സൗദി: എസ്ടിസി സിം കാര്‍ഡുണ്ടെങ്കില്‍ വിച്ഛേദിക്കാനൊരുങ്ങിക്കോളൂ..
ജിദ്ദാ: സൗദി ടെലികോം കമ്പനിയുടെ സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കമ്പനി. ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറുകളുടെ കണക്ഷനന്‍ വിച്ഛേദിക്കാനുള്ള ശ്രമങ്ങള്‍ കമ്പനി നടത്തിവരികയാണ്. കരാര്‍ ഉടമ്പടി അവസാനിച്ചതിനെ തുടര്‍ന്നാണ് കമ്പനിയുടെ ഭാഗത്തുനിന്ന് ഇത്തരത്തിലൊരു നീക്കമുണ്ടായിട്ടുള്ളത്. രജിസ്റ്റര്‍ ചെയ്യാത്ത സിംകാര്‍ഡുകള്‍ കണ്ടെത്താനുള്ള കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷന്റെ നീക്കത്തിന്റെ ഭാഗം കൂടിയാണിത്.
കമ്പനി ടെക്സ്റ്റ് മെസേജ് അയച്ച് ആറ് ദിവസത്തിന് ശേഷവും പ്രതികരിക്കാന്‍ തയ്യാറാവാത്ത ഉപയോക്താക്കള്‍ നടപടികള്‍ നേരിടേണ്ടിവരുമെന്ന് സൗദി ടെലികോം കമ്പനിയുടെ വൈസ്പ്രസിഡന്റ് ഫൈസല്‍ അല്‍ സേബര്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മൊബൈല്‍ കണക്ഷന്‍ വിച്ഛേദിക്കാതിരിക്കാന്‍ എല്ലാ വരിക്കാരും ഡാറ്റാ അപ്‌ഡേറ്റ് ചെയ്യണമെന്നും അദ്ദേഹം ട്വിറ്ററില്‍ ആവശ്യപ്പെടുന്നു.

കരിഞ്ചന്തയില്‍ നിന്ന് നിരവധി പേര്‍ സിംകാര്‍ഡികളുടെക്കുന്ന പതിവുണ്ട്. ഇത്തരത്തില്‍ സിം കാര്‍ഡുകള്‍ എടുക്കുന്നവര്‍ക്ക് ഈ കണക്ഷന്‍ സ്വന്തം പേരിലേക്ക് മാറ്റാന്‍ പരാജയപ്പെടുകയാണ് പതിവ്. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെടാത്ത സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരെ ബോധവല്‍ക്കരിക്കുന്നതിനായി ആരംഭിച്ചിട്ടുള്ളതാണ് ഈ പദ്ധതി. സിം കാര്‍ഡുകള്‍ എടുത്തിട്ടുണ്ടെങ്കിലും ഫിംഗര്‍ പ്രിന്റ് ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കാത്തത് രാജ്യത്ത് കുറ്റകൃത്യങ്ങളെ പിന്തുണക്കിന് വഴിവെക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സൗദി ടെലി കമ്മ്യൂണിക്കേഷന്‍ ഇത്തരത്തിലൊരു നടപടിയുമായി രംഗത്തെത്തിയിട്ടുള്ളത്. സൗദി നിവാസികള്‍ക്ക് പുറമേ മറ്റ് രാജ്യങ്ങളില്‍ നിന്ന് ജോലി തേടിയെത്തുന്നവരും മതിയായ രേഖകളില്ലാതെ സൗദിയിലെത്തുന്നവരുമാണ് ഇത്തരത്തില്‍ നിയമവിധേയമല്ലാത്ത സിം കാര്‍ഡുകള്‍ കരിഞ്ചന്തയില്‍ നിന്നുള്‍പ്പെടെ വാങ്ങി ഉപയോഗിച്ചുവരുന്നത്. ഇത് തടയാനുള്ള മികച്ച മാര്‍ഗ്ഗം കൂടിയാണ് ആദ്യ ബാച്ചില്‍ വിതരണം ചെയ്ത മൊബൈല്‍ കണക്ഷന്‍ വിച്ഛേദിക്കാനുള്ള കമ്പനിയുടെ തീരുമാനത്തിന് പിന്നിലുള്ളത്.












Click it and Unblock the Notifications