ജൂത തീര്‍ഥാടന കേന്ദ്രത്തില്‍ തിക്കുംതിരക്കും; ഇസ്രായേലില്‍ 44 പേര്‍ മരിച്ചു, നിരവധി പേര്‍ ഗുരുതരവാസ്ഥയില്‍
ടെല്‍ അവീവ്: ഇസ്രായേലിലെ ജൂത തീര്‍ഥാടന കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേര്‍ മരിച്ചു. 44 പേരുടെ മരണം സ്ഥിരീകരിച്ചു. പലരുടെയും നില അതീവ ഗുരുതരമായതിനാല്‍ മരണ സംഖ്യ കൂടിയേക്കും. ഒട്ടേറെ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മെറോണിലെ ജൂത പുരോഹിതനായിരുന്ന റബ്ബി ഷിമോണ്‍ ബാര്‍ യോച്ചായിയുടെ ശവകുടീരത്തിലാണ് സംഭവം. യാഥാസ്ഥിതിക ജൂതരാണ് ഇവിടെ എത്താറുള്ളത്. കഴിഞ്ഞ വര്‍ഷം കൊറോണ കാരണം ആഘോഷങ്ങളൊന്നുമുണ്ടായിരുന്നില്ല. കൊറോണയ്ക്ക് ശേഷം ഇസ്രായേലില്‍ നടക്കുന്ന ഏറ്റവും വലിയ മത പരിപാടിയാണിത്.

അനുവദിച്ചിലും മൂന്നിരട്ടി പേര്‍ പരിപാടിയില്‍ പങ്കെടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. ശവകുടീരത്തിനോട് ചേര്‍ന്ന സ്‌റ്റേഡിയത്തിന്റെ ഒരു ഭാഗം തകര്‍ന്നതോടെയാണ് ജനങ്ങള്‍ ചിതറിയോടിയത്. പിന്നീട് തിക്കിലും തിരക്കിലും പെട്ടാണ് ആളുകള്‍ മരിച്ചത്. 38 പേര്‍ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. സിവ് ആശുപത്രിയില്‍ വച്ച് ആറ് പേര്‍ മരിച്ചിട്ടുണ്ട്. വലിയ ദുരന്തമാണ് സംഭവിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. സൈന്യത്തിന്റെയും ദുരന്ത നിവാരണ വിഭാഗത്തിന്റെയും വിമാനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്.
Recommended Video
മൃതദേഹങ്ങള്‍ നിരയായി കിടത്തിയ ദൃശ്യങ്ങള്‍ ഇസ്രായേല്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഇസ്രായേലില്‍ കൊറോണ വ്യാപനം കുറഞ്ഞിട്ടുണ്ട്. ജനങ്ങളില്‍ ഭൂരിഭാഗവും വാക്‌സിന്‍ എടുത്തിട്ടുണ്ടെങ്കിലും വലിയ ഒത്തുചേരലുകള്‍ക്ക് ഇപ്പോഴും നിയന്ത്രണമുണ്ട്. 10000 പേര്‍ക്കാണ് മെറോണിലെ തീര്‍ഥാടവ കേന്ദ്രത്തില്‍ ഒത്തുചേരാന്‍ അനുമതി നല്‍കിയിരുന്നത്. എന്നാല്‍ 650 ബസുകള്‍ ഇസ്രായേലിന്റെ പല ഭാഗങ്ങളില്‍ നിന്നായി ഇങ്ങോട്ട് ബുക്ക് ചെയ്തിരുന്നു. 30000ത്തിലധികം പേര്‍ ഇവിടെ എത്തി എന്നാണ് മനസിലാക്കുന്നത്.
പിങ്കിൽ ഹോട്ട് ലുക്കിൽ നടി മൗനി റോയിയുടെ ഏറ്റവും പുതിയ ഫോട്ടോകൾ












Click it and Unblock the Notifications