കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂയോർക്കിൽ നിന്നും ലണ്ടനിലെത്താൻ ഇനി രണ്ടര മണിക്കൂർ മതി!!!! പുതിയ സൂപ്പർ സോണിക് വിമാനം

ബൂം എന്ന കമ്പനിയാണ് അത്യാധുനിക അതിവേഗ വിമാനം പുറത്തിറക്കുന്നത്

  • By Ankitha
Google Oneindia Malayalam News

ന്യൂയോർക്ക്: വെറും രണ്ടര മണിക്കൂർ കൊണ്ട് ന്യൂയോർക്കിൽ നിന്നും ലണ്ടനിൽ പറന്നെത്താം. ഡെൻവർ കേന്ദ്രമായി പ്രവർത്തിക്കുന്ന ബൂം എന്ന കമ്പനിയാണ് അത്യാധുനിക സൂപ്പർ സോണിക് നിമാനം പുറത്തിറക്കുന്നത്.

അടുത്ത അറു വർഷത്തിനുള്ളിൽ വിമാനം യാത്രായോഗ്യമാകുമെന്ന് വിമാന കമ്പനി അധികൃതർ വ്യക്തമാക്കി.പാരീസ് എയർഷോയിലാണ് ഇത്തരമൊരു വിമാനം കമ്പനി അവതരിപ്പിച്ചത്.ലോകത്തിലെ പല പ്രമുഖ വിമാന കമ്പിനികളും ഇതിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നു ബൂമിന്റെ സ്ഥാപകനും മേധാവിയുമായ ബ്ലോക്ക് സ്കോൾ വ്യക്തമാക്കിയിട്ടുണ്ട്. അയ്യായിരം ഡോളറാണ് ന്യൂയോർക്ക്-ലണ്ടൻ യാത്രക്ക് കമ്പനി ഈടാക്കുന്ന യാത്രാചാർജ്.

flight

കൂടാതെ സാൻഫ്രാൻസിസ്കോയിൽ നിന്ന് ടോക്കിയോയിലേക്ക് അഞ്ചര മണിക്കൂർ കൊണ്ട് എത്തിച്ചേരുന്ന സർവീസും ലോസാഞ്ചലസിൽ നിന്നും സിഡ്നിയിലേക്ക് ഏഴ് മണിക്കൂർകൊണ്ട് എത്തിച്ചേരുന്ന സർവീസും കമ്പനി ഉദ്ദേശിക്കുന്നുണ്ട്. എന്നാൽ ഇത്തരം വിമാന സർവീസുകൾ സമ്പത്തിക നഷ്ടം വരുത്തുമെന്നും അതിനാൽ ഇത്തരം സർവീസുകൾ പ്രയോഗികമല്ലെന്നും ചില വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കൂടാതെ നഷ്ടത്തെ തുടർന്ന് യൂറോപ്യന്‍ കമ്പനിയായ കോണ്‍കോഡ് സൂപ്പര്‍സോണിക് വിമാനങ്ങളുടെ സര്‍വീസ് അവസാനിപ്പിച്ചിരുന്നു.

English summary
usiness and first-class travelers could soon fly between London and New York aboard a supersonic commercial airplane in about 2.5 hours, according to one start-up - that's less time than it takes to watch a "Lord of the Rings" movie.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X