കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുടക്കത്തിലേ ട്രംപിന് കാലിടറി; വിസാ നിയന്ത്രണത്തിന് അയവ്, ഭീഷണിയുമായി ട്രംപ്!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: വിസാ വിലക്ക് ഏര്‍പ്പെടുത്തിയ രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ പ്രവേശിയ്ക്കാമെന്ന് അമേരിക്ക. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ തടസ്സപ്പെടുത്തിക്കൊണ്ടുള്ള ഫെഡറല്‍ ജഡ്ജിയുടെ ഉത്തരവ് പുറത്തുവന്നതിന് പിന്നാലെയാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ തീരുമാനം.

റദ്ദാക്കാത്ത വിസ ഉള്ള എല്ലാവര്‍ക്കും അമേരിക്കയില്‍ പ്രവേശിയ്ക്കാമെന്ന് ഏഅമേരിക്കന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. സര്‍ക്കാര്‍ നടപ്പിലാക്കിയ ഉത്തരവ് തടഞ്ഞ സിയാറ്റില്‍ ജഡ്ജിയ്‌ക്കെതിരെ രംഗത്തെത്തിയ ട്രംപ് കടുത്ത വെല്ലുവിളികളും നടത്തി.

ജഡ്ജിയ്‌ക്കെതിരെ ട്രംപ്

ജഡ്ജിയ്‌ക്കെതിരെ ട്രംപ്

വിസാവിലക്ക് തടസ്സപ്പെടുത്തിക്കൊണ്ടുള്ള കോടതി ഉത്തരവ് റദ്ദാക്കുമെന്നും സിയാറ്റില്‍ ജഡ്ജിയുടെ നടപടി പരിഹാസ്യമാണെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ജില്ലാ ജഡ്ജി ജെയിംസ് റോബര്‍ട്ടിന്റെ നിലപാട് ക്രമസമാധാന പാലനം അസാധ്യമാക്കുന്നതാണെന്നും പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഭരണകൂടത്തിന് അധികാരം ലഭിയ്ക്കാത്ത രാഷ്ട്രങ്ങളില്‍ വന്‍ പ്രശ്‌നങ്ങളുണ്ടാകുമെന്നും ട്രംപ് അവകാശപ്പെടുന്നു.

കുടിയേറ്റ വിലക്ക്

കുടിയേറ്റ വിലക്ക്

സിറിയ, ലിബിയ, സൊമാലിയ, ഇറാന്‍, ഇറാഖ്, യെമന്‍, സുഡാന്‍ എന്നീ രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ അമേരിക്കയിലേക്ക് കുടിയേറുന്നത് തടയുന്നതിനായാണ് 90 ദിവസത്തയേക്ക് പ്രവേശനം തടഞ്ഞുകൊണ്ടുള്ള വിവാദ ഉത്തരവില്‍ ട്രംപ് ഒപ്പുവയ്ക്കുന്നത്.

യുഎസ് റെഫ്യൂജി പ്രോഗ്രാം

യുഎസ് റെഫ്യൂജി പ്രോഗ്രാം

അമേരിക്കയിലേക്ക് അഭയാര്‍ത്ഥികള്‍ക്ക് പ്രവേശനം അനുവദിയ്ക്കുന്ന യുഎസ് റെഫ്യൂജി പ്രോഗ്രാമും നിര്‍ത്തിവച്ചു. 120 ദിവസത്തേയ്ക്കാണ് ഈ പദ്ധതിയ്ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നുള്ളവരെ വിലക്കുന്നില്‍ ആഗോള തലത്തിലും പ്രതിഷേധം ശക്തിപ്പെട്ടിരുന്നു, ഇതിന് പിന്നാലെയാണ് രണ്ട് തവണ കോടതി ഇടപെടല്‍ ഉണ്ടായിട്ടുള്ളത്.

