസദ്ദാം ഹുസൈന്റെ മൃതദേഹം പുറത്തെടുത്തു!! 12 വര്‍ഷത്തിന് ശേഷം, അഴുകാതെ... എന്താണ് സത്യം

പൊതുവേ തിരക്കേറിയ പ്രദേശമാണിത്. പക്ഷേ, കൊറോണയുടെ പശ്ചാത്തലത്തില്‍ ഇവിടെ കടുത്ത നിയന്ത്രണം നിലവിലുണ്ട്. ശനിയാഴ്ച രാത്രി നിരവധി പേര്‍ ഇവിടെ ഒരുമിച്ച് കൂടുകയും റോഡിന്റെ വശങ്ങളിലുള്ള ടേബിളുകൡ വച്ച് ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നുവെന്നു പോലീസിന് വിവരം ലഭിച്ചു. കത്തികുത്ത് നടന്ന പ്രദേശത്ത് വെടിവയ്പ്പുണ്ടായി എന്നും പ്രചാരണമുണ്ടായിരുന്നു. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

ഇന്ത്യയുടെ ക്ഷമ പരീക്ഷിച്ച് ചൈന; യുദ്ധ ഭീഷണി മുഴക്കി; ഇന്ത്യയെ തകര്‍ക്കാനാകുമെന്ന് താക്കീത്ഇന്ത്യയുടെ ക്ഷമ പരീക്ഷിച്ച് ചൈന; യുദ്ധ ഭീഷണി മുഴക്കി; ഇന്ത്യയെ തകര്‍ക്കാനാകുമെന്ന് താക്കീത്

ഞാന്‍ ജോലി കഴിഞ്ഞ് പോകുകയായിരുന്നു. ഈ വേളയില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഭക്ഷണം കഴിക്കവെയാണ് ഒരു ഭാഗത്ത് സംഘര്‍ഷമുണ്ടായത്. ബഹളമുണ്ടാകുകയും ചിലര്‍ പരസ്പരം ആക്രമിക്കുന്നതും കണ്ടു. പബ്ബുകളില്‍ നിന്നും ക്ലബ്ബുകളില്‍ നിന്നും ആളുകള്‍ പുറത്തേക്ക് വന്നു. എന്താണ് സംഭവം എന്ന് അവര്‍ ചോദിക്കുന്നതും കണ്ടു. ഏകദേശം രാത്രി 12.30ഓടെയാണ് സംഭവം- ക്ലബ് പ്രൊമോട്ടറായി ജോലി ചെയ്യുന്ന ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

English summary
Stabbings In UK's Birmingham; several people injured, Police says that 'Major Incident'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X