സ്പൈഡർമാൻ, അയൺമാൻ, ആന്റ്മാൻ.... മാർവൽ സൂപ്പർ ഹീറോകളുടെ സ്രഷ്ടാവ് സ്റ്റാൻ ലീ അന്തരിച്ചു
Recommended Video

ലൊസാഞ്ചലസ്: ലോകമെമ്പാടുമുള്ള പ്രക്ഷകരെ കോരിത്തരിപ്പിച്ച സൂപ്പർ ഹീറോകളുടെ സൃഷ്ടാവും അമേരിക്കൻ കോമിക് ബുക്ക് കഥാകാരനുമായ സ്റ്റാൻ ലീ (95) അന്തരിച്ചു. സ്പൈഡർമാൻ, അയൺമാൻ, ഹൾക്ക്, തോർ, ആന്റ്മാൻ തുടങ്ങി ലോകം മുഴുവൻ ആരാധിക്കുന്ന സൂപ്പർ താരങ്ങൾ സ്റ്റാൻ ലിയുടെ ഭാവനയിൽ പിറവിയെടുത്തവരായിരുന്നു.
മാർവൽ കോമിക്സിലൂടെയായിരുന്നു ഈ സൂപ്പർ താരങ്ങളെയെല്ലാം സ്റ്റാൻ ലീ ആരാധകർക്ക് മുന്നിലെത്തിച്ചത്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി ചികിത്സയിലായിരുന്നു അദ്ദേഹം.

മാർവൽ സൂപ്പർ ഹീറോകളെ ആധാരമാക്കി ബോളിവുഡിലൊരുങ്ങിയ ചിത്രങ്ങളിലൂടെയാണ് അയണ് മാനും ഹൾക്കും തുടങ്ങി സ്റ്റാൻലിയുടെ സൂപ്പർ ഹീറോകൾ കൂടുതൽ ജനകീയമാകുന്നത്. ഈ ചിത്രങ്ങളിലൂടെ സ്റ്റാൻ ലീയും വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജാക്ക് കേര്‍ബി, സ്റ്റീവ് ഡിറ്റ്‌കോ എന്നിവരുടെ സഹായവും സൂപ്പര്‍ ഹീറോകളെ സൃഷ്ടിക്കുന്നതില്‍ ലീക്ക് ഉണ്ടായിരുന്നു.
ചെറിയൊരു സംരംഭം എന്ന നിലയിൽ നിന്ന് ലോകത്തിന്റെ നെറുകയിലേക്ക് മാർവൽ കോമികിസിനെ എത്തിച്ചത് ലീയുടെ സൂപ്പർ താരങ്ങളായിരുന്നു. റുമാനിയയിൽ നിന്നും യുഎസിലേക്ക് കുടിയേറിയവരായിരുന്നു ലീയുടെ പൂർവ്വികർ, 1922 ഡിസംബർ 28നായിരുന്നു ജനനം. ദാരിദ്രം നിറഞ്ഞ കുട്ടിക്കാലമായിരുന്നു ലീയുടേത്. 1939ൽ മാർവൽ കോമിക്സിലെ ഓഫീസ് സഹായിയായിട്ടാണ് ലീയുടെ തുടക്കം. പരേതയായ നടി ജോൻ ലീയാണ് സ്റ്റാൻ ലീയുടെ ഭാര്യ.












Click it and Unblock the Notifications