 കോടതികളും പൗരന്മാരും ട്രംപിനെതിരെ

കോടതികളും പൗരന്മാരും ട്രംപിനെതിരെ

കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ട്രംപിന്റെ ഉത്തരവ് അമേരിക്കയിലെ പല കോടതികളും സ്‌റ്റേ ചെയ്തിരുന്നു. എന്നാല്‍ ട്രംപിന് തിരിച്ചടി നല്‍കിക്കൊണ്ട് ഉത്തരവ് തടയുന്ന കോടതി വിധി ശനിയാഴ്ചയാണ് ഉണ്ടാകുന്നത്. രാജ്യത്തെ മിഷിഗണ്‍, മസാച്യുസാറ്റ്‌സ്, ന്യൂയോര്‍ക്ക് കോടതികളുടെ പരിഗണനയില്‍ ട്രംപിന്റെ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികളുണ്ട്.

 ഒരു ലക്ഷത്തോളം വിസകള്‍ക്ക്

ഒരു ലക്ഷത്തോളം വിസകള്‍ക്ക്

വിലക്ക് ഏഴ് മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കും സഞ്ചാരികള്‍ക്കും വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിനെ തുടര്‍ന്ന് ഒരു ലക്ഷത്തോളം വിസകള്‍ തള്ളിക്കളഞ്ഞതായി അറ്റോര്‍ണി ജനറല്‍ അലക്സാന്‍ഡ്രിയ ഫെഡറല്‍ കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു. വെളിപ്പെടുത്തിയിരുന്നു.

വിദേശികളുടെ കേസ്

വിദേശികളുടെ കേസ്

കഴിഞ്ഞ ശനിയാഴ്ച അമേരിക്കയിലെ ഡള്ളസ് വിമാനത്താവളത്തിലെത്തിയ യെമനി സഹോദരന്‍മാരുടെ കേസില്‍ വാദം കേള്‍ക്കവെ വെള്ളിയാഴ്ചയാണ് അറ്റോര്‍ണി ജനറല്‍ തള്ളിക്കളഞ്ഞ വിസകളുടെ എണ്ണം വെളിപ്പെടുത്തിയത്. ലീഗല്‍ റെഡിസന്റ് വിസയുള്ള ഇരുവരെയും എത്യോപ്യയിലേക്കുള്ള വിമാനത്തില്‍ മടങ്ങിപ്പോകണമെന്ന് കാണിച്ച് ഭീഷണിപ്പെടുത്തിയതായും കോടതിയില്‍ ഇരുവരും ചൂണ്ടിക്കാണിച്ചു.

നീക്കം ഭരണഘടനാവിരുദ്ധം

നീക്കം ഭരണഘടനാവിരുദ്ധം

അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേറ്റ ഡൊണാള്‍ഡ് ട്രംപിന്റെ മുസ്ലിം യാത്രാ നിരോധന ഉത്തരവിനെതിരെ ചോദ്യം ചെയ്ത് നേരത്തെ നാല് സ്റ്റേറ്റുകളും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഉത്തരവ് രാജ്യസുരക്ഷയ്ക്ക് വേണ്ടിയാണെന്ന് ചൂണ്ടിക്കാണിച്ച് ട്രംപ് ഭരണകൂടം നീക്കത്തെ പ്രതിരോധിയ്ക്കാന്‍ ശ്രമിച്ചെങ്കിലും മതത്തിന്റേയും വിശ്വാസത്തിന്റെയും പേരില്‍ ജനങ്ങളെ ലക്ഷ്യം വച്ചുള്ള ഇത്തരം പ്രഖ്യാപനങ്ങള്‍ ഭരണഘടനാവിരുദ്ധമാണെന്നും സ്റ്റേറ്റുകളുടെ വാദം.

English summary
The State Department says previously banned travelers will be allowed to enter the United States after a federal judge in Washington state on Friday temporarily blocked enforcement of President Trump's controversial immigration ban.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X