കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിന്റെ ഗുഡ് ലിസ്റ്റിൽ പാകിസ്താനും, ബന്ധം മെച്ചപ്പെടുത്താൻ നീക്കം, സർക്കാരിനെ തുണച്ചത് ഭീകരർ

കനേഡിയന്‍ കുടുംബത്തെ പാക് സൈന്യം കഴിഞ്ഞദിവസം രക്ഷപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പാകിസ്താനും പാക്‌നേതാക്കളുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചു

  • By Ankitha
Google Oneindia Malayalam News

വാഷിങ്ടൺ: പാകിസ്താനുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ അമേരിക്ക അരംഭിച്ചു കഴിഞ്ഞെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താലിബാൻ ഭീകരരിൽ നിന്ന് അമേരിക്കൻ ദമ്പതിമാരെ പാക് സൈന്യം രക്ഷപ്പെടുത്തിയത് പിന്നാലെയാണ് പാകിസ്താനുമായി ബന്ധം മെച്ചപ്പെടുത്താൻ അമേരിക്ക തയ്യാറാകുന്നത്. ട്വിറ്ററിലൂടെയാണ് ട്രംപ് വ്യക്തമാക്കിയത്.

 ദീപാവലി ദീപങ്ങളുടെ ഉത്സവം, ജനങ്ങൾ ദീപം തെളിക്കുന്നതിനു പിന്നിലെ കാരണം ഇത് ദീപാവലി ദീപങ്ങളുടെ ഉത്സവം, ജനങ്ങൾ ദീപം തെളിക്കുന്നതിനു പിന്നിലെ കാരണം ഇത്

trump
അമേരിക്കൻ വംശജയായ ഒരു കുടംബത്തിലെ നാലു പേരെ കഴിഞ്ഞ ദിവസമാണ് ഭീകരരുടെ കയ്യിൽ നിന്ന് പാക് സൈന്യം രക്ഷപ്പെടുത്തിയത്. 2012 ലാണ് കെയ്റ്റലാനെയും ഭർത്താവിനേയും ജോഷ്വാ ഭീകരർ തട്ടിക്കൊണ്ടു പോയത്. ഭീകരരുടെ തടവിലായിരിക്കുമ്പോഴാണ് മൂന്ന് മക്കളും ജനിച്ചത്.യു എസ് അധികൃതരുടെ രഹസ്യാന്വേഷണ വിവരങ്ങളുടെ സഹായത്തോടെ പാക്‌സൈന്യമാണ് കഴിഞ്ഞദിവസം കെയ്റ്റ്‌ലാനെയും കുടുംബത്തെയും രക്ഷപ്പെടുത്തിയത്.

ഭീകരരുടെ വാഹനം തടഞ്ഞു, ടയറുകൾ വെടിവച്ച് തകർത്തു, പാകിസ്താൻ തുടങ്ങി കഴിഞ്ഞു, പിന്നിൽ അമേരിക്ക
ഭീകരവാദികൾക്കു പാകിസ്താൻ സഹായം നൽകുന്നുവെന്ന് ആരോപിച്ച് പാകിസ്താനെതിരെ ട്രംപ് രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. തുടര്‍ന്നും ഭീകരവാദികള്‍ക്കു സഹായകരമായ നിലപാട് സ്വീകരിച്ചാല്‍ പ്രത്യാഘതങ്ങള്‍ നേരിടേണ്ടി വരുമെന്നും അന്ന് ട്രംപ് പറഞ്ഞിരുന്നു. തുടർന്ന് ഇതിനെതിരെ പാകിസ്താൻ രംഗത്തെത്തിയിരുന്നു. സുഹൃത്തിനോട് സംസാരിക്കേണ്ട രീതി ഇങ്ങനെയല്ലെന്നു പാക് വിദേശകാര്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

English summary
A day after Pakistani forces rescued an American-Canadian family from the Haqqani terror network, US President Donald Trump said that he has started to develop a much better relationship with Pakistan. “Starting to develop a much better relationship with Pakistan and its leaders. I want to thank them for their cooperation on many fronts,” Trump tweeted on Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X